അബുദാബി : കാൻസർ രോഗ ത്തിൽ നിന്നും മുക്തയായ ഒരു യുവതി യുടെ യഥാർത്ഥ ജീവിതത്തെ ആസ്പദ മാക്കി റഫീസ് മാറഞ്ചേരി രചിച്ച ‘നെല്ലിക്ക’ എന്ന നോവ ലി ന്‍റെ പുസ്തക പ്രതി യുടെ പ്രകാശനം നവംബർ 3 വെള്ളി യാഴ്ച രാത്രി 9. 30 ന് ഷാർജ പുസ്ത കോത്സ വ ത്തിൽ ബുക് ഫോറം ഓഡി റ്റോറി യത്തില്‍ വെച്ച് നടക്കും.
മലയാള ത്തിൽ ആദ്യമായി ഓണ്‍ ലൈനിൽ പ്രസി ദ്ധീക രിക്കു കയും ഇലക്ട്രോ ണിക് പുസ്തക രൂപ ത്തിൽ (ഇ-പുസ്തകം) പുറ ത്തിറ ങ്ങുക യും ചെയ്ത ‘നെല്ലിക്ക’ യുടെ അവതാരിക എഴുതി യിരി ക്കുന്നത് കേരള നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണ നാണ്.
സോഷ്യൽ മീഡിയ യിലൂടെ അറു പത്തി എണ്ണാ യിര ത്തോളം പേർ ഇതിനകം വായിച്ചു കഴിഞ്ഞു. പുസ്തക രൂപ ത്തിലുള്ള നോവല്‍ സൗജന്യ മായി വായ നക്കാര്‍ക്ക് ലഭ്യ മാക്കും എന്ന്‍ രചയിതാവ് റഫീസ് മാറ ഞ്ചേരി അറി യിച്ചു.
ജീവ കാരുണ്യ പ്രവ ര്‍ത്ത നങ്ങള്‍ ക്കുള്ള പ്രചോദനം നല്‍കുക എന്ന ലക്ഷ്യ ത്തോടെ യാണ് നോവല്‍ സൗജന്യ മായി നല്‍കു ന്നത്.
മലയാള പുസ്തക പ്രസാധന രംഗത്തു നവീനമായ ഒരു ആശയത്തിന് വിത്തു പാകി ക്കൊണ്ട് ഇ- പുസ്തക രൂപ ത്തിൽ മൊബൈലിലും കംപ്യൂട്ട റിലും ടാബിലും വായി ക്കാൻ കഴിയുന്ന രൂപ ത്തി ലാണ് സൈകതം ബുക്സ് പ്രസി ദ്ധീകരി ച്ചിരിക്കുന്ന ‘നെല്ലിക്ക’ തയ്യാ റാക്കി യിരി ക്കുന്നത്.
കാഴ്ച്ച (ചെറു കഥകൾ), പരാജിതൻ (നോവൽ), എന്നീ പുസ്തക ങ്ങൾ പ്രസിദ്ധീ കരിച്ച റഫീസ് മാറ ഞ്ചേരി യുടെ ഞാൻ പരാജിതൻ എന്ന ഫേസ് ബുക്ക് പേജ് സമ കാലിക സംഭവ ങ്ങളുടെ ആറ്റി ക്കുറുക്കിയ ആവിഷ്‌കാ രത്താൽ ശ്രദ്ധേയ മാണ്. ‘നെല്ലിക്ക’ സൗജന്യ മായി ലഭി ക്കുവാനായി +91 99 47 24 36 46 എന്ന വാട്ട്‌സാപ്പ് നമ്പ റില്‍ ബന്ധ പ്പെ ട്ടാല്‍ മതിയാവും.