തിരുവനന്തപുരം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു. ബന്ധു നിയമന വിവാദ ത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്നുള്ള ലോകായുക്ത ഉത്തരവിന് എതിരേയുള്ള കെ. ടി. ജലീലി ന്റെ ഹര്‍ജി ഹൈക്കോടതി യുടെ പരിഗണന യില്‍ ഇരിക്കെയാണ് രാജി. ‘എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്ന വര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം’ എന്ന് ഫേയ്സ് ബുക്കി ലൂടെ കെ. ടി. ജലീല്‍ പ്രതികരിച്ചു.
ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷ പാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്നുള്ള ലോകായുക്തയുടെ വിധി കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ലോകാ യുക്ത യില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ ധാര്‍മ്മികമായ വിഷയങ്ങള്‍ മുന്‍ നിറുത്തി രാജി വെക്കുന്നു എന്നാണ് കെ. ടി. ജലീല്‍ രാജി ക്കത്തില്‍ പറയുന്നത്.