ഗ്രീന്‍ വോയ്‌സ് മാധ്യമശ്രീ, ഹരിതാക്ഷര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

December 20th, 2022

green-voice-uae-chapter-ePathram
അബുദാബി : സാംസ്‌കാരിക കൂട്ടായ്മ ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ മാധ്യമശ്രീ, ഹരിതാക്ഷര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ വിഭാഗ ത്തില്‍ ഹാഷ്മി താജ് ഇബ്രാഹിം, ജമാലുദ്ദീൻ, അച്ചടി മാധ്യമ വിഭാഗത്തില്‍ ഐസക് പട്ടാണി പ്പറമ്പില്‍, ഓണ്‍ ലൈന്‍ മാധ്യമ വിഭാഗ ത്തിൽ നിസാര്‍ സെയ്ത്, റേഡിയോ വിഭാഗത്തില്‍ മിനി പത്മ എന്നിവർക്കും മാധ്യമശ്രീ പുരസ്കാരങ്ങളും സൈനുല്‍ ആബിദീന് ഹരിതാക്ഷര പുരസ്‌കാരവും സമ്മാനിക്കും.

മാധ്യമ, കലാ സാഹിത്യ മേഖലകളിൽ നടത്തുന്ന സജീവ ഇടപെടലുകൾക്കാണ് ഗ്രീൻ വോയ്‌സ് പുരസ്കാരങ്ങൾ നൽകി വരുന്നത്. അബുദാബിയില്‍ സംഘടിപ്പിക്കുന്ന സ്നേഹ പുരം പരിപാടിയില്‍ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on ഗ്രീന്‍ വോയ്‌സ് മാധ്യമശ്രീ, ഹരിതാക്ഷര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പയ്യോളി മുനിസിപ്പാലിറ്റി ചെയർമാന് സ്വീകരണം നൽകി

December 13th, 2022

peruma-payyoli-uae-reception-payyoli-municipal-chairman-ePathram
ദുബായ് : യു. എ. ഇ. സന്ദർശിച്ച പയ്യോളി നഗര സഭാ അദ്ധ്യക്ഷന്‍ വടക്കയിൽ ഷഫീഖിനു ദുബായില്‍ സ്വീകരണം നല്‍കി. ദുബായിലെ പ്രവാസി സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ മേലടി ആമുഖ പ്രഭാഷണം നടത്തി. ബിജു പണ്ടാരപ്പറമ്പിൽ മൊമെന്‍റോ സമ്മാനിച്ചു.

പയ്യോളി മുൻസിപ്പാലിറ്റിയിലെ വിവിധ വികസന കാര്യ ങ്ങൾ ചെയര്‍മാന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയങ്ങള്‍ സമയ ബന്ധിതമായി പരിഹരിച്ചു കൊണ്ടിരിക്കുകയാണ് എന്നും ചെയർമാൻ വ്യക്തമാക്കി.

അസീസ് സുൽത്താൻ മേലടി, എ. കെ. അബ്ദുല്‍ റഹിമാൻ, ഷാജി ഇരിങ്ങൽ, കരീം വടക്കയിൽ, ഷാമിൽ മൊയ്തീൻ, സത്യൻ പള്ളിക്കര, ഷാജി പള്ളിക്കര എന്നിവർ സംസാരിച്ചു.

സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on പയ്യോളി മുനിസിപ്പാലിറ്റി ചെയർമാന് സ്വീകരണം നൽകി

രാജ്യാന്തര ചലച്ചിത്ര മേള : മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേള എന്നു മുഖ്യമന്ത്രി

December 12th, 2022

27-th-international-film-festival-of-kerala-iffk-2022-ePathram
തിരുവനന്തപുരം : 27 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ. എഫ്. എഫ്. കെ.) തിരുവനന്തപുരം നിശാ ഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമായി. ആസ്വാദനത്തിനും മനസ്സിന്‍റെ ഉല്ലാസത്തിനും ഒപ്പം ലോകത്ത് ആകമാനം ഉള്ള മനുഷ്യ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണ് ചലച്ചിത്ര മേള എന്ന് ഐ. എഫ്. എഫ്. കെ. സ്വിച്ച് ഓൺ ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് പരിമിതികൾ മറി കടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തം കൊണ്ടു ചരിത്ര പരമായ സാംസ്‌കാരിക ഉത്സവ മായി ഇത്തവണത്തെ ചലച്ചിത്ര മേള മാറുകയാണ് എന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പു മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പൊതു വിദ്യാ ഭ്യാസ- തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി ഐ. എഫ്. എഫ്. കെ. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.

ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രണ്‍ജിത്, ജൂറി ചെയർമാനും ജർമ്മൻ സംവിധായിക യുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. ശേഷം ഉദ്ഘാടന ചിത്രമായ ടോറി ആന്‍റ് ലോകിത പ്രദർശിപ്പിച്ചു. IFFK-2022InaugurationPRD

- pma

വായിക്കുക: , ,

Comments Off on രാജ്യാന്തര ചലച്ചിത്ര മേള : മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേള എന്നു മുഖ്യമന്ത്രി

എം. എ. യൂസഫലിക്ക് ഇന്‍റര്‍ നാഷണല്‍ ഇന്ത്യൻ ഐക്കണ്‍ പുരസ്‌കാരം സമ്മാനിച്ചു

December 10th, 2022

wmc-international-indian-icon-award-for-ma-youssafali-ePathram
ദുബായ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്ള്യു. എം. സി.) പ്രഖ്യാപിച്ച ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ ഐക്കണ്‍ പുരസ്കാരം വ്യവസായ പ്രമുഖന്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് സമ്മാനിച്ചു.

വ്യവസായ-വാണിജ്യ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. ദുബായില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററു മായ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ പുരസ്‌കാരം സമ്മാനിച്ചു.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, ടി. പി. ശ്രീനിവാസന്‍, കര്‍ണ്ണാടക മുന്‍ ചീഫ് സെക്രട്ടറി ജെ. അലക്‌സാണ്ടര്‍, രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹന്നാൻ മാർ ദിമിത്രോസ്, ഭദ്രാസനം സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഷാര്‍ജ സെന്‍റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫിലിപ്പ് എം. സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ, ജബല്‍ അലി സെന്‍റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാദര്‍ ഉമ്മന്‍ മാത്യു, ദുബായ് സെന്‍റ്. തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ബിനീഷ് ബാബു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എം. എ. യൂസഫലിക്ക് ഇന്‍റര്‍ നാഷണല്‍ ഇന്ത്യൻ ഐക്കണ്‍ പുരസ്‌കാരം സമ്മാനിച്ചു

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

Page 18 of 95« First...10...1617181920...304050...Last »

« Previous Page« Previous « അന്താരാഷ്ട ഭക്ഷ്യ മേളയില്‍ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി ലുലു ഗ്രൂപ്പ്
Next »Next Page » ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha