ന്യൂഡൽഹി : ഇന്ത്യയില്‍ 5 ജി യുഗത്തിന് തുടക്കമായി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനി യിൽ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി 5 ജി സേവന ങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്‍റെ ആറാം പതിപ്പും പ്രധാന മന്ത്രി ഉദ്ഘാടനംചെയ്തു.
Historic day for 21st century India! 5G technology will revolutionise the telecom sector. https://t.co/OfyAVeIY0A
— Narendra Modi (@narendramodi) October 1, 2022
രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്‍റെ വിജയം ആണെന്നും പ്രധാന മന്ത്രി പറഞ്ഞു. 5 ജി യുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024 ഓടെ രാജ്യത്ത് ഉടനീളം 5 ജി സേവനം ലഭ്യമാകും.
ഉപകരണങ്ങളുടെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഡാറ്റ കോസ്റ്റ്, ഡിജിറ്റല്‍ ഫസ്റ്റ് സമീപനം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്കരിച്ചത്.