ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി

November 26th, 2012

elephant-on-lorry-epathram

തൃശ്ശൂര്‍: ആനകളെ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുമ്പോള്‍ അവ വാഹനത്തില്‍ നിന്നും വീണാല്‍ ബന്ധപ്പെട്ട ഡി. എഫ്. ഒ. ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി ഗണേശ് കുമാര്‍. അപകടം ഉണ്ടായാല്‍ ഡി. എഫ്. ഒ., ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവരെ ഉടനെ സസ്പെന്റ് ചെയ്യും. ആനയെ കൊണ്ടു വരുന്ന സ്ഥലത്തെ ഉദ്യോഗസ്ഥനെതിരെ ആണ് നടപടി.

ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും എഴുന്നള്ളിപ്പിനു നിര്‍ത്താവുന്ന ആനകളുടെ എണ്ണം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് ആനകളെ ലോറിയില്‍ കയറ്റി കൊണ്ടു പോകുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ലോറിയില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്ന ആനകളുടെ എണ്ണം അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. കേരളത്തിലെ ഏറ്റവും ഉയരം ഉണ്ടായിരുന്ന ആനകളില്‍ ഒന്നായിരുന്ന പട്ടത്ത് ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി ആനകള്‍ ഇപ്രകാരം ലോറിയില്‍ നിന്നും വീണ് അപകടത്തെ തുടര്‍ന്ന് ചരിഞ്ഞിട്ടുണ്ട്.

ആനകളെ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിനു മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ദീര്‍ഘ ദൂരം ലോറിയില്‍ സഞ്ചരിക്കുന്നത് ആനകളുടെ മനോ നിലയില്‍ മാറ്റം വരുത്തുകയും ഒപ്പം കണ്ണിന്റേയും ചെവിയുടേയും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴി വെക്കുകയും ചെയ്യുന്നു.

ഉത്സവപ്പറമ്പുകളില്‍ ആനകളെ തോട്ടി കൊണ്ട് കുത്തുന്ന പാപ്പാന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി

സൂപ്പർ കൊടുങ്കാറ്റിൽ 97 മരണം

October 31st, 2012

sandy-storm-epathram

ന്യൂയോർക്ക് : അമേരിക്കയെ കെടുതിയിൽ തള്ളിയ സൂപ്പർ കൊടുങ്കാറ്റായ സാൻഡി ഇതു വരെ 29 പേരുടെ ജീവൻ കവർന്നു. വൈദ്യുതി ബന്ധം നിലച്ച ന്യൂയോർക്ക് നഗരം ഇനിയും ചുരുങ്ങിയത് 4 ദിവസമെങ്കിലും ഇരുട്ടിൽ കഴിയേണ്ടി വരുമെന്നാണ് സൂചന. ന്യൂ ജഴ്സിയിൽ ഹഡ്സൺ നദി കവിഞ്ഞൊഴുകി നഗരം വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. വൈദ്യുത കമ്പികൾ പൊട്ടി വീണത് തെരുവിൽ ഇറങ്ങി നടക്കുന്നവരുടെ ജീവന് ഭീഷണി ഒരുക്കുന്നതായി അധികൃതർ പറയുന്നു. അമേരിക്കയിൽ 29 പേർ കൊല്ലപ്പെട്ടപ്പോൾ കാനഡയിൽ ഒന്നും, ഹൈതിയിൽ 51 ഉം ആണ് മരണ സംഖ്യ. സാൻഡി മൂലം ഇതു വരെ ആകെ കൊല്ലപ്പെട്ടത് 97 പേരാണ്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on സൂപ്പർ കൊടുങ്കാറ്റിൽ 97 മരണം

ഒമാനില്‍ വാഹന അപകടം : മൂന്നു മരണം

October 25th, 2012

road-accident-in-oman-ePathram
മസ്കറ്റ്‌ : ഒമാനിലെ അല്‍ മുധൈബില്‍ ഉണ്ടായ വാഹന അപകടത്തില്‍ മൂന്നു പേര്‍ മരണപ്പെട്ടു. ട്രക്കും കാറും കുട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഈ സമയം തന്നെ ഇടിച്ച കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചു കത്തി പോവുക യായിരുന്നു. മരിച്ചവര്‍ ഏതു നാട്ടുകാര്‍ ആണെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല.

-അയച്ചു തന്നത് ബിജു, കരുനാഗപ്പള്ളി

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഒമാനില്‍ വാഹന അപകടം : മൂന്നു മരണം

വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് അപകടത്തില്‍ മരിച്ചു

October 25th, 2012

അബുദാബി : വിവാഹം നിശ്ചയം കഴിഞ്ഞ മലയാളി യുവാവ് അബുദാബി യില്‍ വാഹനാപകട ത്തില്‍ മരിച്ചു. മാവേലിക്കര ചുനക്കര വെട്ടിയാര്‍ തെക്ക് ശ്രീഭവന ത്തില്‍ പരേതനായ എന്‍ വാസുദേവന്റെയും പൊന്നമ്മ യുടെയും മകന്‍ വി. ശ്രീകുമാറാണ് (29) മരിച്ചത്.

sree-kumar-chunakkara-ePathram

അബുദാബി ആംപ്ലക്‌സ് എമിറേറ്റ്‌സ് എന്ന സ്ഥാപന ത്തില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ആയിരുന്ന ഇദ്ദേഹം സഞ്ചരിച്ച വാഹനം ഒക്ടോബര്‍ 13-ന് അപകട ത്തില്‍ പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാര്‍ ചികിത്സയില്‍ ഇരിക്കെ ബദാ സായ്ദ് ആശുപത്രി യില്‍ വെച്ചാണ് മരിച്ചത്. ശവസംസ്‌കാരം 25 വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കും.

നവംബര്‍ 10ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അതിനായി രണ്ടാം തീയതി വീട്ടിലേക്ക് യാത്രയാവാന്‍ ഇരിക്കെ ആയിരുന്നു അപകടമുണ്ടായത്.
സഹോദരങ്ങള്‍: ശ്രീജി, ബിന്ദു

കൂടുതല്‍ വിവരങ്ങള്‍ക്ക്: 055 75 66 796, 055 744 24 37

-അയച്ചത്: റോജിന്‍ പൈനുംമൂട്- ദുബായ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് അപകടത്തില്‍ മരിച്ചു

അബുദാബി യില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു

October 23rd, 2012

fire-at-abudhabi-meena-zayed-ePathram
അബുദാബി : തുറമുഖ ത്തിനു സമീപത്തെ (മീനാ സായിദ്‌ ) വെയര്‍ഹൗസില്‍ ഉണ്ടായ തീപിടിത്ത ത്തില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന സേനയുടെ നേതൃത്വ ത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ പെട്ടെന്ന് സാധിച്ചെന്നും രണ്ടു വെയര്‍ ഹൗസുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചതായും അബുദാബി സിവില്‍ ഡിഫന്‍സ്‌ മേധാവി കേണല്‍ മുഹമ്മദ്‌ അബ്ദുള്ള അല്‍ നുഐമി വിശദീകരിച്ചു.

പ്ലാസ്റ്റിക്, ടയര്‍ പോലുള്ള സാധന ങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനാല്‍ തീപടരാന്‍ കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്നിശമന സേനക്ക് പുറമേ ജല – വൈദ്യുതി വകുപ്പ്‌, ഹെലികോപ്റ്റര്‍ പട്രോളിംഗ് പോലിസ്‌, സെക്യൂരിറ്റി മീഡിയ പട്രോളിംഗ് എന്നിവയും സഹകരിച്ചു.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അബുദാബി യില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു

Page 25 of 26« First...10...2223242526

« Previous Page« Previous « വിമാന റാഞ്ചല്‍ സന്ദേശം: പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കും
Next »Next Page » രേഖകള്‍ ഇല്ലാതെ കൊണ്ടു പോയ റിയാല്‍ പിടിച്ചെടുത്തു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha