ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി

October 13th, 2022

supreme-court-split-verdict-in-karnnataka-hijab-case-face-veil-burqa-niqab-ePathram
ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിയില്‍ വാദം കേട്ട സുപ്രീം കോടതി ജഡ്ജിമാര്‍ ഭിന്ന വിധി പ്രസ്താവിച്ചു. ജസ്റ്റിസ്സ് ഹേമന്ത് ഗുപ്തയും ജസ്റ്റിസ്സ് സുധാന്‍ഷു ദുലിയ യുമാണ് ഭിന്ന വിധികള്‍ പ്രസ്താവിച്ചത്.

ഹിജാബ് ഇസ്ലാം മതത്തിന്‍റെ അനിവാര്യമായ ആചാരം അല്ല എന്ന ഹൈക്കോടതി വിധി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരി വെച്ചു. എന്നാല്‍ പെണ്‍ കുട്ടികളുടെ പഠന ത്തിനാണ് പ്രാധാന്യം എന്നും ഹിജാബ് ധരിക്കുക എന്നത് വ്യക്തിയുടെ തെരഞ്ഞെടുക്കാനുള്ള അവകാശം ആണെന്നും ജസ്റ്റിസ് ദുലിയ വിധിച്ചു.

ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഇനി മൂന്നംഗ ബെഞ്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂപവത്കരിക്കും. ഈ ഹർജികള്‍ വിശാല ബെഞ്ചിന് കൈമാറും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി

ഗ്രാൻഡ് മൗലിദ് ജല്‍സ അബുദാബി സുഡാനി സെന്‍ററില്‍

October 9th, 2022

green-dome-masjid-ul-nabawi-ePathram
അബുദാബി : തിരുനബി (സ) പ്രപഞ്ചത്തിന്‍റെ വെളിച്ചം എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ്.) സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍ ഭാഗമായി അബുദാബിയിലെ ഗ്രാൻഡ് മൗലിദ് 2022 ഒക്ടോബര്‍ 9 ഞായറാഴ്ച വൈകുന്നേരം 6:30 നു സുഡാനി സെന്‍ററിൽ നടക്കും.

മൗലിദ് പാരായണം, ബുർദ മജ്ലിസ്, മദ്ഹ് ഗാനങ്ങൾ, മദ്ഹ് റസൂല്‍ പ്രഭാഷണം, ദുആ മജ്ലിസ് എന്നിവയും ഗ്രാൻഡ് മീലാദിന്‍റെ ഭാഗമായി നടക്കും.

പ്രസിഡണ്ട് ഹംസ അഹ്‌സനി അദ്ധ്യക്ഷത വഹിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനക്ക് മാട്ടൂല്‍ സയ്യിദ് ത്വയ്യിബുൽ ബുഖാരി തങ്ങള്‍ നേതൃത്വം നൽകും. ഗ്രാൻഡ് മീലാദ് പരിപാടിയിൽ പങ്കെടുക്കുന്ന 5000 പേർക്ക് ഭക്ഷണം വിതരണംചെയ്യും എന്നും ഐ. സി. എഫ്. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഗ്രാൻഡ് മൗലിദ് ജല്‍സ അബുദാബി സുഡാനി സെന്‍ററില്‍

നബിദിനം : ഒക്​ടോബർ എട്ടിന്​ ശമ്പളത്തോടു കൂടിയ അവധി

September 28th, 2022

green-dome-masjid-ul-nabawi-ePathram
അബുദാബി : നബിദിനം പ്രമാണിച്ച് യു. എ. ഇ. യിൽ 2022 ഒക്ടോബർ 8 ശനിയാഴ്ച (ഹിജ്‌റ 1444 – റബീഉൽ അവ്വൽ 12) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കും എന്ന് മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. നിലവിൽ ഞായറാഴ്ച വാരാന്ത്യ അവധി ദിനമായ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തുടർച്ചയായി രണ്ടു ദിവസം അവധി ലഭിക്കും. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ശനിയാഴ്ച നിലവിൽ വാരാന്ത്യ അവധിയാണ്.

- pma

വായിക്കുക: , ,

Comments Off on നബിദിനം : ഒക്​ടോബർ എട്ടിന്​ ശമ്പളത്തോടു കൂടിയ അവധി

യുവജന സഖ്യം ‘ഓണ വസന്തം 2022’ ശ്രദ്ധേയമായി

September 20th, 2022

onam-2022-mar-thoma-yuva-jana-sakhyam-ePathram

അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബുദാബി മാർത്തോമാ യുവജന സഖ്യം ‘ഓണ വസന്തം 2022’ എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ പരിപാടികളുടെ വൈവിധ്യം കൊണ്ടും അവതരണത്തിന്‍റെ മികവു കൊണ്ടും ശ്രദ്ധേയമായി. ഇടവക വികാരി റവ. ജിജു ജോസഫ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. അജിത്ത് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.

യുവജന സഖ്യം ഗായക സംഘം ഓണപ്പാട്ടുകൾ പാടി. തിരുവാതിര, നാടൻ പാട്ടുകൾ, കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി.

മുസ്സഫ കമ്മ്യൂണിറ്റി സെന്‍ററിൽ ഒരുക്കിയ ഓണാഘോഷങ്ങളില്‍ വിഭവ സമൃദ്ധമായ ഓണ സദ്യയും നാടിനെ ഓര്‍മ്മിപ്പിക്കുന്ന ഓണച്ചന്തയും അംഗങ്ങള്‍ക്കായി വടംവലി അടക്കം നിരവധി മല്‍സരങ്ങളും ഒരുക്കിയിരുന്നു.

സഖ്യം സെക്രട്ടറി സാംസൺ മത്തായി, പ്രോഗ്രാം കൺവീനർ പ്രവീൺ പാപ്പച്ചൻ, ഡെന്നി ജോർജ്, തോമസ് എൻ. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സഖ്യം വൈസ് പ്രസിഡണ്ട് ജിനു രാജൻ, വനിതാ സെക്രട്ടറി അനിത ടിനോ, ട്രഷറർ ജേക്കബ് വർഗ്ഗീസ്, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ‘ഓണ വസന്തം’ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on യുവജന സഖ്യം ‘ഓണ വസന്തം 2022’ ശ്രദ്ധേയമായി

വ്യക്തി നിയമം : മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല

August 26th, 2022

nikkah-muslim-personal-law-courts-cannot-prevent-talaq-ePathram

കൊച്ചി : മുസ്‌ലിം വ്യക്തി നിയമം അനുവദിക്കുന്നു എങ്കിൽ ഒന്നിലധികം വിവാഹം കഴിക്കാനുള്ള പുരുഷ ന്മാരുടെ അവകാശത്തിൽ ഇടപെടാൻ കഴിയില്ല എന്ന് ഹൈക്കോടതി. വ്യക്തി നിയമം അനുവദിച്ചിരിക്കുന്ന അവകാശങ്ങളില്‍ നിന്ന് കോടതികള്‍ ഒരാളെ തടയുന്നത് ഭരണ ഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാകും എന്നും കോടതി.

നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ മൊഴി ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നതിൽ നിന്നോ ഒന്നിൽ ഏറെ വിവാഹം കഴിക്കുന്ന തിൽ നിന്നോ ഒരാളെ തടയാൻ കുടുംബ കോടതിക്ക് കഴിയില്ല എന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ആദ്യത്തെ രണ്ട് ത്വലാഖുകൾ ചൊല്ലിയ ശേഷം മൂന്നാമത്തെ ത്വലാഖ് (അന്തിമ ത്വലാഖ്) ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണം എന്നുള്ള ഭാര്യയുടെ ഹര്‍ജി അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തി നിയമ പ്രകാരം ഒരാൾക്ക് ഒരേ സമയം ഒന്നില്‍ അധികം വിവാഹങ്ങൾ ആകാം. ഇത്തരം വിഷയ ങ്ങളിൽ ഇടപെടുന്നത്, പൗരന് ഭരണ ഘടന നൽകുന്ന അവകാശ ങ്ങളിൽ ഇടപെടുന്നതിന് തുല്യമാണ് എന്നും കോടതി നിരീക്ഷിച്ചു. കുടംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on വ്യക്തി നിയമം : മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല

Page 16 of 73« First...10...1415161718...304050...Last »

« Previous Page« Previous « പാം അക്ഷര തൂലിക പുരസ്കാരം : സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു
Next »Next Page » ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha