പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല

May 17th, 2020

covid-19-spraying-disinfectants-can-be-harmful-ePathram
ജനീവ : നിരത്തുകളിലും പൊതു സ്ഥല ങ്ങളിലും അണു നാശിനി തളിച്ചതു കൊണ്ട് കൊറോണ വൈറസ് നശിക്കുക യില്ല എന്ന് W H O (ലോക ആരോഗ്യ സംഘടന) അറിയിച്ചു. ഇതു മൂലം മനുഷ്യര്‍ക്ക് ആരോഗ്യ പരമായ പ്രയാസങ്ങള്‍ ഉണ്ടാകും എന്നും W H O മുന്നറി യിപ്പ് നല്‍കി. ശാരീരികമായും മാനസികമായും ദോഷകര മായി ബാധിക്കും എന്നു മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ല.

ക്ലോറിന്‍ അടക്കമുള്ള രാസവസ്തു ക്കളും കണ്ണ്, ത്വക്ക്, ശ്വാസ കോശം, ആമാശയം എന്നി വക്ക് അസ്വസ്ഥത ഉണ്ടാക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൊറോണ വൈറസിനെ തുരത്താന്‍ ചില ലോക രാജ്യ ങ്ങളില്‍ അണു നാശിനി തളിക്കുന്നത് പതി വാക്കി യിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

പൊതുസ്ഥല ങ്ങളിലെ അണു നാശിനി പ്രയോഗം ഫലപ്രദമല്ല എന്നതു പോലെ ത്തന്നെ കെട്ടിട ങ്ങള്‍ക്ക് ഉള്ളിലും ഇത് പ്രയോജന രഹിത മാണ്. തുണിയോ അതു പോലെ ഉള്ള എന്തെ ങ്കിലും ഉപയോഗിച്ച് അണു നാശിനി പുരട്ടുകയാണ് വേണ്ടത്.

നിരത്തുകള്‍, കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപന ങ്ങള്‍ തുടങ്ങിയ പൊതു സ്ഥല ങ്ങളില്‍ അടി ഞ്ഞു കൂടിയിരി ക്കുന്ന മാലിന്യ ങ്ങളും മറ്റ് അവ ശിഷ്ട ങ്ങളും അണു നാശിനിയെ നിര്‍വ്വീര്യ മാക്കും.

അതു കൊണ്ട് ഇത്തരം സ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചു കൊണ്ടോ പുക പോലെ യുള്ള സംവിധാന ങ്ങളി ലൂടെയോ കൊറോണ വൈറസി നെയോ മറ്റു രോഗാണു ക്കളെയോ അകറ്റാം എന്നത് തെറ്റിദ്ധാരണയാണ് എന്നും ലോക ആരോഗ്യ സംഘടന പറയുന്നു.

പൊതുവഴികളും നിരത്തുകളും രോഗാണു ക്കളുടെ സംഭരണ ശാലകള്‍ അല്ല എന്നും പൊതു സ്ഥല ങ്ങളിലെ അനാവശ്യ മായ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷ ഫലങ്ങള്‍ ഉള വാക്കും എന്നും മുന്നറിയിപ്പില്‍ W H O അടി വരയിട്ടു പറയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല

കൊറോണ വൈറസ് ഭൂമുഖത്ത് നില നില്‍ക്കും

May 15th, 2020

logo-who-world-health-organization-ePathram

ജനീവ : കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല എന്നും എച്ച്‌. ഐ. വി. യെ പ്രതിരോധിച്ചതു പോലെ നാം കൊറോണ യേയും പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത് എന്നും ലോക ആരോഗ്യ സംഘടന.

കൊറോണ വൈറസ് ഭൂമുഖത്തു നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകും എന്നു പ്രവചിക്കുക സാദ്ധ്യമല്ല. ആയതിനാല്‍ കൊറോണ വൈറസിനെ പ്രതിരോധിച്ചു കൊണ്ട് ജീവിക്കുവാന്‍ ലോക ജനത പഠിക്കേണ്ടി യിരി ക്കുന്നു എന്നാണ് W H O മുന്നറിയിപ്പ് നല്‍കുന്നത്.

‘പ്രതിരോധിച്ചു കൊണ്ട് ജീവിക്കുക എന്നതാണ് ഇനിയുള്ള കാലം നാം ചെയ്യേണ്ടത്. എച്ച്‌. ഐ. വിയെ യും മറ്റ് അനേകം വൈറസു കളേയും പ്രതിരോധിച്ചതു പോലെ കൊറോണ വൈറസി നേയും പ്രതിരോധി ക്കുക യാണ് ചെയ്യേണ്ടത്.

പൂര്‍ണ്ണമായി വൈറസിനെ നീക്കം ചെയ്യാം എന്നത് മിഥ്യാ ധാരണ യാണ്’എന്ന് ലോക ആരോഗ്യ സംഘടന യുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കൊറോണ വൈറസ് ഭൂമുഖത്ത് നില നില്‍ക്കും

രോഗമുക്തി നേടിയ ശേഷം പുരുഷ ബീജ ത്തിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തി

May 10th, 2020

corona-virus-renamed-to-covid-19-by- world-health-organization-ePathram
ബെയ്ജിംഗ് : കൊവിഡ് രോഗ ത്തിൽ നിന്ന് മുക്തി നേടിയ ശേഷവും പുരുഷ ബീജത്തിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി എന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് സി. എൻ. എൻ. റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

വുഹാനിലെ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ ആയിരുന്ന 38 പുരുഷ ന്മാരിൽ ചൈനീസ് ഗവേഷകർ നടത്തിയ പരിശോധനയിൽ 16 ശതമാനം പേരുടെ ബീജ ത്തിലും കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.

രോഗ മുക്തി നേടിയാലും പുരുഷ ബീജ ത്തിൽ വൈറസ് നില നിൽക്കുന്നു എന്ന പഠനം വലിയ ആശങ്ക സൃഷ്ടിച്ചു. ലൈംഗിക ബന്ധ ത്തിലൂടെ രോഗം പകരു വാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയാന്‍ ആവില്ല എന്നുമുള്ള ആരോഗ്യ വിദഗ്ദരുടെ ആശങ്ക സി. എൻ. എൻ. പങ്കു വെച്ചു.

പരിശോധിച്ചവരില്‍ കാൽ ഭാഗം രോഗികൾ കൊവിഡ് ഗുരുതരമായി ബാധിച്ചവരും ഒമ്പത് ശതമാനം പേർ രോഗ മുക്തി നേടി ക്കൊണ്ടിരി ക്കുന്നവരും ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on രോഗമുക്തി നേടിയ ശേഷം പുരുഷ ബീജ ത്തിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തി

കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ

May 10th, 2020

barack-obama-epathram

വാഷിംഗ്ടണ്‍ :  കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടി യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച രീതി സമ്പൂര്‍ണ്ണ ദുരന്തം എന്ന് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ.

ഒബാമയുടെ കാലയളവിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരു മായി നടത്തിയ വീഡിയോ കോൺഫറൻ സിലാണ് ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്ന് കൊവിഡ് വിഷയ ത്തിൽ ഡോണൾഡ് ട്രംപിനെ നിശിത മായി വിമർശിച്ചു കൊണ്ട് പ്രതികരിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ

പ്രവാസികളെ സ്വീകരിക്കുവാന്‍ കൊച്ചി എയർ പോർട്ട് സജ്ജമായി

May 6th, 2020

nedumbassery-airport-epathram

കൊച്ചി : വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ എത്തുന്ന പ്രവാസികളെ സ്വീകരിക്കുവാൻ കൊച്ചി അ‌ന്താ രാഷ്ട്ര വിമാന ത്താവളം സജ്ജമായി. എയര്‍ ഇന്ത്യ എക്സ് പ്രസ്സിന്റെ രണ്ടു വിമാന ങ്ങള്‍ പ്രവാസി കളു മായി വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി യില്‍ എത്തും.

അബുദാബി – കൊച്ചി വിമാനം രാത്രി 9.40 നും ദോഹ – കൊച്ചി വിമാനം രാത്രി 10.45 നും എത്തിച്ചേരും.

ബഹ്റൈന്‍ – കൊച്ചി വിമാനം വെള്ളിയാഴ്ച രാത്രി 10.50 ന് ലാന്‍ഡ് ചെയ്യും.

ശനിയാഴ്ച രാത്രി 8.50 ന് മസ്‌ക്കറ്റ്- കൊച്ചി വിമാനവും രാത്രി 9.15 ന് കുവൈത്ത് – കൊച്ചി വിമാനവും എത്തും. എക്സ് പ്രസ്സ് കൂടാതെ എയര്‍ ഇന്ത്യയും സര്‍വ്വീസ് നടത്തുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗ രേഖ അനുസരിച്ച് യാത്ര ക്കാരുടെ മുന്‍ ഗണനാ ലിസ്റ്റ് ഓരോ രാജ്യ ത്തെയും നയ തന്ത്ര കാര്യാലയ ങ്ങള്‍ തയ്യാ റാക്കി നല്‍കു കയും ഈ ലിസ്റ്റ് പ്രകാരം യാത്രി കര്‍ക്ക് ടിക്കറ്റ് അനുവദിക്കുക യുമാണ്. ഹാന്‍ഡ് ബാഗും (ഏഴ് കിലോ) 25 കിലോ ചെക്ക് ഇന്‍ ബാഗ്ഗേജും കൊണ്ടു വരാം.

ആദ്യഘട്ടത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്നും പത്ത് വിമാനങ്ങളിലായി 2150 പേര്‍ നെടുമ്പാ ശ്ശേരിയിൽ എത്തും.

വൈറസ് വ്യാപനം തടയുന്നതി നായി എല്ലാ സുരക്ഷാ മുന്‍ കരുതലുകളും അതിനുള്ള ക്രമീ കരണ ങ്ങളും എയര്‍ പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. തെർമൽ സ്കാനർ വഴിയാണ് യാത്ര ക്കാർ അകത്തു പ്രവേശിക്കുക. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ ഉടനെ പ്രത്യേകം ഐസൊലേറ്റ് ചെയ്യും.

- pma

വായിക്കുക: , , , , , , , ,

Comments Off on പ്രവാസികളെ സ്വീകരിക്കുവാന്‍ കൊച്ചി എയർ പോർട്ട് സജ്ജമായി

Page 28 of 44« First...1020...2627282930...40...Last »

« Previous Page« Previous « മേയ് ഏഴ് വ്യാഴാഴ്ച മുതൽ പ്രവാസി കളുടെ മടക്ക യാത്ര ആരംഭിക്കും
Next »Next Page » ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha