ഇസ്ലാമാബാദ് : അഴിമതി കേസില്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കി സ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ. കേസിലെ കൂട്ടു പ്രതി യായ മകള്‍ മറിയ ത്തിന് ഏഴു വര്‍ഷം തടവു ശിക്ഷ യും വിധിച്ചിട്ടുണ്ട്.
വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബര ജീവിത മാണ് നവാസ് ഷരീഫും മക്കളും നയിച്ചിരുന്നത് എന്നായി രുന്നു ആരോപണം.
പ്രധാന മന്ത്രി യായിരിക്കേ ഷരീഫും കുടും ബാംഗ ങ്ങ ളും കോടി കളുടെ വസ്തു വകകള്‍ വിദേ ശ ങ്ങളില്‍ വാങ്ങി ക്കൂട്ടി യതായും അന്വേഷണ സംഘം കണ്ടെത്തി യിരുന്നു. രാഷ്ട്രീയ പാരമ്പര്യവും അധി കാര വും മറ യാക്കി നവാസ് ഷരീഫിന്റെ മക്കളായ മറിയം, ഹസ്സന്‍, ഹുസ്സൈന്‍ എന്നിവര്‍ നാല് ആഡംബര ഫ്ലാറ്റു കള്‍ ലണ്ട നില്‍ സ്വന്ത മാക്കി എന്നും മകള്‍ മറിയം വ്യാജ രേഖ ചമച്ചു എന്നും കേസ്സുകളുണ്ട്.