അബുദാബി : സമയോചിത മായ ഇട പെടൽ മൂലം വൻ വാഹന അപകടം ഒഴിവാക്കിയ മലയാളി ദമ്പതി കൾ ക്ക് അബുദാബി പോലീസി ന്റെ ആദരം. തങ്ങളുടെ ജീവൻ പോലും അപകട ത്തിൽ പെടാവുന്ന സാഹ ചര്യ ത്തിലും ഹൈവേ യിൽ സംഭവി ക്കാവുന്ന വൻ ദുരന്തം ഒഴി വാക്കിയ തിരു വനന്ത പുരം പാച്ചല്ലൂർ സ്വദേശി യും ഇത്തി സലാത്ത് ഉദ്യോ ഗസ്ഥ നു മായ സൂഫിയാൻ ഷാനവാസ്, ഭാര്യ ആലിയ സൂഫിയാൻ എന്നിവ രെ യാണ് മുറൂർ പൊലീസ് സ്റ്റേഷനി ലേക്ക് ക്ഷണിച്ച് സര്‍ട്ടി ഫിക്കറ്റും ഉപ ഹാര ങ്ങളും നൽകി ആദരിക്കുകയും ചെയ്തത്.
കഴിഞ്ഞയാഴ്ച അൽ ഐനിലേക്ക് സുഫിയാനും ആലിയയും പോകു മ്പോഴാണ് ഹൈവേയിൽ മഫ്റഖ് ഭാഗ ത്തു അപകട ത്തിൽ പ്പെട്ടി രുന്ന ഒരു പിക്കപ്പ് വാൻ കാണു ന്നത്. ഈജി പ്തു കാര നായ പിക്കപ്പ് ഡ്രൈവറെ മറ്റൊരിട ത്തേക്ക് മാറ്റി യിരു ത്തിയ ശേഷം സൂഫിയാൻ അപായ സിഗ്നലുകൾ പ്രവർത്തിപ്പിച്ചു.
തങ്ങൾ വന്ന കാർ സുരക്ഷിത സ്ഥാന ത്തേക്ക് മാറ്റിയ ആലിയ പൊലീസിനെ ഫോണിൽ വിവരം അറിയിച്ചു.
140 കിലോമീറ്റർ വേഗ പരിധി യുള്ള റോഡിൽ മറ്റു വാഹ ന ങ്ങൾ ഈ പിക്കപ്പിൽ വന്നിടിച്ച് വൻ ദുരന്തം ഉണ്ടാ യേക്കാം എന്നു മനസ്സി ലാക്കി കാറിൽ ഉണ്ടായി രുന്ന ‘ട്രയാംഗിൾ’ അപായ മുന്നറിയിപ്പ് സംവിധാനം ഇരു വരും അപകട സ്ഥലത്ത് സ്ഥാപിച്ചു.
പൊലീസ് എത്തി ഗതാഗതം നിയന്ത്രിക്കുകയും അവ രുടെ പേരു വിവര ങ്ങളും ഫോൺ നമ്പറും വാങ്ങു കയും ചെയ്തു.
അപകട സ്ഥലത്ത് അതിവേഗം സമയോചിതമായി പ്രവർ ത്തിച്ച തിനും ജീവ കാരുണ്യ പ്രവർത്തനം നടത്തി യതി നും കൂടി യാണ് ഈ ദമ്പതി മാരെ ക്ഷണിച്ചു വരുത്തിയത്.
അബുദാബി പോലീസ് ട്രാഫിക് – പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് ആൽ ഖെയ്ലി സർട്ടി ഫിക്കറ്റും ഉപ ഹാര ങ്ങളും സമ്മാനിച്ചു.