
അബുദാബി : ചൈനയിലെ വുഹാനിൽ നിന്നും യു. എ. ഇ. യില്‍ എത്തിയ ചൈനീസ് കുടുംബ ത്തിലെ 4 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എങ്കിലും ഇവര്‍ അപകട കര മായ അവസ്ഥയില്‍ അല്ല എന്നും രണ്ട് ആഴ്ചക്കുള്ളില്‍ ഇവര്‍ക്ക് ആശുപത്രി വിടാം എന്നും അധികൃതര്‍.
നിലവിൽ യു. എ. ഇ. യിൽ ഭയ പ്പെടേണ്ട സാഹചര്യ ങ്ങൾ ഇല്ല. ജനങ്ങള്‍ക്ക് പരി ഭ്രാന്തി വേണ്ട എന്നാൽ മുൻ കരുതലു കൾ എടുക്കുക എന്നതാണ് ഏറെ പ്രാധാന്യം.
വൈറസ് ബാധ റിപ്പോർട്ടിംഗ് കേന്ദ്ര ങ്ങള്‍ മുഴുവൻ സമയവും പ്രവർത്തി ക്കുന്നുണ്ട്. എല്ലാ വരുടെ യും ആരോഗ്യവും സുര ക്ഷയും ഉറപ്പു വരുത്തുന്ന തായി സ്ഥിതി ഗതി കൾ സൂക്ഷ്മ മായി വിലയിരുത്തുന്നുണ്ട് എന്നും യു. എ. ഇ. ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് ലോകത്ത് പടരുന്നതിന് മുൻപു തന്നെ ശക്തമായ സുരക്ഷാ മുൻ കരു തലുകൾ സ്വീകരിച്ചി രുന്നു എന്നും ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലെ ക്ലിനിക്സ് സെക്ടർ അണ്ടർ സെക്രട്ടറി ഹുസൈൻ അബ്ദു റഹ്മാൻ അൽ റാൻഡ് അറിയിച്ചു.