പെട്രോളിയം ഡീലര്‍മാര്‍ ഇന്ധനം ബഹിഷ്കരിക്കും

November 3rd, 2016

petrol-diesel-price-hiked-ePathram-.jpg
കൊച്ചി : കമ്മീഷന്‍ വര്‍ദ്ധന നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് കണ്‍ സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ട്രേഡേഴ്സ് രാജ്യ വ്യാപകമായി നടത്തുന്ന ഇന്ധന ബഹി ഷ്കരണ ത്തിന്‍റെ ഭാഗ മായി 2016 നവംബര്‍ 3, 4 വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ പെട്രോളിയം ഡീലര്‍ മാര്‍ ഇന്ധനം ബഹിഷ്ക്കരിക്കും.

ആള്‍ കേരളാ ഫെഡ റേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് കേരള ത്തിലും ഇന്ധന ബഹി ഷ്കരണം നടത്തുന്നത്. എണ്ണ ക്കമ്പനി കളില്‍ നിന്ന് ഇന്ധനം എടു ക്കുന്ന താണ് രണ്ടു ദിവസ ത്തേക്ക് നിര്‍ത്തി വെക്കുക. എന്നാല്‍, ഇതിന്‍െറ പേരില്‍ സംസ്ഥാ നത്ത് ഇന്ധന ക്ഷാമം ഉണ്ടാവുക യില്ലാ എന്നും രണ്ടു ദിവസ ത്തെ വില്‍പനക്ക് ആവശ്യമായ ഇന്ധനം പമ്പു കളില്‍ ശേഖരിച്ചിട്ടുണ്ട് എന്നും ഡീലര്‍മാര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on പെട്രോളിയം ഡീലര്‍മാര്‍ ഇന്ധനം ബഹിഷ്കരിക്കും

സംസ്ഥാനത്ത് ബി. ജെ. പി. ഹർത്താൽ

October 12th, 2016

hartal-idukki-epathram
കണ്ണൂർ : ബി. ജെ. പി. പ്രവർത്തക നായ കൊല്ലനാണ്ടി രമിത്തിന്റെ കൊല പാതക ത്തിൽ പ്രതി ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹർത്താൽ ആചരിക്കാൻ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മൻ രാജ ശേഖരൻ ആഹ്വാനം ചെയ്തു.

പിണറായി ടൗണിനുള്ളിലെ പെട്രോൾ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണ ത്തി ലാണ് രമിത്ത് കൊല്ല പ്പെട്ടത്. തലയ്ക്കും കഴു ത്തിനും വെട്ടേറ്റ് ഗുരുതര പരുക്കു കളുമായി തലശേരി സഹകരണ ആശുപത്രി യിൽ എത്തിച്ചു എങ്കിലും രമിത്ത് അന്ത്യ ശ്വാസം വലി ക്കുക യായിരുന്നു.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഹർത്താ ലിൽ നിന്ന് പാൽ, പത്രം, ആശു പത്രി, മെഡി ക്കൽ ഷോപ്പു കള്‍ എന്നിവയെ ഒഴി വാക്കി യിട്ടുണ്ട്.

കാലിക്കറ്റ് സർവ്വ കലാ ശാല, എം. ജി . സർവ്വ കലാ ശാല, എന്നിവ വ്യാഴാഴ്ച നടത്താ നിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്. പുതു ക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച കണ്ണൂരിൽ നടക്കാനിരുന്ന വടക്കൻ മേഖല കായിക മേള മാറ്റി വെച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാനത്ത് ബി. ജെ. പി. ഹർത്താൽ

സ്വാശ്രയ മെഡിക്കൽ പ്രവേശനം : നിയമസഭയിൽ വാക്കേറ്റം

September 27th, 2016

niyamasabha_epathram

സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ നിയമസഭയിൽ വൻ വാക്കേറ്റം അരങ്ങേറി. സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചതിനെ തുടർന്നാണ് രംഗം വഷളായത്. തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോൺഗ്രസ്സ്കാരല്ല ചാനലുകാർ വാടകക്കെടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

പോലീസിനു നേരെ ആക്രമണമുണ്ടായതിനാലാണ് ലാത്തിച്ചാർജ് നടത്തിയത്. ചുവന്ന മഷി ഷർട്ടിൽ പുരട്ടി പോലീസ് ആക്രമിച്ചു എന്നു വരുത്തി തീർക്കാനാണ് യൂത്ത് കോൺഗ്രസ്സ് ശ്രമിച്ചത്. സർക്കാർ ചർച്ച തുടങ്ങിയ സാഹചര്യത്തിൽ സമരം നിർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബഹളം വെച്ചതുകൊണ്ട് താൻ പറയാനുള്ളത് പറയാതിരിക്കില്ലെന്നും സ്വാശ്രയ കരാറിൽ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- അവ്നി

വായിക്കുക: ,

Comments Off on സ്വാശ്രയ മെഡിക്കൽ പ്രവേശനം : നിയമസഭയിൽ വാക്കേറ്റം

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

Page 34 of 34« First...1020...3031323334

« Previous Page « എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി
Next » അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha