ജീവകാരുണ്യം « e പത്രം – ePathram.com

ലോക രക്ത ദാന ദിനാചരണം ദുബായ് കെ. എം. സി. സി. യില്‍

June 14th, 2013

blood-donation-epathram

ദുബായ് : ലോക രക്തദാന ദിനമായ വെള്ളിയാഴ്ച, കെ. എം. സി. സി. യും ബദര്‍ അല്‍ സമ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക രക്തദാന ദിനാചരണവും ബോധ വല്‍ക്കരണ സെമിനാറും രാത്രി 7.30ന് കെ. എം. സി. സി. ആസ്ഥാനത്ത് വെച്ച് നടക്കും.

സെമിനാറില്‍ രക്തദാന ത്തിന്‍റെ ആവശ്യകതയെ കുറിച്ച് ഡോക്ടര്‍ സലീല്‍ വലിയ വീട്ടില്‍ ക്ലാസെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 53 400 25 – 055 79 404 07 – 04 27 27 773

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on ലോക രക്ത ദാന ദിനാചരണം ദുബായ് കെ. എം. സി. സി. യില്‍

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

June 2nd, 2013

medical-camp-epathram

ഉമ്മുല്‍ ഖുവൈന്‍ : കെ. എം. സി. സി. കമ്മിറ്റി, ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ സോണ്‍, അജ്മാന്‍ മെട്രോ ക്ലിനിക്കുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇവിടത്തെ പ്രവാസി കള്‍ക്ക് ഉപകാര പ്രദമായി.

ഉമ്മുല്‍ ഖുവൈന്‍ ഹെല്‍ത്ത്‌ സോണ്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മുഹമ്മദ്‌ അല്‍ ഖര്‍ജി മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ ജമാല്‍ ആരോഗ്യ ബോധ വല്‍കരണ ക്ലാസെടുത്തു.

ഡോക്ടര്‍മാരായ ചിത്ര ശംസുദ്ധീന്‍, ജോര്‍ജ്ജ് ജോബിന്‍, മീനാക്ഷി, സനാ, അബ്ബാസ്‌ ഉമ്മര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ വിവിധ രാജ്യക്കാരായ അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരിശോധനകള്‍ നടത്തി.

ഉമ്മുല്‍ ഖുവൈന്‍ കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി വൈസ്‌ പ്രസിഡന്റ് കെ. പി. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്ല താനിശ്ശേരി, ഖാസിം ചെലവൂര്‍, അബൂബക്കര്‍ കുന്നത്ത്, അസ്കര്‍ അലി തിരുവത്ര, ഉമ്മര്‍ പുനത്തില്‍, ലത്തീഫ് പുല്ലാട്ട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

(ഫോട്ടൊ: ഫയൽ ചിത്രം)

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉമ്മുല്‍ ഖുവൈനില്‍

May 30th, 2013

ഉമ്മുല്‍ ഖുവൈന്‍ : കെ. എം. സി. സി.യും ഗവണ്മെന്റ് മെഡിക്കല്‍ സെന്ററും മെട്റോ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടി പ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 31 വെള്ളിയാഴ്ച 8 മണി മുതല്‍ ഉമ്മുല്‍ ഖുവൈനിലെ പഴയ ബസാറിലുള്ള മെഡിക്കല്‍ സോണ്‍ കെട്ടിടത്തില്‍ നടക്കും.

അഞ്ഞൂറില്‍ അധികം ആളുകള്‍ക്കുള്ള പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുന്ന ക്യാമ്പില്‍ ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ ഡയറക്ടറും മറ്റു ഉന്നത ഉദ്യോഗസ്ഥരും മെട്റോ മെഡിക്കല്‍ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 052 95 57 475, 055 84 00 952

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉമ്മുല്‍ ഖുവൈനില്‍

നന്മയുടെയും സ്നേഹത്തിന്റെയും സംഗമമായി ‘അമ്മക്കൊരുമ്മ’

May 27th, 2013

ദുബായ് : കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ യു. എ. ഇ. ഘടകമായ ഇ – നെസ്റ്റും കോഴിക്കോട് ഫറൂഖ്‌ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ യായ ഫോസയും സംയുക്തമായി സംഘടിപ്പിച്ച ‘അമ്മയ്ക്കൊരുമ്മ’ ദുബായിലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സല്‍ പി. മോഹന്‍ പരിപാടി ഉത്ഘാടനം ചെയ്തു. അമ്മമാരോടും കുടുംബ ത്തിലെ മുതിര്‍ന്നവരോടും ഉള്ള കടമകളെ പറ്റി നാം എന്നും ബോധവാന്മാര്‍ ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പാലിയേറ്റീവ് കെയര്‍സൊസൈറ്റി പ്രതിനിധി കളായ യൂനുസ് ടി. കെ., പ്രമോദ് എന്നിവര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു.

തുടർന്ന് ഗാനമേള, നൃത്ത നൃത്ത്യങ്ങള്‍ അടക്കം വിവിധ കലാ പരിപാടികള്‍, ചിത്രരചനാ – കളറിംഗ് മത്സരവും ഹ്രസ്വ സിനിമാ പ്രദര്‍ശനവും മാജിക് ഷോ യും അവതരിപ്പിച്ചു.

ദീപിക നായര്‍, ആനന്ദ് ജെ.കൃഷ്ണന്‍, അമല്‍ പ്രശാന്ത് എന്നിവര്‍ ചിത്ര രചനാ മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. മലയില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹാഷിം പുന്നക്കല്‍ സ്വാഗതവും ഷിരോജ് ഇയ്യക്കാട് നന്ദിയും പറഞ്ഞു .

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on നന്മയുടെയും സ്നേഹത്തിന്റെയും സംഗമമായി ‘അമ്മക്കൊരുമ്മ’

ദുബായില്‍ ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 ന്

May 22nd, 2013

e-nest-ammakkorumma-ePathram
ദുബായ് : കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ യു. എ. ഇ. ഘടകമായ ഇ – നെസ്റ്റും കോഴിക്കോട് ഫറൂഖ്‌ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫോസ യും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ദുബായി ലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സല്‍ പി. മോഹന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.

പരിപാടി യോട് അനുബന്ധിച്ച് കെ. ജി. മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ചിത്രരചനാ – കളറിംഗ് മത്സരവും ഹ്രസ്വ സിനിമാ പ്രദര്‍ശനം, വിവിധ കലാപരിപാടി കള്‍ എന്നിവയും ഉണ്ടാവും.

വിവരങ്ങള്‍ക്ക് : 050 30 62 256, 050 55 38 372.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ദുബായില്‍ ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 ന്

Page 29 of 31« First...1020...2728293031

« Previous Page« Previous « വ്യാജ സി.ഡി. റെയ്ഡ്: നാലു പേര്‍ അറസ്റ്റില്‍; 20000 സിഡികള്‍ പിടിച്ചെടുത്തു
Next »Next Page » മലയാളി സമാജം സമ്മാന ദാനം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha