ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു

September 2nd, 2022

ins-vikrant-india-s-war-ship-commissioning-in-kochi-ePathram
കൊച്ചി : തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച് എടുത്ത വിമാന വാഹിനി കപ്പൽ ഐ. എൻ. എസ്. വിക്രാന്ത് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യ നേരിടുന്ന വെല്ലു വിളികള്‍ക്ക് ഉള്ള ഉത്തരമാണ് ഐ. എൻ. എസ്. വിക്രാന്ത് എന്ന് പ്രധാന മന്ത്രി പറഞ്ഞു.

രാജ്യത്ത് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐ. എന്‍. എസ്. വിക്രാന്ത്. 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ട് 15 വര്‍ഷം കൊണ്ടാണ് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന് അഭിമാനമായ ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത് കൊച്ചി കപ്പല്‍ ശാലയിലാണ്.

കൊച്ചി നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ വകുപ്പു മന്ത്രി രാജ് നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു

ദേശ വിരുദ്ധം : എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ചു

August 19th, 2022

blocked-youtube-channels-in-india-banned-social-media-ePathram ന്യൂഡല്‍ഹി : രാജ്യത്തെ ക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ ഒരു ചാനല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. ദേശ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി എന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 114 കോടി കാഴ്ചക്കാരും 85.73 ലക്ഷം സബ്സ്ക്രൈബര്‍മാരും ഉള്ളതാണ് ഈ ചാനലുകള്‍.

ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്ക് ഇടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടി യുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങള്‍.

മതപരമായ നിര്‍മ്മിതികള്‍ തര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മത യുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ’വ്യാജ പ്രചാരണ’ങ്ങള്‍ നടത്തുന്നവയാണ് ഈ ചാനലുകളിലെ പല വീഡിയോ കളും. അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതു ക്രമം തകര്‍ക്കു വാനും സാദ്ധ്യത ഉള്ളവയാണ് എന്നും വാര്‍ത്താ വിതരണ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വ്യാജവും ഉദ്വേഗ ജനകവുമായ തമ്പ് നൈലുകള്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ ചാനലുകളിലെ വീഡിയോകള്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്. മറ്റ് മുന്‍ നിര വാര്‍ത്താ ചാനലുകളുടെ ലോഗോയും വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും ഉപയോഗിച്ച് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുവാനും വാര്‍ത്തകള്‍ ശരിയാണ് എന്ന് വിശ്വസിപ്പിക്കുവാനും ഉള്ള ശ്രമവും നടത്തിയിരുന്നു എന്നു കണ്ടെത്തി.

ചാനലുകളുടെ പേര് വിവരങ്ങൾ: (ബ്രാക്കറ്റിൽ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണവും).
ലോക് തന്ത്ര ടി. വി. (12.90 ലക്ഷം), യു & വി ടി. വി. (10.20 ലക്ഷം), എ. എം. റാസ് വി. (95,900), ഗൗരവ് ഷാലി പവന്‍ മിതിലാഞ്ചല്‍ (7 ലക്ഷം), സര്‍ക്കാരി അപ്ഡേറ്റ് (80,900) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം) തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. പാകിസ്ഥാനില്‍ നിന്നുള്ളത് ന്യൂസ് കി ദുനിയ (97,000) എന്ന ചാനലാണ്.

- pma

വായിക്കുക: , , , , , ,

Comments Off on ദേശ വിരുദ്ധം : എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ചു

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

August 6th, 2022

jagdeep-dhankhar-vice-president-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനാലാമത് ഉപ രാഷ്ട്ര പതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.

എന്‍. ഡി. എ. സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വെ 182 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.

രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ ജഗ്ദീപ് ധന്‍കര്‍,  രാജസ്ഥാന്‍ ഹൈക്കോടതി യിലും സുപ്രീം കോടതി യിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2019 ജൂലായ് മുതല്‍ ബംഗാള്‍ ഗവര്‍ണ്ണറാണ്.

- pma

വായിക്കുക: , , , , ,

Comments Off on ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം

July 28th, 2022

logo-election-commission-of-india-ePathram
ന്യൂഡല്‍ഹി : 17 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം എന്ന നിര്‍ണ്ണായക വിജ്ഞാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പതിനേഴു വയസ്സു കഴിഞ്ഞാല്‍ മുന്‍കൂട്ടി വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം. ജനുവരി ഒന്നിന് 18 വയസ്സ് തികയുക എന്ന നിലവിലെ മാന ദണ്ഡത്തിന് കാത്തിരിക്കേണ്ടതില്ല.

എന്നാല്‍ 18 വയസ്സു പൂര്‍ത്തിയായ ശേഷമേ വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാവുകയുള്ളൂ. മാത്രമല്ല വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. ജനുവരി ഒന്നിനു പുറമെ, വർഷത്തിൽ ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് യോഗ്യതാ തീയ്യതികളും മാനദണ്ഡമാക്കാം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാഢെ എന്നിവര്‍ പുതിയ തീരുമാനം നടപ്പാക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

July 26th, 2022

droupadi-murmu-takes-oath-as-15-th-president-of-india-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി ദ്രൗപദി മുര്‍മു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലി ക്കൊടുത്തു.

2022 ജൂലായ് 25 തിങ്കളാഴ്ച രാവിലെ 10.14 ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രി മാര്‍, വിദേശ രാജ്യ ങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നു സേനകളുടെയും മേധാവികള്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞക്കു മുന്‍പ് രാജ് ഘട്ടില്‍ എത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരം അര്‍പ്പിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൂടെയാണ് നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റില്‍ എത്തിയത്.  ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി, ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്ര പതിയാവുന്ന രണ്ടാമത്തെ വനിത എന്നീ വിശേഷണങ്ങളും ദ്രൗപദി മുര്‍മുവിനു അവകാശപ്പെട്ടതാണ്.

Twitter : President Of India

- pma

വായിക്കുക: , , , , , ,

Comments Off on ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Page 17 of 73« First...10...1516171819...304050...Last »

« Previous Page« Previous « ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി
Next »Next Page » വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha