സാന്ത്വനവുമായി ആദിവാസി ഊരുകളില്‍ സന്തോഷ് പണ്ഡിറ്റ് എത്തി

August 6th, 2013

santhosh-pandit-epathram

അട്ടപ്പാടി: പട്ടിണിയും രോഗവും നവജാത ശിശുക്കളുടെ മരണവും കൊടികുത്തി വാഴുന്ന ആദിവാസി ഊരുകളിലേക്ക് സാന്ത്വനവുമായി നടനും സംവിധായകനും ഗായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തി. പഴങ്ങളും, ഭക്ഷ്യധാന്യങ്ങളും, പുത്തന്‍ വസ്ത്രങ്ങളും അടങ്ങുന്ന കിറ്റുകള്‍ അവര്‍ക്കായി നല്‍കി. എട്ട് ഊരുകളിലാണ് സന്തോഷ് പണ്ഡിറ്റ് കിറ്റുകള്‍ വിതരണം ചെയ്തത്. 2500 രൂപയോളം വരും ഓരോ കിറ്റുകള്‍ക്കും. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ച അമ്മമാരെ സാന്ത്വനിപ്പിച്ചും അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും സന്തോഷ് പണ്ഡിറ്റ് അവര്‍ക്കൊപ്പം സമയം ചിലവഴിച്ചു.

മലയാളികള്‍ക്ക് ഏറെ പരിചിതനാണെങ്കിലും ആദിവാസി ഊരുകളില്‍ പലര്‍ക്കും സന്തോഷ് പണ്ഡിറ്റിനെ അറിയില്ല. അതിനാല്‍ തന്നെ താന്‍ സന്തോഷ് പണ്ഡിറ്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നായകന്‍ ഊരുകളില്‍ എത്തിയത്.

ആദിവാസി അമ്മമാര്‍ ചാരായം കുടിക്കുന്നതു കൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്ന അധിക്ഷേപ വാക്കുകള്‍ ചൊരിയുന്ന മന്ത്രിമാരെ വിമര്‍ശിക്കുവാന്‍ പലരും ഉണ്ടായെങ്കിലും പ്രവര്‍ത്തി കൊണ്ട് ചെറിയ ഒരു മറുപടി നല്‍കുകയാണ് സന്തോഷ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സാന്ത്വനവുമായി ആദിവാസി ഊരുകളില്‍ സന്തോഷ് പണ്ഡിറ്റ് എത്തി

സോളാര്‍ കേസില്‍ മജിസ്ട്രേറ്റിന്റെ നടപടിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും

August 6th, 2013

കൊച്ചി:വിവാദമായ സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ്.നയരുടെ പരാതി അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് യഥാസമയം രേഖപ്പെടുത്താത്തതിലും തുടര്‍ന്ന് അവര്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അഭിഭാഷകന്റെ സഹായം നിഷേധിച്ചു എന്ന ആരോപണത്തെ കുറിച്ചും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാവം അന്വേഷിക്കും. അഡ്വ.ജയശങ്കര്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേ പറ്റി അന്വേഷിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ട് രാജുവിനെതിരെ ആണ് അന്വേഷണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സോളാര്‍ കേസില്‍ മജിസ്ട്രേറ്റിന്റെ നടപടിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും

കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്

August 4th, 2013

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കുമെന്നും കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടെപെടേണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരേണ്ട ആളാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ നോക്കിയാല്‍ മതിയെന്നും കേരള കോണ്‍ഗ്രസ്സ് (എം)നു എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ പറയണമെന്നും ആര്യാടന്‍. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ആഭ്യന്തര്‍ പ്രശ്നങ്ങളാണ് കോണ്‍ഗ്രസ്സ് നേരിടുന്നത്. ഇതിനിടയില്‍ ഘടക കക്ഷികളും കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പി.സിജോര്‍ജ്ജ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്

ഉമ്മന്‍ ചാണ്ടി സ്വയം നശിക്കുന്നു: പി.സി.ജോര്‍ജ്ജ്

August 4th, 2013

കൊച്ചി: വോട്ടു ചെയ്ത ജനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഞ്ചിക്കുകയാണെന്നും ഒപ്പം ഉപദേശകരുടെ വാക്കു കേട്ട് സ്വയം നശിക്കുകയാണെന്നും
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ഇങ്ങനെ ആണെങ്കില്‍ മുന്നണി പിരിച്ചുവിടുകയാണ് നല്ലതെന്ന് പി.സി.ജോര്‍ജ്ജ്. ഉമ്മന്‍ ചാണ്ടിയും രമേശ്
ചെന്നിത്തലയും ഒരു മിനിട്ടുകൊണ്ട് തീര്‍ക്കേണ്ട പ്രശ്നത്തില്‍ എ.ഐ.സി.സിയില്‍ പോയി കിടക്കുകയാണെന്നും ഈ വിഷയത്തില്‍ ഹൈക്കമാന്റിനെ
പോലും തെറ്റിദ്ധരിപ്പിച്ചെന്നും ജോര്‍ജ്ജ് പറഞ്ഞു. പി.സി.ജോര്‍ജ്ജ് നടത്തുന്ന പ്രസ്ഥാവനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍
വിമര്‍ശനം ഉന്നയിച്ചിരുന്നു. ഘടക കക്ഷികള്‍ കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
അതിനിടയില്‍ ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവന ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്നത് പുതിയ വിവാദങ്ങള്‍ക്ക്
തിരികൊളുത്തി. ഇതിന്റെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്ജ്.

മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ്സിനേയും വിമര്‍ശിച്ചതിന്റെ പേരില്‍ പി.സി.ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തെത്തി. യു.ഡി.എഫിലെ പുഴുക്കുത്താണ് പി.സി.ജോര്‍ജ്ജെങ്ങും അദ്ദെഹത്തെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സര്‍ക്കാറിനെ നിലനിര്‍ത്തുവാന്‍ പി.സ്ിജോര്‍ജ്ജിന്റെ ആവശ്യം ഇല്ലെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഉമ്മന്‍ ചാണ്ടി സ്വയം നശിക്കുന്നു: പി.സി.ജോര്‍ജ്ജ്

കേരളത്തെ വിഭജിക്കണമെന്ന് യൂത്ത് ലീഗ്

August 4th, 2013

കോഴിക്കോട്: കേരളത്തെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. കോഴിക്കോട് ആസ്ഥാനമായി തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡു വരെ
ഏഴുജില്ലകളെയും മാഹിയും തമിഴ്നാട്ടിലെ നീലഗിരിജി ജില്ലയും ഊള്‍പ്പെടുത്തി പുതിയ സംസ്ഥനം രൂപീകരിക്കണമെന്ന് യൂത്ത് ലീഗിന്റെ മലപ്പുറം
പ്രസിഡണ്ട് നൌഷാദ് മണ്ണിശ്ശേരിയാണ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് വഴി പറഞ്ഞ അഭിപ്രായം വിവാദമാകുകയും മാധ്യമങ്ങള്‍ ഇത്
പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യുവാന്‍ ആ‍രംഭിച്ചതോടെ അത് വ്യക്തിപരമായ അഭിപ്രായമാനെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം.

കേരളത്തെ വിഭജിക്കണമെന്നുള്ള യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഓണ്‍ലൈനില്‍
പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വിഭജനവാദത്തെ ശക്തമായി പ്രതിരോധിക്കണമെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി.
ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിക്കുവാനുള്ള തീരുമാനം വന്നതിനു പുറകെയാണ് മറ്റു പലയിടങ്ങളിലും സംസ്ഥാന വിഭജനമെന്ന ആവശ്യത്തിനു ശക്തി
പ്രാപിച്ചിരിക്കുന്നത്. യു.പിയെ നാലായി ഭാഗിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പിന്‍പറ്റിക്കൊണ്ട് കൊച്ചു സംസ്ഥാനമായ
കേരളത്തെ വിഭജിക്കണമെന്ന ആവശ്യവുമായി ഒരു പ്രമുഖ സംഘടന മുന്നോട്ട് വരുന്നത് ആദ്യമായാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കേരളത്തെ വിഭജിക്കണമെന്ന് യൂത്ത് ലീഗ്

Page 111 of 113« First...102030...109110111112113

« Previous Page« Previous « ഉമ്മന്‍ ചാണ്ടിക്ക് എന്നെ വേണ്ട: രമേശ് ചെന്നിത്തല
Next »Next Page » വാഗമണ്‍ സിമി ക്യാമ്പ്: മുഖ്യപ്രതി അബ്ദുള്‍ സത്താറ് അറസ്റ്റില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha