എസ്. ബി. കോളേജ് കുടുംബ സംഗമം

March 25th, 2014

ഷാര്‍ജ : ചങ്ങനാശ്ശേരി എസ്. ബി. ആന്‍ഡ് അസംപ്ഷന്‍ കോളേജ് അലുംനെ യു. എ. ഇ. ചാപ്റ്റര്‍ മുപ്പതാം വാര്‍ഷിക കുടുംബ സംഗമം മാര്‍ച്ച് 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഹാളില്‍ വെച്ച് നടക്കും.

എസ്. ബി. കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ടോമി പടിഞ്ഞാറേ വീട്ടില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കളും ചലച്ചിത്ര സംവിധായ കരു മായ ജിത്തു ജോസഫ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.

യു. എ. ഇ. യിലെ ആദ്യത്തെ കോളേജ് അലുംനെ യാണ് ഈ കൂട്ടായ്മ. ഈ വാര്‍ഷിക കുടുംബ സംഗമ ത്തില്‍ പ്രമുഖ മ്യൂസിക് ബാന്‍ഡ് ‘ബുള്ളറ്റ്’ അവതരി പ്പിക്കുന്ന സംഗീത വിരുന്നും അംഗ ങ്ങളുടെ വിവിധ കലാ പരിപാടി കളും അരങ്ങേറും.

വിശദ വിവരങ്ങള്‍ക്ക് : 050 587 9002, 050 552 0085

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on എസ്. ബി. കോളേജ് കുടുംബ സംഗമം

സമാജം കേരളോത്സവം വ്യാഴാഴ്ച തുടക്കമാവും

February 20th, 2014

അബുദാബി : മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ കേരളോത്സവം വ്യാഴാഴ്ച തുടക്ക മാവും.

ആഘോഷ പരിപാടി കളുടെ ഉദ്ഘാടന ത്തോടൊപ്പം യു. എ. ഇ. ഇന്ത്യന്‍ സ്ഥാന പതി ടി. പി. സീതാറാമിനു സ്വീകരണവും നല്കും .

കേരള ത്തിലെ തനത് നാടന്‍ ആഘോഷ ങ്ങളുടെ ഓര്‍മ പുതുക്കി ക്കൊണ്ട് നാടന്‍ ഭക്ഷണ ശാല കളും കലാ പരി പാടി കളും പല തരം കളികളും ഭാഗ്യ നറുക്കെടുപ്പും. പ്രവേശന കൂപ്പണ്‍ നറുക്കിട്ട് സമ്മാന ങ്ങള്‍ പ്രഖ്യാപിക്കും 

വ്യാഴം, വെള്ളി ദിന ങ്ങളില്‍ സമാജം അങ്കണ ത്തില്‍ അരങ്ങേറും. വൈകിട്ട് ആറ് മുതല്‍ 12 വരെയാണു കേരളോത്സവം.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സമാജം കേരളോത്സവം വ്യാഴാഴ്ച തുടക്കമാവും

വിമന്‍സ് കോളജ് അലൂംനെ പുതുവത്സരാഘോഷം

January 22nd, 2014

akwca-ladies-association-ePathram
അബുദാബി : ഓള്‍ കേരള വിമന്‍സ് കോളജ് അലൂംനെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

യു എ ഇ എക്സ്ചേഞ്ച് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ എലിസബത്ത് ബെറ്റി ഉദ്ഘാടനം ചെയ്തു.

അലൂംനെ പ്രസിഡന്റ് ഹെലന്‍ നെല്‍സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് തോമസ് ജോണ്‍, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണവും വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു. അലൂംനെ ജനറല്‍ സെക്രട്ടറി ഷീലാ മേനോന്‍, ജോയിന്റ് സെക്രട്ടറി ഷൈല സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on വിമന്‍സ് കോളജ് അലൂംനെ പുതുവത്സരാഘോഷം

സൌഹൃദ സംഗമം നടത്തി

December 4th, 2013

അബുദാബി : താഴേക്കോട് പ്രവാസി കൂട്ടായ്മ യായ ടി. ഇ. സി. സി. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൌഹൃദ സംഗമം അബുദാബി കോർണീഷ് പാർക്കിൽ നടന്നു.

അംഗ ങ്ങൾക്കായി വിവിധ കലാ കായിക മത്സര ങ്ങൾ നടന്നു. മത്സര ങ്ങളിലും റാഫിൾ കൂപ്പണ്‍ നറുക്കെടുപ്പിലും വിജയി കൾ ആയ വർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്തു. കരീം താഴേക്കോട്, പി. നാസർ, റഫീഖ്, ഷിനാസ്, സി. കെ. അബൂബക്കർ, കുഞ്ഞു ണ്ണീൻ എന്നിവർ പരിപാടിക ൾക്ക് നേതൃത്വം നല്കി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സൌഹൃദ സംഗമം നടത്തി

വിമന്‍സ്‌ കോളേജ്‌ അലുംനി ഓണാഘോഷം

October 12th, 2013

all-kerala-wemans-collage-alumne-onam-2013-ePathram
അബുദാബി : ആള്‍ കേരളാ വിമന്‍സ്‌ കോളേജ്‌ അലൂംനി യുടെ ഓണം ഈദ്‌ ആഘോഷങ്ങള്‍ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്നു.

വൈ. സുധീര്‍ കുമാര്‍ ഷെട്ടി പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. അലൂംനി പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീലാ ബി. മേനോന്‍ സ്വാഗതവും ഷര്‍മ്മിള സന്തോഷ്‌ നന്ദിയും പറഞ്ഞു.

akwca-abudhabi-chapter-onam-2013-ePathram

ആഘോഷ ങ്ങളുടെ ഭാഗമായി വിവിധ കലാ പരിപാടികളും ഓണ സദ്യ യും ഉണ്ടായിരുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on വിമന്‍സ്‌ കോളേജ്‌ അലുംനി ഓണാഘോഷം

Page 53 of 54« First...102030...5051525354

« Previous Page« Previous « ക്നാനായ ചര്‍ച്ച് വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു
Next »Next Page » ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. ഓണ സദ്യ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha