ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി

September 29th, 2022

supremecourt-epathram
ന്യൂഡല്‍ഹി : അവിവാഹിതർ അടക്കം എല്ലാ സ്ത്രീ കള്‍ക്കും ഗർഭച്ഛിദ്രത്തിന് അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. സുരക്ഷിതവും നിയമ പരവുമായ ഗർഭ ച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടാ എന്നും ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഢ്‌ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് ഇറക്കി. നേരത്തെ, വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം ആയിരുന്നു ഗര്‍ഭ ച്ഛിദ്രത്തിന് അവകാശം ഉണ്ടായിരുന്നത്.

സ്വന്തം നിലക്ക് ഗർഭ ച്ഛിദ്രം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. സുരക്ഷിതമായ ഗർഭ ച്ഛിദ്രം എല്ലാ സ്ത്രീകളുടെയും ഭരണ ഘടനാ പരമായ അവകാശത്തിന്‍റെ പരിധിയിൽ വരുന്നതാണ്. സ്വന്തം ശരീരത്തിനു മേലുള്ള പരമാധികാരം സ്ത്രീക്കു മാത്രം എന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് (എം. ടി. പി.) പ്രകാരം വിലയിരുത്തുമ്പോൾ ഭാര്യയുടെ സമ്മതം ഇല്ലാതെ നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗം തന്നെയാണ്. ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനത്തെ (ഭര്‍തൃ ബലാത്സംഗം) തുടര്‍ന്ന് ഗര്‍ഭിണി യാവുന്ന സ്ത്രീക്കും പുതിയ നിയമ ഭേദഗതി അനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിന് അവകാശം ഉണ്ട്.

നിർബ്ബന്ധ പൂർവ്വമുള്ള ഭര്‍ത്താവിന്‍റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കുവാന്‍ പാടില്ല എന്നും അത്തര ത്തില്‍ ഉള്ള എതിര്‍പ്പുകള്‍ ഉണ്ടായാല്‍ അത് കുടംബ ബന്ധത്തെ തകര്‍ക്കും എന്നും വിവിധ കീഴ് കോടതി കള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്

- pma

വായിക്കുക: , , , , , , , ,

Comments Off on ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

September 29th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമ ബത്ത (D. A.) നാലു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ക്ഷാമ ബത്ത 38 ശതമാനം ആകും.

50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതു ഗുണം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം കണക്കിലെടുത്ത് കൊണ്ടാണ് ക്ഷാമ ബത്ത കൂട്ടുവാനുള്ള തീരുമാനം എടുത്തത്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 % ആയിരുന്നു ഡി. എ. നല്‍കിയിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്

September 13th, 2022

rbi-logo-reserve-bank-of-india-ePathram.jpg

മുംബൈ : ഫോറെക്‌സ് ട്രേഡിംഗ് നടത്തുന്ന 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തി. ഫെമ (Foreign Exchange Management Act, 1999) പ്രകാരമാണ് റിസര്‍വ്വ് ബാങ്ക് നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകര്‍ തിരിച്ചറിയണം എന്നും ആര്‍. ബി. ഐ. അധികൃതര്‍ വ്യക്തമാക്കി.

രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗില്‍ നടക്കുന്നത്. USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള നാല് ജോഡി കറന്‍സി കളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്‌സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക. ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.

- pma

വായിക്കുക: , , , ,

Comments Off on ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്

കൊച്ചി മെട്രോ : രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

September 7th, 2022

cochin-metro-rail-project-epathram
കൊച്ചി : കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി.

1957.05 കോടി രൂപ ചെലവിലാണ് മെട്രോ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്. 11.17 കിലോ മീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും.

- pma

വായിക്കുക: , , , ,

Comments Off on കൊച്ചി മെട്രോ : രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

September 6th, 2022

mb-rajesh-epathram
തിരുവനന്തപുരം : നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജി വെച്ച എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച രാവിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പാലക്കാട് ജില്ലയിലെ തൃത്താല നിയോജക മണ്ഡല ത്തില്‍ നിന്നാണ് എം. ബി. രാജേഷ് നിയമ സഭയില്‍ എത്തിയത്. നിലവിലെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ സ്പീക്കര്‍ പദവിയില്‍ ആയിരുന്നു അദ്ദേഹം. തദ്ദേശ ഭരണ – എക്‌സൈസ് വകുപ്പു മന്ത്രി യായിരുന്ന എം. വി. ഗോവിന്ദന്‍ രാജി വെച്ച് പാര്‍ട്ടി സെക്രട്ടറിയായി ചുമതല ഏറ്റ സാഹചര്യ ത്തിലാണ് എം. ബി. രാജേഷ് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. നിയമ സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.

- pma

വായിക്കുക: , , ,

Comments Off on എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Page 16 of 73« First...10...1415161718...304050...Last »

« Previous Page« Previous « കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം
Next »Next Page » രക്ത ദാനം മഹാ ദാനം : മമ്മൂട്ടിയുടെ ജന്മദിന ആഘോഷം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha