എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

March 30th, 2025

empuraan-mohanlal-apologize-on-facebook-epathram

തൻ്റെ സിനിമ തൻ്റെ സുഹൃത്തുക്കൾക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് എമ്പുരാൻ താരം മോഹൻ ലാൽ തൻ്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിപ്പിട്ടു. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ മത വിഭാഗത്തോടോ തൻ്റെ സിനിമ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് തൻ്റെ കടമ തന്നെ എന്ന് സമ്മതിച്ച മോഹൻ ലാൽ അത്ത്രം വിഷയങ്ങളെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തൻ്റെ ടീം തീരുമാനിച്ചു കഴിഞ്ഞു എന്നും അറിയിച്ചിട്ടുണ്ട്.

“കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു” എന്നും അദ്ദേഹം കുറിച്ചു.

https://www.facebook.com/ActorMohanlal/posts/1236636767829586?ref=embed_post

- ജെ.എസ്.

വായിക്കുക: , , ,

Comments Off on എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

March 30th, 2025

empuraan-mohanlal-apologize-on-facebook-epathram

തൻ്റെ സിനിമ തൻ്റെ സുഹൃത്തുക്കൾക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് എമ്പുരാൻ താരം മോഹൻ ലാൽ തൻ്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിപ്പിട്ടു. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ മത വിഭാഗത്തോടോ തൻ്റെ സിനിമ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് തൻ്റെ കടമ തന്നെ എന്ന് സമ്മതിച്ച മോഹൻ ലാൽ അത്തരം വിഷയങ്ങളെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തൻ്റെ ടീം തീരുമാനിച്ചു കഴിഞ്ഞു എന്നും അറിയിച്ചിട്ടുണ്ട്.

“കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു” എന്നും അദ്ദേഹം കുറിച്ചു.

https://www.facebook.com/ActorMohanlal/posts/1236636767829586

രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ

March 24th, 2025

bjp-in-kerala-epathram
തിരുവനന്തപുരം : മുന്‍ കേന്ദ്ര മന്ത്രിയും ഏഷ്യാനെറ്റ് വാർത്താ ചാനലിൻ്റെ ഉടമയുമായ വ്യവസായി രാജീവ് ചന്ദ്ര ശേഖറിനെ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ ആയി ഔദ്യോഗിക പ്രഖ്യാപനവുമായി കേന്ദ്രം.

വരണാധികാരിയായ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി യാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതാവ് പ്രകാശ് ജാവഡേക്കര്‍ കേന്ദ്ര നേതൃത്വ ത്തിൻ്റെ നോമിനി രാജീവ് ചന്ദ്രശേഖര്‍ ആണെന്ന് അറിയിച്ചത്.

തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്ര ശേഖർ നാമ നിര്‍ദേശ പത്രിക സമർപ്പിച്ചു. പ്രധാന നേതാക്കൾ എല്ലാവരും പിന്തുണച്ച് ഒപ്പിട്ട പത്രിക യാണ് രാജീവ് സമര്‍പ്പിച്ചത്.

അഞ്ച് വര്‍ഷം അദ്ധ്യക്ഷ പദവി പൂര്‍ത്തിയാക്കിയ കെ. സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്ര ശേഖറിനെ തെരഞ്ഞെടുത്തത്. BJP

- pma

വായിക്കുക: , , ,

Comments Off on രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ

ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ

March 18th, 2025

elephants-in-temple-festival-tradition-supreme-court-stays-kerala-high-court-order-ePathram
ന്യൂഡല്‍ഹി : ഉത്സവങ്ങളിലെ ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി പി. ഗോപി നാഥ് മൃഗ സംരക്ഷണ സംഘടനയായ ‘പെറ്റ’ യുടെ അഭി ഭാഷകൻ ആയിരുന്നു എന്ന് ചൂണ്ടിക്കാണിച്ച് വിശ്വ ഗജ സമിതി സമിതി നല്‍കിയ ഹരജിയിലാണ് നടപടി.

thrissur-pooram-elephemt-show-ePathram

ആന എഴുന്നെള്ളിപ്പ് സംസ്‌കാരത്തിൻ്റെ ഭാഗമാണ്‌ എന്നും ഇത് പൂർണ്ണമായി തടയാനുള്ള നീക്കമാണ് ഹൈക്കോടതി നടത്തുന്നത് എന്നും ജസ്റ്റിസ് നാഗ രത്ന വിമര്‍ശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ നാട്ടാനകളുടെ കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നെള്ളിപ്പ് തടയുവാനാണ് എന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ വികാസ് സിംഗ് പറഞ്ഞു. വിഷയം മറ്റൊരു ബഞ്ചിന്റെ പരിഗണനക്ക് വിടണം എന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ ആവശ്യം ഉന്നയിക്കാം എന്ന് ഉത്തരവില്‍ രേഖപ്പെടുത്തണം എന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു എങ്കിലും കോടതി അംഗീകരിച്ചില്ല.

ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളുമായി ബന്ധപ്പെട്ട വിഷയ ങ്ങള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിച്ചില്ല. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കി യിരുന്നത്. ഈ ഹരജിയില്‍ നിലവില്‍ ഇടപെടാനില്ല എന്നും ജസ്റ്റിസ് നാഗ രത്ന വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , , ,

Comments Off on ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Page 4 of 116« First...23456...102030...Last »

« Previous Page« Previous « അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
Next »Next Page » കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha