മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

August 6th, 2020

lightning-rain-thunder-storm-kerala-ePathram
കോഴിക്കോട് : സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായ തോടെ വെള്ള പ്പൊക്ക സാദ്ധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റും വീശുന്നതി നാല്‍ വ്യാപകമായ നാശ നഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് അതി വേഗം ഉയര്‍ന്നു എന്നതിനാലും കാറ്റും മഴയും ഞായറാഴ്ച വരെ തുടരും എന്നതിനാലും ജാഗ്രതാ മുന്നറിപ്പ് നല്‍കി യിട്ടുണ്ട്. മാത്രമല്ല മരങ്ങള്‍ കടപുഴകി വീണതും വെള്ള ക്കെട്ട് രൂപപ്പെട്ടതിനാലും റോഡ് ഗതാഗതം താറു മാറായിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നീ ജില്ല കളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു.

ചാലിയാർ, ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വടക്കന്‍ കേരള ത്തിന്റെ മലയോര മേഖല കള്‍ പൊട്ടല്‍ ഭീതി യിലാണ്. നദികള്‍ക്ക് സമീപം താമസിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശ ങ്ങളിൽ താമസി ക്കുന്നവർ മരുന്നും വെള്ളവും ലഘു ഭക്ഷണ ങ്ങളും അടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കു കയും വേണം എന്നും മലപ്പുറം ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ബന്ധു വീടു കളിലേക്ക് അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു കളിലേക്ക് മാറി താമസിക്കണം എന്നും അധികൃതർ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

ഇടി മിന്നലോടു കൂടിയ കനത്ത മഴ : വിവിധ ജില്ല കളില്‍ യെല്ലോ അലേര്‍ട്ട് 

April 29th, 2020

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 28 മുതല്‍ മെയ് 2 വരെ സംസ്ഥാനത്ത്  ഇടി മിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ള തിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനം തിട്ട, ഇടുക്കി, എറണാ കുളം എന്നീ ആറു ജില്ലക ളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടു വിക്കുന്ന ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശ്ശനമായി പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.

- pma

വായിക്കുക: , ,

Comments Off on ഇടി മിന്നലോടു കൂടിയ കനത്ത മഴ : വിവിധ ജില്ല കളില്‍ യെല്ലോ അലേര്‍ട്ട് 

തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ

April 5th, 2020

yeddyurappa-epathram

ബാംഗ്ലൂര്‍ : കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കുവാൻ കഴി യില്ല എന്നും  ജന ങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം എന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ.

അതിര്‍ത്തി തുറക്കണം എന്ന് ആവശ്യപ്പെട്ട് എച്ച്. ഡി. ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടി യിലാണ് ബി. എസ്. യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തി അടച്ചത് പെട്ടെന്ന്‌ എടുത്ത തീരുമാനം ആയിരുന്നില്ല.

അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യ സ്ഥിതിയെ ക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം എടുത്ത തീരുമാനം തന്നെയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സ്സിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍ ഗോഡും സമീപ പ്രദേശ ങ്ങളിലും ഭയപ്പെടു ത്തുന്ന രീതിയില്‍ കൊവിഡ്-19 വ്യാപനം ഉയര്‍ന്നിരുന്നു.

ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവു ന്നതാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ണ്ണാടക യിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗവ്യാപനം തടയാന്‍ കഴിയില്ല. അതിര്‍ത്തി കടന്നു വരുന്നവരില്‍ ആരെല്ലാം കൊറോണ രോഗികള്‍ എന്നു കണ്ടെത്തുവാന്‍ സാധിക്കില്ല. അതിനുള്ള സാഹചര്യവും നിലവില്‍ ഇല്ല.

സംസ്ഥാന അതിര്‍ത്തി അടച്ചത് ജന ങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തിനു വേണ്ടി ആണെന്നും ബി. എസ്. യെദ്യൂരപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ

വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

Comments Off on വെനീസില്‍ വെള്ളപ്പൊക്കം

വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

Comments Off on വെനീസില്‍ വെള്ളപ്പൊക്കം

Page 8 of 22« First...678910...20...Last »

« Previous Page« Previous « സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
Next »Next Page » ഗോട്ടബയ രാജ പക്സെ ശ്രീലങ്കൻ പ്രസിഡണ്ട് പദവിയിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha