ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

May 14th, 2022

uae-president-sheikh-khalifa-with-sheikh-muhammed-epathram
അബുദാബി : രാഷ്ട്ര നായകന്‍റെ വിയോഗത്തില്‍ ലോക നേതാക്കളും ഭരണാധികാരികളും വ്യവസായ പ്രമുഖരും പൗര പ്രമുഖരും അനുശോചന സന്ദേശം അയച്ചു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ എന്ന മഹാനായ ഭരണാധികാരിയുമായുള്ള വൈകാരിക മായ അടുപ്പം വ്യക്തമാക്കുന്നതായിരുന്നു യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്‍റെ ട്വീറ്റ്.

തങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയും പിതൃ തുല്യനുമായ ശൈഖ് ഖലീഫയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ കുറിപ്പ് ഹൃദയത്തില്‍ തൊടുന്നു.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, രാഷ്ട്ര പതി രാംനാഥ് കൊവിന്ദ്, കേരളാ മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ അനുശോചന സന്ദേശം അയച്ചു. ശൈഖ് ഖലീഫയോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടക്കുന്നു.

സ്വദേശികളെയും പ്രവാസികളെയും ഒരു പോലെ സ്‌നേഹിച്ച യഥാർത്ഥ നേതാവ് ആയിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് എന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി. യു. എ. ഇ. യെ ലോക ത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ രാഷ്ട്രമാക്കി പടുത്തു യർത്തിയ ദീർഘ ദർശിയായിരുന്നു അദ്ദേഹം. രാജ്യത്തും വിദേശത്തും ഉള്ള വിവിധ കൊട്ടാരങ്ങളിൽ നടന്ന ചടങ്ങുകളിൽ ഭാഗമായപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ സ്നേഹ വും കരുതലും അനുഭവിക്കാൻ സാധിച്ചത് ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു എന്നും എം. എ. യൂസഫലി പറഞ്ഞു.

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ആകസ്മിക വിയോഗത്തിൽ അതിയായ ദുഃഖം രേഖ പ്പെടുത്തുന്നു. രാഷ്ട്ര നിർമ്മാണ ത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്ര തന്ത്ര ജ്ഞനും മാന്യനായ നേതാവു മായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും എന്ന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

2004 ൽ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് ഖലീഫ ബിൻ സായിദ്, തന്‍റെ ജീവിത കാലം മുഴുവൻ രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്ര ത്തിനും ലോക ത്തിനും പ്രിയപ്പെട്ട ജനതക്കും മികച്ച സംഭാവ നകൾ നൽകിയ ദീർഘ വീക്ഷണമുള്ള നേതാ വായിരുന്നു അദ്ദേഹം. ലോകോത്തര ബിസി നസ്സ്, സാംസ്കാരിക, സാങ്കേതിക കേന്ദ്രമാക്കി രാജ്യത്തെ മാറ്റാൻ അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണം സഹായിച്ചു. സഹാനുഭൂതി യുടെയും മാനവികതയുടെയും പ്രതീകം ആയിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

വലിയ മനുഷ്യ സ്‌നേഹിയായ അദ്ദേഹം മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ എന്നും പ്രതിജ്ഞാ ബദ്ധനായിരുന്നു. നേതൃത്വത്തില്‍ ഇരിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മാനുഷിക മൂല്യമുള്ള രാജ്യമായി യു. എ. ഇ. തിരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹത്തിന്റെ പങ്കു വലുതാണ്.

ജീവിത കാലത്തുടനീളം അദ്ദേഹം പങ്കുവച്ച ദയയും അനുകമ്പയും നമ്മൾ എല്ലാവരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹ ത്തി ന്‍റെ മാനവികത യുടെയും സഹിഷ്ണുതയുടെയും ദാനത്തിന്‍റെയും പാരമ്പര്യം വരും തലമുറകൾക്ക് ശാശ്വതമായ ഓർമ്മപ്പെടുത്തല്‍ ആയിരിക്കും. ദുഃഖത്തിന്‍റെ ഈ നിമിഷത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു. സർവ്വ ശക്തനായ അല്ലാഹു അദ്ദേഹത്തിന് നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു – ഡോ. ഷംഷീർ വയലിൽ കുറിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

എ. പി. അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

April 23rd, 2022

bjp-leader-ap-abdullakkutty-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർ മാനായി നിയോഗിക്കപ്പെടുന്ന ആദ്യത്തെ മലയാളി എന്ന പ്രത്യേകതയും ഉണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രതി നിധി യായി മുഹമ്മദ് ഫൈസിയെ ഉൾപ്പെടുത്തിയത്.

മുനവരി ബീഗം, മഫൂജ ഖാതൂണ്‍ എന്നിവരെ വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍മാര്‍ ആകുന്നത്.

- pma

വായിക്കുക: , , , ,

Comments Off on എ. പി. അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

ഈദുല്‍ ഫിത്വര്‍ : സർക്കാർ ജീവനക്കാർക്ക്​ ഒമ്പത്​ ദിവസം അവധി

April 23rd, 2022

crescent-moon-ePathram
അബുദാബി : ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ. യിലെ സർക്കാർ ജീവനക്കാർക്ക് 9 ദിവസം അവധി. 2022 ഏപ്രിൽ 30 ശനി മുതൽ മേയ് 6 വെള്ളി വരെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാൾ അവധി. മെയ് 7, 8 ശനിയും ഞായറും വാരാന്ത്യ അവധി അടക്കം 9 ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.

റമദാന്‍ 29 (ഏപ്രിൽ 30 ശനി) മുതല്‍ ശവ്വാല്‍ 3 വരെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

ജ്യോതി ശാസ്ത്ര കണക്കുകൾ പ്രകാരം റമദാന്‍ 30 പൂര്‍ത്തിയാക്കി മെയ് 2 തിങ്കളാഴ്ച (1443 ശവ്വാല്‍ 1)  ഈദുല്‍ ഫിത്വര്‍ ആയിരിക്കും

- pma

വായിക്കുക: , , ,

Comments Off on ഈദുല്‍ ഫിത്വര്‍ : സർക്കാർ ജീവനക്കാർക്ക്​ ഒമ്പത്​ ദിവസം അവധി

വിഭാഗീയതയും വർഗീയതയും മതേതര ഭാരതത്തിനു അനഭിലഷണീയം : ഹുസൈൻ സലഫി

April 23rd, 2022

hussain-salafi-islahi-center-ePathram
അബുദാബി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സമകാലിക സംഭവങ്ങള്‍, രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് കടക വിരുദ്ധമാണ് എന്നും ന്യൂനപക്ഷങ്ങളെ അപരവത്ക്കരിക്കുന്നത് മൂലം രാജ്യം അരക്ഷിതമാവും എന്നും ഷാർജ മസ്ജിദുൽ അസീസ് ഇമാമും പ്രഗത്ഭ പണ്ഡിതനുമായ ശൈഖ് ഹുസൈൻ സലഫി അഭിപ്രായപ്പെട്ടു,

ചില മതാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുണ്ടായ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾ അപമാനമാണ്. രാജ്യത്തെ പൗരന്മാരുടെ വീടും ജീവിതോപാധികളും സ്റ്റേറ്റിന്‍റെ തന്നെ നേതൃത്വത്തിൽ ബുൾ ഡോസർ ഉപയോഗിച്ച് നിരപ്പാക്കുന്ന കിരാത നടപടികളെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. അബുദാബി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

audiance-islamic-center-ePathram

രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും ക്ഷേമവും പുരോഗതിയുമാണ് രാജ്യത്തിന്‍റെ പുരോഗതി എന്നും വർഗ്ഗീയ സംഘർഷങ്ങൾ ആധുനിക സമൂഹത്തിനു ഒട്ടും ഭൂഷണമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ പോലെയുള്ള രാജ്യത്ത് വ്യത്യസ്ത ജനങ്ങളുടെ വിശ്വാസ ത്തെയും സംസകാരത്തെയും മാനിച്ചും ബഹുമാനിച്ചും മുന്നോട്ട് പോയാൽ മാത്രമേ രാജ്യത്ത് പുരോഗതി സാദ്ധ്യമാവുകയുള്ളു. സകല വിഭാഗീയത ചിന്തകളെയും നിരാകരിച്ച വിശുദ്ധ ഖുആനിന്‍റെ അധ്യാപനങ്ങൾ ഇക്കാലത്ത് വളരെ പ്രസക്തമാണ്.

ഇരുനൂറിൽ പരം വ്യത്യസ്ഥ രാജ്യക്കാർ താമസിക്കുന്ന യു. എ. ഇ. സൗഹാർദ്ദത്തിലും സഹോദര്യത്തിലും സഹിഷ്ണുതയിലും ലോകത്തിനു തന്നെ മാതൃക ആയി മാറിയതില്‍ ഭരണാധികാരികളെ അദ്ദേഹം പ്രശംസിച്ചു .

സമൂഹത്തിലെ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട വിഭാഗ ങ്ങളുടെ ഉന്നമനവും വിമോചനവും സമൂഹം ബാധ്യതയായി കാണണം. സമൂഹത്തിന്‍റെ അടിസ്ഥാന ആവശ്യമായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, തൊഴില്‍ എന്നിവ ലഭ്യമാ ക്കുന്നതില്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാവണം.

യു. എ. ഇ. ഇസ്ലാഹി സെന്‍റർ ജനറൽ സെക്രട്ടറി ശംസുദ്ധീൻ അജ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. അൽ റാഷിദ് ഖുർആൻ സ്റ്റഡി സെന്‍റർ പ്രസിഡണ്ട് അബ്ദുസ്സലാം അലപ്പുഴ പരിപാടി ഉൽഘാടനം ചെയ്ത. അബുദാബി ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൽ സലാം, അബ്ദുല്ലാ ഫാറൂഖി, ഷുക്കൂറലി കല്ലിങ്ങൽ (കെ. എം. സി. സി.), സലീം ചിറക്കൽ (മലയാളി സമാജം), സഈദ് ചാലിശ്ശേരി (ഇസ്‌ലാഹി സെൻറർ) തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on വിഭാഗീയതയും വർഗീയതയും മതേതര ഭാരതത്തിനു അനഭിലഷണീയം : ഹുസൈൻ സലഫി

ശാഫി സഖാഫി മുണ്ടമ്പ്രയുടെ റമദാൻ പ്രഭാഷണം തിങ്കളാഴ്ച

April 18th, 2022

sys-shafi-saqafi-mundambra-ePathram
അബുദാബി : പ്രമുഖ ഖുർആൻ പണ്ഡിതൻ ശാഫി സഖാഫി മുണ്ടമ്പ്രയുടെ റമദാൻ പ്രഭാഷണം ഏപ്രില്‍ 18 തിങ്കളാഴ്ച രാത്രി 9.30 ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി മുഖ്യാതിഥി ആയിരിക്കും. ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രസിഡണ്ട് പി. ബാവ ഹാജി, ഡോ. അബ്ദുൽ ഹക്കീം അസ്‌ഹരി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി, മുസ്തഫ ദാരിമി കടാങ്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.

യു. എ. ഇ. ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാൻ്റെ ഈ വര്‍ഷത്തെ റമദാൻ അതിഥിയാണ് ശാഫി സഖാഫി.

വിവരങ്ങൾക്ക് 050 303 4800.

- pma

വായിക്കുക: , ,

Comments Off on ശാഫി സഖാഫി മുണ്ടമ്പ്രയുടെ റമദാൻ പ്രഭാഷണം തിങ്കളാഴ്ച

Page 17 of 74« First...10...1516171819...304050...Last »

« Previous Page« Previous « ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍
Next »Next Page » ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha