ഇത് കേരളം, തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി: മോദിയോട് പിണറായി

April 17th, 2019

pinarayi-vijayan-epathram

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.രാജ്യം ഭരിക്കുന്നവരെന്നു പറഞ്ഞ് അക്രമം നടത്തിയാല്‍ അതു സല്‍പ്രവൃത്തിയായി കാണാനാകില്ല.ആക്രമണം എവിടെ നടത്തിയാലും കേസുണ്ടാവും. തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി. ഇതു കേരളമാണ്.സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആർഎസ്എസിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നതു സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണു കേസ്. ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.കോഴിക്കോട്ടെ സ്ഥാനാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തതല്ല. കോടതിയില്‍ കീഴടങ്ങിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണു പ്രധാനമന്ത്രി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കാട്ടാക്കടയില്‍ പറഞ്ഞു.

- അവ്നി

വായിക്കുക: ,

Comments Off on ഇത് കേരളം, തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി: മോദിയോട് പിണറായി

പി. സി. ജോര്‍ജ്ജിന്റെ പാര്‍ട്ടി എന്‍. ഡി. എ. യില്‍ ചേര്‍ന്നു

April 11th, 2019

PC George-epathram
പത്തനംതിട്ട : പി. സി. ജോർജ്ജി ന്റെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി, ബി. ജെ. പി. യുടെ നേതൃത്വ ത്തിലുള്ള എൻ. ഡി. എ. യിൽ ചേർന്നു.

പി. സി. ജോർജ്ജ്, ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് പി. എസ്. ശ്രീധരൻ പിള്ള, ദേശീയ സെക്രട്ടറി വൈ. സത്യ കുമാര്‍ എന്നി വര്‍ ചേര്‍ന്നു പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് ഇക്കാര്യം അറി യിച്ചത്.

കാര്‍ഷിക മേഖലക്കു വേണ്ടി പ്രധാന മന്ത്രി നരേന്ദ്ര മോഡി ചെയ്ത സഹായ ങ്ങളും പദ്ധതി കളും പരി ഗണിച്ചു കൊണ്ടാണ് എൻ. ഡി.എ യിൽ ചേരു വാന്‍ തീരുമാനിച്ചത് എന്ന് പി. സി. ജോര്‍ജ്ജ് പറഞ്ഞു.

തിരുവനന്തപുരം,  കോട്ടയം, പത്തനം തിട്ട, തൃശൂര്‍ മണ്ഡല ങ്ങളില്‍  എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കള്‍ വന്‍ ഭൂരിപക്ഷം നേടി ലോക്‌സഭ യില്‍ എത്തുന്നത് തന്റെ പാര്‍ട്ടി യുടെ വോട്ട് കൊണ്ടു കൂടി യാവും എന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു.

പത്തനംതിട്ട മണ്ഡലത്തിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് നേരത്തേ പിന്തുണ പ്രഖ്യാപിച്ച പൂഞ്ഞാർ എം. എൽ. എ. കൂടി യായ ജോര്‍ജ്ജ്, ബി. ജെ. പി. യിലേക്ക് പോകുന്നു എന്ന തര ത്തില്‍ വാര്‍ത്ത കള്‍ പ്രചരി ച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on പി. സി. ജോര്‍ജ്ജിന്റെ പാര്‍ട്ടി എന്‍. ഡി. എ. യില്‍ ചേര്‍ന്നു

കെ. എം. മാണി അന്തരിച്ചു

April 9th, 2019

km-mani-epathram
കൊച്ചി : കേരള കോൺഗ്രസ്സ് (എം) ചെയർ മാനും മുൻ ധന മന്ത്രി യുമായ കെ. എം. മാണി (86) അന്ത രിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖ ത്തെ തുടർന്ന് ചികിൽസ യില്‍ ആയിരുന്നു.

രാവിലെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു എങ്കിലും വൈകു ന്നേരം മൂന്നു മണി യോടെ വീണ്ടും ആരോഗ്യ നില മോശ മാവു കയും അഞ്ചു മണി യോടെ മരിക്കുക യുമായി രുന്നു.

