ഷാര്‍ജ എക്‌സലന്‍സ് എജ്യുക്കേഷന്‍ അവാര്‍ഡ് വൃന്ദ മോഹനന്

April 28th, 2017

samajam-kala-thilakam-2013-vrindha-mohan-ePathram
ഷാര്‍ജ : വിദ്യാര്‍ത്ഥി കളിലെ പഠന മികവിനോടൊപ്പം പാഠ്യേതര വിഷയ ങ്ങളും സാമൂഹിക – ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളിലെ മികവും കണക്കി ലെടു ത്തു കൊണ്ട് ഷാര്‍ജ വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കി വരുന്ന ഷാര്‍ജ എക്‌സലന്‍സ് എജ്യുക്കേഷന്‍ അവാര്‍ഡിന് ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി വൃന്ദ മോഹനന്‍ അര്‍ഹയായി.

ട്രോഫി, സര്‍ട്ടി ഫിക്കറ്റ്, 15, 000 ദിര്‍ഹം എന്നിവ അടങ്ങി യതാണ് ഷാര്‍ജ എക്‌സലന്‍സ് എജ്യുക്കേഷന്‍ അവാര്‍ഡ്. ഷാര്‍ജ ഉപ ഭരണാധി കാരി ശൈഖ് അബ്ദുല്ല ബിന്‍ സലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അവാര്‍ഡ് സമ്മാനിച്ചു. ഷാര്‍ജ വിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സയ്യിദ് മുസബ്ബ അല്‍ കഅബി അടക്ക മുള്ള പ്രമുഖർ ചടങ്ങില്‍ സന്നിഹിതരാ യിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഷാര്‍ജ എക്‌സലന്‍സ് എജ്യുക്കേഷന്‍ അവാര്‍ഡ് വൃന്ദ മോഹനന്

യു. എ. ഇ. എക്സ് ചേഞ്ച് – സൂര്യ ഇൻ സൈറ്റ് നൃത്ത നാടക മേള

April 25th, 2017

logo-uae-exchange-ePathram
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ച് ഒരുക്കുന്ന ‘സൂര്യ ഇൻ സൈറ്റ്’ നൃത്ത നാടക മേള അബു ദാബി യിലും ദുബായിലും അര ങ്ങേറും.

സൂര്യ യുടെ രക്ഷാധി കാരി ഡോ. ബി. ആർ. ഷെട്ടി യുടെ രക്ഷാ കർതൃ ത്വത്തിൽ സൂര്യാ കൃഷ്ണ മൂർത്തി സംവി ധാനം ചെയ്യുന്ന ‘സൂര്യാ ഇൻ സൈറ്റ്’ സോളോ ഡാൻസ് ഡ്രാമ ഫെസ്റ്റി വൽ ഏപ്രിൽ 29 ശനി യാഴ്ച ദുബായ് ഇൻഡ്യൻ സ്കൂളിലെ റാഷിദ് ഓഡി റ്റോറി യത്തിലും ഏപ്രിൽ 30 ഞായ റാഴ്ച അബു ദാബി ഇൻഡ്യ സോഷ്യൽ സെന്റ റിലും അവതരി പ്പിക്കും.

പ്രശസ്ത നർത്ത കരായ ജാനകി രംഗ രാജൻ, ദക്ഷിണാ വൈദ്യ നാഥൻ, അരൂപാ ലാഹിരി എന്നിവർ മൂന്ന് ഇന്ത്യൻ ഇതി ഹാസ സ്ത്രീ കഥാ പാത്ര ങ്ങളെ നൃത്ത നാടക രൂപത്തിൽ അവത രിപ്പിക്കും.

പരിപാടി യിലേക്കുള്ള പ്രവേശന പാസ്സ് ലഭിക്കുന്ന തിനായി യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളു മായോ 056 68 97 262 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ sooryaevent.uae at uaeexchange dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് – സൂര്യ ഇൻ സൈറ്റ് നൃത്ത നാടക മേള

മഞ്ജുളന്റെ ‘കൂനൻ’ മലയാളി സമാജ ത്തിൽ

January 20th, 2017

koonan-manjulan-epathram
അബുദാബി : നാടക ചരിത്ര ത്തിൽ ഒരു പുതിയ സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന മഞ്ജുളന്റെ ‘കൂനൻ’ എന്ന ഒറ്റയാൾ നാടകം മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ ജനുവരി 21 ശനിയാഴ്ച രാത്രി എട്ടു മണിക്ക് അവതരി പ്പിക്കും.

ഇന്ത്യക്ക് അകത്തും പുറത്തു മായി ഏറ്റവും അധികം വേദി കളിൽ അവ തരി പ്പിച്ച് ഗിന്നസ്സ് ബുക്കി ലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ‘കൂനൻ’ 1973 ആമതു അവ തരണ മാണ് അബു ദാബി മലയാളി സമാജ ത്തിൽ നട ക്കുന്നത്.

manjulan-epathram

മഞ്ജുളന്‍

പ്രമുഖ നാടക പ്രവർത്തകനായ ജയപ്രകാശ് കുളൂർ രചിച്ച് നടനും സംവി ധായ കനു മായ മഞ്ജുളൻ യു. എ. ഇ. യിലെ തന്നെ നിരവധി വേദി കളിൽ അവത രിപ്പിച്ച ‘കൂനൻ’ നിറഞ്ഞ കൈയ്യടി കളോടെ യാണ് പ്രവാസ സമൂഹം സ്വീകരി ച്ചിട്ടുള്ളത്.

സമാജ ത്തിലെ നാടക ത്തിലേക്കു പ്രവേശനം സൗജന്യ മായി രിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on മഞ്ജുളന്റെ ‘കൂനൻ’ മലയാളി സമാജ ത്തിൽ

നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍

January 18th, 2017

ksc-8th-drama-fest-2016-creative-sharjah-winners-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞെ ടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ ക്കാവ് മികച്ച സംവി ധായ കനുള്ള പുര സ്കാരം കര സ്ഥ മാക്കി.

ksc-drama-fest-best-director-sreejith-poyilkavu-best-actor-ashraf-kiraloor-ePathram

ശ്രീജിത്ത് പൊയില്‍ക്കാവ്, അഷ്റഫ് കിരാലൂര്‍

‘അരാജക വാദി യുടെ അപകട മരണം’  നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.

അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുങ്കൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.

ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവി ധായകന്‍ സാജിദ് കൊടിഞ്ഞി യാണ് യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവി ധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണ യാണ് സാജിദ് കൊടി ഞ്ഞിക്ക് അംഗീ കാരം ലഭി ക്കുന്നത്.

ചിരി യിലെ അഭിനയ ത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാ മത്തെ നടന്‍ ആയി.  മികച്ച രണ്ടാ മത്തെ നടി ക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെറീഫ്,  രണ്ടാ മത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാല്‍ എന്നി വരേയും തെര ഞ്ഞെ ടുത്തു.

മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.

വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.

ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യത്തി ന്‍െറ അക മ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തി ക്കുകയാ യിരുന്നു തിയേറ്റര്‍ ക്രിയേ റ്റീവ് ഷാര്‍ജ.

നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടി സ്ഥാന ത്തില്‍ സംഘ ടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധ വന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.

നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. കെ. എസ്. സി. ജനറല്‍ സെക്ര ട്ടറി ടി. കെ. മനോജ് സ്വാഗത വും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍

നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍

January 18th, 2017

ksc-8th-drama-fest-2016-creative-sharjah-winners-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞ്ഞെടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവി ധായ കനുള്ള പുരസ്കാരം കരസ്ഥ മാക്കി.

ksc-drama-fest-best-director-sreejith-poyilkavu-best-actor-ashraf-kiraloor-ePathram

ശ്രീജിത്ത് പൊയില്‍ക്കാവ്, അഷ്റഫ് കിരാലൂര്‍

‘അരാജക വാദി യുടെ അപകട മരണം’  നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.

അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുംകൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.

ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവിധായകന്‍ സാജിദ് കൊടിഞ്ഞിയാണ് യു. എ. ഇ. യില്‍നിന്നുള്ള മികച്ച സംവിധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണയാണ് സാജിദ് കൊടിഞ്ഞിക്ക് അംഗീകാരം ലഭിക്കുന്നത്.

ചിരി യിലെ അഭിനയത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാമത്തെ നടന്‍ ആയി. മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെരീഫും രണ്ടാമത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാലും തെര ഞ്ഞെടു ക്ക പ്പെട്ടു.

മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.

വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.

ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യ ത്തിന്‍െറ അകമ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തിക്കുക യായിരുന്നു തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ.

നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടിസ്ഥാന ത്തില്‍ സംഘടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധവന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.

നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍

Page 16 of 19« First...10...1415161718...Last »

« Previous Page« Previous « ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ സുരക്ഷാവലയത്തില്‍
Next »Next Page » അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷന്‍ പുതു വത്സര ആഘോഷം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha