അബുദാബി : ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തിറ ക്കിയതില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും ഇടം പിടിച്ചു. യു. എ. ഇ. യിലെ പ്രമുഖ പത്ര മായ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.
അറബ് ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളില്‍ രണ്ടാം സ്ഥാനവും ശൈഖ് ഖലീഫ ക്കു തന്നെ. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ബുധനാഴ്ച പ്രസിദ്ധീ കരിച്ച 2016 ലെ പട്ടികയില്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് 16 ആം സ്ഥാനത്തും ശൈഖ് ഖലീഫ ബിന്‍ സായിദ് 39 ആം സ്ഥാന ത്തു മാണ്.
യു. എ. ഇ. പ്രസിഡണ്ടും അബുദാബി ഭരണാധി കാരി യുമായ ശൈഖ് ഖലീഫ, ലോക ത്തെ ധനി കരാ യ ഭരണ കര്‍ത്താ ക്കളില്‍ ഒരാള്‍ ആണ് എന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റില്‍ പല പ്രദേശ ങ്ങളി ലായി കണ്ടെത്തിയ 97.8 ബില്ല്യന്‍ ബാരല്‍ എണ്ണ സമ്പ ത്തിന്റെ ഉടമ സ്ഥാവ കാശിയും ശൈഖ് ഖലീഫ യാണ്. ലോക ത്തിലെ ഏറ്റവും വലിയ കരുതല്‍ ധന നിക്ഷേപ ത്തിന്റെ ചുമതലയും ശൈഖ് ഖലീഫ ക്കു തന്നെ യാണ് എന്നും ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മീര്‍ പുടിന്‍ ലോക ത്തിലെ ഏറ്റവും സ്വാധീന മുള്ള വ്യക്തിത്വ മായി തുടര്‍ച്ച യായ നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് രണ്ടാമത്. 2015 ലെ പട്ടിക യില്‍ ട്രംപ് 72 ആം സ്ഥാനത്ത് ആയിരുന്നു. മൂന്നാമ തായിരുന്ന ബറാക് ഒബാമ ഇത്തവണ 48 ആം സ്ഥാന ത്തേക്ക് പിന്തള്ള പ്പെട്ടു.