പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി

January 15th, 2017

kannur-kmcc-sent-off-to-pc-razack-haji-ePathram
അബുദാബി : 43 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് മട ങ്ങുന്ന പി. സി. റസാഖ് ഹാജിക്ക് അബുദാബി കണ്ണൂർ മണ്ഡലം കെ. എം. സി. സി. യാത്ര യയപ്പ്‌ നൽകി.

അബുദാബി മിർഫ യിൽ കണ്ണൂർ മണ്ഡലം കെ. എം. സി. സി. സംഘ ടിപ്പിച്ച ഏക ദിന ക്യാമ്പിൽ വെച്ചാണ് യാത്ര യയപ്പ് നൽകി യത്. മണ്ഡലം പ്രസി ഡന്റ് അഡ്വ. മുനാസ് ക്യാമ്പിന് നേതൃത്വം നൽകി.

മുൻ വൈസ് പ്രസിഡണ്ടും പ്രവർത്തക സമിതി അംഗ വുമായ പി. സി. റസാഖ് ഹാജി യുടെ പ്രവർത്തന മിക വിനെ ഹാഷിർ വാരം അനുസ്മരിച്ചു.

സാബിഖ് വാരം, റയീസ് ചെമ്പി ലോട്, നിയാസ് കൂട ത്തിൽ, അഷ്‌റഫ് ഹാജി വാരം, ജസീം കാഞ്ഞി രോട്, മണ്ഡലം ഭാര വാഹിളും അംഗ ങ്ങളും ആശം സ കള്‍ നേര്‍ന്നു. പി. സി. റസാഖ് ഹാജി മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി മഹഷൂഖ് അറക്കകത്ത് സ്വാഗതവും സെക്രട്ടറി പി. സി. ആസിഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു

January 14th, 2017

saudi-prince-mohammed-bin-faisal-ePathram
റിയാദ് : സൗദി അറേബ്യ യിലെ പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു എന്ന് സൗദി രാജ കോടതി അറിയിച്ചു. 

മക്ക ഹറം പള്ളി യിൽ വെച്ച് ശനിയാഴ്ച അസറിനു ശേഷം മയ്യിത്ത്‌ നിസ്‌കാരം നടക്കും.

സൗദി അറേബ്യ യുടെ ഭരണ ത്തിൽ പങ്കാളി യായി കാർഷിക ജല മന്ത്രി യായി രുന്ന പ്രിൻസ് മുഹ മ്മദ്‌ ബിൻ ഫൈസൽ രാജ്യ പുരോഗതി യിൽ നിരവധി സംഭാ വന കൾ നൽകി യിരുന്നു.

1970 ൽ ഉപ്പു ജല ശുദ്ധീ കരണ വിഭാഗ ത്തിന്റെചുമതല യേൽ ക്കു കയും തുടർന്ന് 1974 ൽ ഉപ്പു ശുദ്ധീ കരണ കോർപ്പ റേഷൻ സ്ഥാപി ക്കുകയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ യു. എ. ഇ. യിൽ തിരിച്ചെത്തി

January 14th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി വിദേശത്തു പോയിരുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തിരിച്ചെത്തി.

ജനുവരി ആദ്യ വാരം വിദേശ ത്തേക്ക് പോയിരുന്ന അദ്ദേഹം വ്യാഴാഴ്ച യാണ് തിരിച്ചെ ത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരുങ്കൊല്ലൻ അരങ്ങേറി

January 14th, 2017

ksc-drama-fest-2017-perumkollan-pp-ashraf-ePathram
അബുദാബി : ഭരത് മുരളി നാടകോത്സവ ത്തി ന്റെ പതിനൊന്നാം ദിന മായ ജനുവരി 13 വെള്ളി യാഴ്ച സ്പാർട്ടക്കസ് ദുബായ് അവത രിപ്പിച്ച ‘പെരുങ്കൊല്ലൻ’ എന്ന നാടകം ലളിത മായ അവതരണ രീതി കൊണ്ടും സമകാലീന പ്രസക്തി കൊണ്ടും ശ്രദ്ധേയ മായി. എ. ശാന്ത കുമാർ രചിച്ച ഈ നാടകം സംവിധാനം ചെയ്തത് പി. പി. അഷ്‌റഫ്.

രാഷ്ട്രീയ കൊല പാതക ങ്ങളെ ക്കുറിച്ചാണ് നാടകം പ്രതി പാദി ക്കുന്നത്. എതിരാളി കളെ വക വരുത്തു വാൻ രാഷ്ട്രീയ പ്രവർ ത്തക ർക്ക് ആയുധ ങ്ങൾ മെനഞ്ഞു കൊടുക്കുന്ന പെരുങ്കൊല്ലൻ അനു ഭവി ക്കുന്ന മാന സിക സംഘർഷ ങ്ങൾ നാടകം അനാവരണം ചെയ്യുന്നു.

പെരുങ്കൊല്ലൻ ദാമുവിനെ അവ തരി പ്പിച്ച പി. പി. അഷ്‌റഫ്, മാണിക്യം എന്ന കഥാ പാത്ര ത്തിന് ജീവൻ പകർന്ന ബേബി ദിൽഷ എന്നിവർ മികച്ച അഭിനയം കാഴ്ച വച്ചു.

രവി പട്ടേന യുടെ വെളിച്ച വിതാനം നാടക ത്തിന് മികവ് കൂട്ടി. സിറാജ് സംഗീതവും ഹരിദാസ് ബക്കളം രംഗ സജ്ജീ കരണവും ക്ലിന്റ് പവിത്രൻ ചമയവും നിർവ്വ ഹിച്ചു.

നാടകോത്സവ ത്തിന്റെ അവസാന നാടക മായ ‘ചിരി’ ജനുവരി 15 ഞായറാഴ്ച രാത്രി 8.30 ന് അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് അവതരിപ്പിക്കും. സംവിധാനം: ജിനോ ജോസഫ്

ജനുവരി 16 തിങ്കൾ രാത്രി 8 മണി ക്ക് ഫല പ്രഖ്യാപനവും പുരസ്‌കാര വിതരണവും നടക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

January 14th, 2017

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ്​ : സൗദി അറേബ്യയില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു.

2017 ജനുവരി 15 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ യാണ് പൊതു മാപ്പിന്റെ കാലാവധി. ക്രിമി നല്‍ കുറ്റം ഒഴികെ യുള്ള കുറ്റ കൃത്യ ങ്ങള്‍ക്ക് ശിക്ഷിക്ക പ്പെട്ട് ജയി ലില്‍ കഴിയു ന്നവര്‍ക്ക് പൊതു മാപ്പ് പ്രയോജന പ്പെടു ത്താം.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍, ക്രിമി നല്‍ കുറ്റം എന്നി വക്ക് പൊതു മാപ്പ് ബാധകമല്ല. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്ന ഹജ്ജ്, ഉംറ തീർഥാട കര്‍ ക്കും രാജ്യത്ത് അന ധികൃത മായി തങ്ങുന്ന എല്ലാ വിദേശി കള്‍ക്കും പൊതു മാപ്പ് ബാധകമാണ്.

പൊതു മാപ്പ് അവസാനി ക്കുന്ന തോടെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്ന വരെ പിടി കൂടു വാനുള്ള പരി ശോധന കർശ്ശന മാക്കും എന്നും അധി കൃതര്‍ മുന്നറി യിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യൻ സ്ഥാനപതി അധികാര പത്രം കൈ മാറി
Next »Next Page » പെരുങ്കൊല്ലൻ അരങ്ങേറി »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine