അഹല്യ എക്‌സ്‌ ചേഞ്ച് വിന്‍റര്‍ പ്രമോഷന്‍ : 111 പേര്‍ക്ക് 10 ലക്ഷ്വറി കാറുകളും ഒരു കിലോ സ്വർണ്ണവും സമ്മാനങ്ങള്‍

December 22nd, 2022

ahalia-exchange-winter-promotion-2022-ePathram
അബുദാബി : ആഘോഷ നാളുകളില്‍ പ്രവാസികള്‍ക്ക് സ്വര്‍ണ്ണവും കാറുകളും അടങ്ങുന്ന ഒട്ടനവധി സമ്മാന ങ്ങളു മായി അഹല്യ എക്‌സ്‌ ചേഞ്ച് വിന്‍റര്‍ പ്രമോഷന് തുടക്കമായി. 2022 ഡിസംബർ 22 മുതൽ 2023 ഏപ്രിൽ 20 വരെ നടക്കുന്ന വിന്‍റര്‍ പ്രമോഷനില്‍ 10 ലക്ഷ്വറി എസ്‌. യു. വി. കാറുകളും ഒരു കിലോ സ്വർണ്ണവും സമ്മാനിക്കും എന്ന് അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അധികൃതർ അറിയിച്ചു.

ക്രിസ്തുമസ്, പുതുവത്സരം, റമദാന്‍, ഈദുൽ ഫിത്വർ അടക്കമുള്ള ആഘോഷ നാളുകൾ ഉൾപ്പെടുത്തി ഒരുക്കുന്ന പ്രൊമോഷൻ കാലത്ത് അഹല്യ എക്‌സ്‌ ചേഞ്ച് വഴി പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്ക പ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ നൽകും.

press-meet-ahalia-exchange-winter-promotion-2022-2023-ePathram

ഗ്രാൻഡ് നറുക്കെടുപ്പിൽ ഒരാൾക്ക് അരക്കിലോ സ്വർണ്ണവും 100 വിജയികൾക്ക് ഒരു പവൻ, അരപ്പവൻ സ്വർണ്ണ സമ്മാനങ്ങളും നൽകും എന്ന് അഹല്യ എക്‌സ്‌ ചേഞ്ച് കമ്പനി സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ഷാനിഷ് കൊല്ലാറ, ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് മർഗുബ്, ഫിനാൻസ് മാനേജർ അതീഖുർ റഹ്മാൻ, ട്രഷറി ഡീൽ പ്രദീഷ് എം. സി. എന്നിവർ അറിയിച്ചു.

alahalia-money-exchange-winter-promotion-ePathram

മികച്ച നിരക്കും മികച്ച സേവനവും വാഗ്ദാനം ചെയ്യുന്ന യു. എ. ഇ. യിലെ ഏറ്റവും മികച്ച മണി എക്‌സ്‌ ചേഞ്ചു കളില്‍ ഒന്നാണ് അഹല്യ എക്‌സ്‌ ചേഞ്ച്. 1996 ൽ ആരംഭിച്ച അഹല്യ എക്‌സ്‌ ചേഞ്ചിന് നിലവിൽ യു. എ. ഇ. യിൽ ഉട നീളം 30 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യു. എ. ഇ. , ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള പ്രവാസികള്‍ അടക്കമുള്ള ആളുകള്‍ക്ക് അഹല്യ എക്‌സ്‌ ചേഞ്ചിലുള്ള ഉന്നതമായ വിശ്വാസം തന്നെയാണ് ഇത്തരം പദ്ധതികളുമായി തങ്ങള്‍ അവരിലേക്ക് ഇറങ്ങി ച്ചെല്ലുന്നത് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മൊബൈല്‍ ഫോണ്‍ : 95% വാഹന അപകടങ്ങൾക്കും കാരണക്കാരന്‍

December 12th, 2022

cell-phone-talk-on-driving-ePathram

അബുദാബി : ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് 95% വാഹന അപകടങ്ങൾക്കും കാരണം എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം. ചുവപ്പു സിഗ്നല്‍ മറി കടന്ന് പോയ ഒരു വാഹനം മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യം പങ്കു വെച്ചു കൊണ്ടാണ് മുന്നറിയിപ്പ്.

ഗതാഗത നിയമം പാലിച്ചു കൊണ്ട് വാഹനം ഓടിക്കണം എന്നും സ്വന്തം സുരക്ഷയും മറ്റു യാത്ര ക്കാരുടെ സുരക്ഷിതത്വവും ഉറപ്പു വരുത്തണം എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി സിറ്റി ടെർമിനൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു

November 29th, 2022

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : മിനായിലെ അബുദാബി ക്രൂയിസ് ടെർമിനലില്‍ മൊറാഫിക് സിറ്റി ടെർമിനൽ ചെക്ക് ഇന്‍ സർവ്വീസ് സഹിഷ്ണുത, സഹ വർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

യാത്രയ്ക്കു 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇത്തിഹാദ് എയർവേയ്സ്, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിലെ യാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സേവനം ലഭ്യമാണ്. സമീപ ഭാവിയിൽ തന്നെ മറ്റു വിമാന യാത്രക്കാർക്കും സിറ്റി ചെക്ക് ഇന്‍ സേവനം ലഭ്യമാക്കും.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ യാണ് പ്രവൃത്തി സമയം. ലഗ്ഗേജ് ഇവിടെ നൽകി ബോർഡിംഗ് പാസ്സുമായി വിമാന ത്താവളത്തിൽ എത്തിയാൽ മതി. മുതിർന്നവർക്കു 45 ദിർഹം, കുട്ടികൾക്ക് 25 ദിർഹം, 2 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് 15 ദിർഹം എന്നിങ്ങനെയാണ് സേവന നിരക്ക് ഈടാക്കുന്നത്. നാലംഗ കുടുംബത്തിന് 120 ദിർഹം മതി. എയർ പോർട്ടിലെ തിരക്കിൽ നിന്നു രക്ഷപ്പെടാനും ആയാസ രഹിതമായി യാത്രാ നടപടികൾ പൂർത്തിയാക്കാനും സിറ്റി ചെക്ക് ഇൻ സേവനം പ്രയോജനപ്പെടും.

അബുദാബി പോർട്ട്, എ. ഡി. പോർട്ട് ഗ്രൂപ്പ്, കാപ്പിറ്റൽ ട്രാവൽ, ഇത്തിഹാദ് എയർ പോർട്ട് സർവ്വീസസ്, ഒയാസിസ് മിഡിൽ ഈസ്റ്റ്, ടൂറിസം 365 എന്നിവയുടെ സംയുക്ത സംരംഭമായ മൊറാഫിക് ഏവിയേഷൻ സർവ്വീസസ് ആണ് സിറ്റി ടെർമിനൽ ചെക്ക് ഇന്‍ സേവനത്തിനു ചുക്കാൻ പിടിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എൻ. എം. അബൂബക്കറിനെ ആദരിച്ചു

November 24th, 2022

isc-committee-honored-ima-president-n-m-aboobaker-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എൻ. എം. അബൂബക്കറിനെ അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍റര്‍ (I S C) ഭരണ സമിതി ആദരിച്ചു.

ഐ. എസ്. സി. സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീസൺ-11 വിവരങ്ങൾ പ്രഖ്യാപിക്കുവാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ചാണ് പ്രസിഡണ്ട് ഡി. നടരാജൻ, ഇമ പ്രസിഡണ്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. ഐ. എസ്. സി. ഭരണ സമിതി അംഗങ്ങളും ഇമ അംഗങ്ങളും സംബന്ധിച്ചു.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ലഭിച്ച ഈ ആദരവ് എല്ലാ ഇമ അംഗങ്ങൾക്കും കൂടിയുള്ളതാണ് എന്ന് പ്രസിഡണ്ട് എൻ. എം. അബൂബക്കർ പറഞ്ഞു.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍ററിന് സജീവ പിന്തുണ നൽകി വരുന്ന ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടര്‍ന്നും എല്ലാ സഹകരണവും പിന്തുണയും നല്‍കും എന്നും ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

*  മാധ്യമ പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി  

ചിരന്തന പുരസ്കാരം ,  ഓണ്‍ ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം : കെ. കെ. മൊയ്തീന്‍ കോയ

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ രണ്ടു മുതല്‍
Next »Next Page » ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു – വ്യാപാര രംഗത്ത് ലുലു വിൻ്റെ പുതിയ മുന്നേറ്റം »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine