
ചാവക്കാട് : കൊവിഡ്-19 വൈറസ് രോഗ ബാധിതരുടെ എണ്ണം വ്യാപകമായ സാഹചര്യ ത്തിൽ ഭയമോ ആശങ്ക യോ കൂടാതെ ആത്മ വിശ്വാസത്തോടെ യുള്ള ജാഗ്രത യാണ് നമുക്ക് വേണ്ടത് എന്നും പകർച്ച വ്യാധി കൾ പെരുകു മ്പോൾ മുൻ കരുതലുകൾ എടുക്കുക യാണ് വേണ്ടത് എന്നും കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. വി. ഉമ്മർ കുഞ്ഞി പറഞ്ഞു. കടപ്പുറം ജിംഖാന ക്ലബ്ബ് ലഘു ലേഖ വിത രണവും ബോധ വത്ക്കര ണവും ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായിരുന്നു അദ്ദേഹം.
നാട്, ദുരന്ത ങ്ങൾ നേരിടു മ്പോൾ ജന പങ്കാളി ത്തവും സഹകര ണവും ഇത്തരം ക്ലബ്ബു കളുടെയും ജന ങ്ങളു ടെയും ഭാഗത്ത് നിന്നുണ്ടാവണം. വ്യാജ വാർത്ത കളിൽ പെട്ട് ജന ങ്ങൾ ആശങ്ക പ്പെടാനുള്ള സാദ്ധ്യത ഏറെ യാണ്. കൊവിഡ്-19 വൈറസിന് എതിരെ സ്വീകരി ക്കേണ്ടതായ മുൻ കരുതലു കളെ കുറിച്ചുള്ള ബോധ വൽക്ക രണവും ലഘു ലേഖ വിതരണവും നടത്തി.
ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള 41 പേർ കടപ്പുറം പഞ്ചായത്തിൽ മാത്രം ക്വാറ ന്റയിൻ കഴിയുന്ന സാഹ ചര്യത്തിലാണ് പ്രതിരോധ പ്രവർത്തന ങ്ങളും ബോധ വല്‍ ക്കരണവും ഊർജ്ജിതം ആക്കിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ്, ആരോഗ്യ വകുപ്പ് ജീവന ക്കാരി ദീപ, ജിംഖാന ക്ലബ്ബ് പ്രസിഡണ്ട് പി. എ. അഷ്‌ക്കർ അലി, സെക്രട്ടറി പി. എസ്. ഷമീർ, പി. കെ നസീർ, പി. കെ. നിഷാദ്, കെ. എ. നസീർ, പി. എ. അൻവർ, ബാല സഭ പ്രവർത്ത കർ പങ്കെടുത്തു.
മുനക്കകടവ് മുതൽ അഴിമുഖം ഒൻപതാം വാർഡ് വരെ യുള്ള വീടുകൾ കയറിയിറങ്ങി പ്രവർത്തകർ ബോധ വത്ക്കരണവും ലഘുലേഖ വിതരണവും നടത്തി.


തിരുവനന്തപുരം : 2020 ജനു വരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനവും കേരള ത്തെ മാലിന്യ മുക്ത മാക്കാൻ ഹരിത നിയമ ങ്ങളും മലിനീകരണ നിയന്ത്രണ നിയമ ങ്ങളും കർശനമായി നടപ്പാക്കും.





