നിലവിലെ പാലാ എം. എല്‍. എ. ആണ് കെ. എം. മാണി.

- pma

വായിക്കുക: , ,

Comments Off on കെ. എം. മാണി അന്തരിച്ചു

കേ​ര​ള ​ത്തി​ൽ യു​. ഡി.​ എ​ഫ്. ച​രി​ത്ര വി​ജ​യം നേ​ടും : വി.​ ടി. ബ​ൽ​റാം

April 9th, 2019

thrithala-mla-vt-balram-ePathram
അബുദാബി : പൊതു തെര ഞ്ഞെടു പ്പില്‍ രാഹുൽ ഗാന്ധി യുടെ വയനാട്ടിലെ സ്ഥാനാർത്ഥി ത്വ ത്തോടെ കേരള ത്തിൽ ഐക്യ ജനാ ധിപത്യ മുന്നണി ചരിത്ര വിജയം നേടും എന്നും ഇന്ത്യ യുടെ അഖണ്ഡത ക്കും സമൂഹത്തി ന്‍റെ ക്ഷേമ ത്തിനും വേണ്ടി ലോക് സഭാ തെര ഞ്ഞെടു പ്പിൽ രാഹുൽ ഗാന്ധി ക്ക് ശക്തി പകരണം എന്നും വി. ടി. ബൽറാം എം. എൽ. എ.

മലപ്പുറം ജില്ലാ കെ. എം. സി. സി. യും ഇൻകാസ് അബു ദാബി യും സംയുക്ത മായി ഇന്ത്യൻ ഇസ്ലാമിക് സെൻറ റിൽ സംഘ ടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍ വെൻഷ നിൽ സംസാരി ക്കുക യായിരുന്നു വി. ടി. ബൽറാം.

കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് സലാം പുറ ത്തൂർ അദ്ധ്യക്ഷത വഹി ച്ചു. മുസ്ലിം ലീഗ് മല പ്പുറം ജില്ലാ സെക്രട്ടറി എൻ. കെ. ഗഫൂർ മുഖ്യ പ്രഭാ ഷണം നടത്തി. യു. അബ്ദുല്ല ഫാറൂഖി, ബി. യേ ശു ശീലൻ, അഡ്വ. മുഹമ്മദ് കുഞ്ഞി, അഷ്റഫ് പൊന്നാനി തുടങ്ങി യവര്‍ സംസാ രിച്ചു.

മലപ്പുറം ജില്ലാ ഇൻകാസ് പ്രസിഡണ്ട് ഗഫൂർ എട പ്പാൾ സ്വാഗതവും കെ. എം. സി. സി. ട്രഷറർ ഹംസ ഹാജി പാറ യിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കേ​ര​ള ​ത്തി​ൽ യു​. ഡി.​ എ​ഫ്. ച​രി​ത്ര വി​ജ​യം നേ​ടും : വി.​ ടി. ബ​ൽ​റാം

സരിത എസ് നായരുടെ പത്രിക തള്ളി; എറണാകുളത്തും വയനാട്ടിലും മത്സരിക്കാനാകില്ല

April 6th, 2019

solar-case-saritha-nair-ePathram

കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ നൽകിയിരുന്ന പത്രികകൾ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാൻ കഴിയാത്തതിനാലാണ് പത്രിക തള്ളാൻ തീരുമാനിച്ചത്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിൽ സരിതയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിർദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്‍റെ പകർപ്പ് ഇന്ന് പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു സരിതയ്ക്ക് വരണാധികാരി നൽകിയ നിർദ്ദേശം.

- അവ്നി

വായിക്കുക: , , , , , ,

Comments Off on സരിത എസ് നായരുടെ പത്രിക തള്ളി; എറണാകുളത്തും വയനാട്ടിലും മത്സരിക്കാനാകില്ല

Page 32 of 58« First...1020...3031323334...4050...Last »

« Previous Page« Previous « പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി ജസീന്ത
Next »Next Page » മുഹിമ്മാത്ത് ടോളറൻസ് അവാർഡ് സമ്മാനിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha