ന്യൂനമർദ്ദം : കേരള ത്തിൽ കനത്ത മഴക്ക് സാദ്ധ്യത

May 14th, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടി മിന്നലോടു കൂടിയ കനത്ത മഴക്കു സാദ്ധ്യത എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി. മത്സ്യ ത്തൊഴി ലാളി കൾ കടലിൽ ഇറങ്ങരുത് എന്നുള്ള ജാഗ്രതാ നിർദ്ദേശവും നൽകി യിട്ടുണ്ട്.

അറബിക്കടലിൽ ലക്ഷ ദ്വീപിനു സമീപവും അറേബ്യൻ ഉപ ദ്വീപിന്റെ പരിസര ഭാഗത്തും വികാസം പ്രാപിച്ച ന്യൂനമർദ്ദം കാരണ മാണ് മഴക്കു കാരണം.

ചൊവ്വാഴ്ച യോടെ ഈ ന്യൂനമർദ്ദം ശക്തി പ്രാപി ച്ചു യെമൻ ഭാഗ ത്തേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി വരെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നും ദേശീയ സമുദ്ര ഗവേ ഷണ കേന്ദ്രം നിർദ്ദേശിച്ചു.

- pma

വായിക്കുക: ,

Comments Off on ന്യൂനമർദ്ദം : കേരള ത്തിൽ കനത്ത മഴക്ക് സാദ്ധ്യത

യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

May 13th, 2018

sand-storm-2014-in-abudhabi-ePathram
അബുദാബി : ഇന്നു പുലർച്ചെ മുതൽ യു. എ. ഇ. യില്‍ ശക്ത മായ പൊടിക്കാറ്റ് വീശിത്തുടങ്ങി. ദൂര ക്കാഴ്ച കുറ യുന്ന തിനാല്‍ വാഹനം ഓടി ക്കു ന്നവര്‍ ജാഗ്രത പാലി ക്കണം എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി യിട്ടുണ്ട്.

പല സ്ഥല ങ്ങളിലും വാഹന അപ കടങ്ങളും ചെറിയ നാശ നഷ്ട ങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര മേഖല കളിൽ കാറ്റ് കൂടുതൽ ശക്തമാണ്. കടൽ പ്രക്ഷുബ്ധ മായ തിനാൽ കടലിൽ ഇറങ്ങരുത് എന്നും അധി കൃതര്‍ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

മൂടിക്കെട്ടിയ കാലാവസ്ഥ ആണെങ്കിലും അന്തരീക്ഷ താപ നില ഉയരുവാന്‍ സാദ്ധ്യതയുണ്ട്. പൊടിക്കാറ്റ് ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകും എന്നതിനാല്‍ അലർജി യു ള്ളവർ പുറത്തിറ ങ്ങുമ്പോള്‍ മുന്‍ കരുതലു കള്‍ എടു ക്കണം എന്നും ആരോഗ്യ വിദഗ്ധ രുടെ പ്രത്യേക നിഷ്കർഷയുണ്ട്.

*  W A M 

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

മഴക്കും കൊടുങ്കാറ്റിനും സാദ്ധ്യത : ആറു ജില്ല കളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

May 6th, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയും കൊടുങ്കാറ്റിനും സാദ്ധ്യത എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്‍റെ മുന്നറി യിപ്പ്. വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളില്‍ കഴിഞ്ഞ ദിവസം നാശം വിതച്ച പൊടി ക്കാറ്റിന് പിന്നാലെ യാണ് കേരളം ഉള്‍പ്പെടെ പത്തോളം സംസ്ഥാന ങ്ങളില്‍ കനത്ത മഴക്കും കൊടു ങ്കാറ്റി നും സാദ്ധ്യത എന്ന് മുന്നറിയിപ്പ് നല്‍കി യിരിക്കു ന്നത്‌.

തിരു വനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ല കള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശ വുമുണ്ട്. ശക്ത മായ കാറ്റിലും മഴ യിലും കടലാക്രമണം ഉണ്ടാകുവാനുള്ള സാദ്ധ്യത ഉള്ള തിനാൽ മത്സ്യ ബന്ധന ത്തിന് പോകുന്നത് വിലക്കി യിട്ടു ണ്ട്.

അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്ക് സജ്ജ രായി രിക്കാനും വിവിധ വകുപ്പുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on മഴക്കും കൊടുങ്കാറ്റിനും സാദ്ധ്യത : ആറു ജില്ല കളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത

April 16th, 2018

rain-in-dubai-ePathram

അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നേരിയ മഴ പെയ്തു. ഞായറാഴ്ച വൈകുന്നേരം തുട ങ്ങി യ ചാറ്റല്‍ മഴ ഇന്നും തുടരു ന്നതായും ചാറ്റല്‍ മഴ കൂടുതല്‍ ശക്ത മായേക്കും എന്നും ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം (എൻ. സി. എം.) അറിയിച്ചു.

പൊടിക്കാറ്റിന്നു സാദ്ധ്യത ഉള്ള തിനാല്‍ വാഹനം ഓടി ക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ദൂരക്കാഴ്ച കുറയുന്ന തിനാല്‍ അപകട ങ്ങള്‍ വരാതെ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത

രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും

February 28th, 2018

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യത്ത് പലയിടത്തും ശക്ത മായ മഴ. തലസ്ഥാന നഗരിയിൽ ചെറിയ രീതി യില്‍ മഴ ഉണ്ടായി. മുസ്സഫ യിലും പരിസര പ്രദേശ ങ്ങളിലും ശക്ത മായ മഴ പെയ്തു. അബു ദാബി വിമാന ത്താവളം മുതല്‍ ദുബായ് റോഡില്‍ ശക്ത മായ കാറ്റും മഴയും ആണെന്നു ഇ – പത്രം വായനക്കാര്‍ അറിയിച്ചിരുന്നു.

വിവിധ എമിറേറ്റു കളിൽ ബുധനാഴ്ച രാവിലെ മുതൽ നേരിയ തോതിൽ പെയ്തു തുട ങ്ങിയ മഴ ഉച്ചയോടെ ശക്ത മാവുക യായി രുന്നു. ഷാർജ, അജ്മാൻ, ഖോര്‍ ഫുഖാന്‍ തുടങ്ങി വടക്കൻ എമി റേറ്റു കളില്‍ മഴ ശക്ത മായതിനെ തുടര്‍ന്ന് റോഡു കളില്‍ വെള്ള ക്കെട്ടു കള്‍ രൂപം കൊണ്ടു. ബുധനാഴ്ച മുഴുവൻ മഴ പെയ്യുവാന്‍ സാദ്ധ്യത ഉണ്ട് എന്നും കാല വർഷ ത്തിന്റെ പ്രതീതി യോടെ മൂടി ക്കെട്ടി യതാ യിരിക്കും അടുത്ത രണ്ടു ദിവസ ങ്ങള്‍ എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

മേഘാവൃതമായ അന്തരീക്ഷവും മഴയും തണു ത്ത കാലാ വസ്ഥയും വെള്ളി യാഴ്ച്ച വരെ തുടരും എന്നും ദേശീയ കാലാ വസ്ഥാ കേന്ദ്രം അറി യിച്ചിട്ടുണ്ട്.

കാറ്റിനു ശക്തി കൂടുന്ന തിനാല്‍ എട്ട് അടി മുതല്‍ പത്ത് അടി വരെ ഉയര ത്തില്‍ തിര മാലകള്‍ ഉയരു ന്നതി നാല്‍ കടല്‍ തീര ങ്ങളില്‍ വിനോദ ങ്ങളില്‍ എര്‍പ്പെ ടുന്ന വര്‍ ജാഗ്രത പാലിക്കണം എന്നും നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി (എന്‍. സി. എം.) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

കനത്ത പൊടിക്കാറ്റു മൂലം കാഴ്ചയുടെ പരിധി കുറയു ന്നതിനാല്‍ വാഹനം ഓടിക്കുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

Comments Off on രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും

Page 18 of 22« First...10...1617181920...Last »

« Previous Page« Previous « അഷ്‌റഫ് താമരശ്ശേരിക്ക് ഇത് ചരിത്ര നിയോഗം : ശ്രീദേവിയുടെ മൃതദേഹം ഏറ്റു വാങ്ങി നാട്ടിലേക്ക് അയച്ചു
Next »Next Page » ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha