അബുദാബി : ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റു കളിൽ വിയറ്റ്നാം ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. യു. എ. ഇ. യിലെ വിയറ്റ്നാം സ്ഥാനപതി ങ്ഗൂയൻ മാൻ ത്വാൻ ഉദ്ഘാടനം ചെയ്തു. മുഷ്റിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു അബു ദാബി, അൽ ദഫ്ര റീജ്യണല്‍ ഡയറക്ടർ അജയ് കുമാര്‍ ഉൾപ്പെടെ ലുലു ഉന്നത ഉദ്യോഗസ്ഥരായ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
വിയറ്റ്നാമില്‍ നിന്നുള്ള അരി, മറ്റു നിത്യോപയോഗ ഭക്ഷ്യ വിഭവങ്ങളും മലയാളി സമൂഹത്തിന്ന് ഏറെ സുപരിചിതമായ ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ, ലിച്ചി തുടങ്ങി ഒട്ടനവധി പഴ വര്‍ഗ്ഗങ്ങളും വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ, കാപ്പി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും ഈ ഭക്ഷ്യ മേളയില്‍ ലഭിക്കും.
സെപ്തംബർ 12 മുതൽ ആരംഭിച്ച വിയറ്റ്നാം ഫുഡ് ഫെസ്റ്റിവൽ മുഷ്രിഫ് മാള്‍ കൂടാതെ ദുബായിലെ അൽ ബർഷ, ഷാർജ അൽ റയ്യാൻ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ മാസം 22 വരെ നീണ്ടു നില്‍ക്കും.