ചിദംബരത്തെ തിഹാര്‍ ജയിലി ലേക്ക് അയക്കേണ്ട : സുപ്രീം കോടതി

September 2nd, 2019

chidambaram-epathram
ന്യൂഡല്‍ഹി : ഐ. എന്‍. എക്‌സ്. മീഡിയ അഴിമതി ക്കേസില്‍ സി. ബി. ഐ. ചോദ്യം ചെയ്തു വരുന്ന മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബര ത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ട എന്ന് സുപ്രീം കോടതി.

ചിദംബര ത്തെ ആഗസ്റ്റ് 21 നാണ് അറസ്റ്റ് ചെയ്തത്. 11 ദിവസം അദ്ദേഹം സി. ബി. ഐ. കസ്റ്റഡി യില്‍ ആയി രുന്നു. ഇപ്പോള്‍ സി. ബി. ഐ. ഗസ്റ്റ് ഹൗസില്‍ ആണുള്ളത്. പി. ചിദംബര ത്തെ തിഹാര്‍ ജയിലി ലേക്ക് അയക്കരുത് എന്ന് അഭിഭാഷകനായ കപില്‍ സിബല്‍ കോടതി യില്‍ ആവശ്യപ്പെട്ടിരുന്നു.

ഇടക്കാല ജാമ്യ ത്തിന് വേണ്ടിയുള്ള ചിദംബര ത്തിന്റെ അപേക്ഷ പരിഗണി ക്കണം എന്ന് സുപ്രീം കോടതി വിചാ രണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി. ബി. ഐ. കസ്റ്റഡി യുടെ കാലാവധി തീരുന്നത് ഇന്നാണ്. ജയിലി ലേക്ക് അയക്കാതെ വീട്ടു തടങ്കലില്‍ പാര്‍പ്പി ക്കണം എന്ന ആവശ്യം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇളവ് നല്‍കിയത്.

- pma

വായിക്കുക: , , ,

Comments Off on ചിദംബരത്തെ തിഹാര്‍ ജയിലി ലേക്ക് അയക്കേണ്ട : സുപ്രീം കോടതി

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

August 31st, 2019

motor vehicle act_epathram

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു 25,000 രൂപ പിഴയും 3 വര്‍ഷം തടവുമാണ് ശിക്ഷ. കൂടാതെ വാഹനത്തിന്റ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദക്കും. വാഹനം ഓടിച്ചവ്യക്തിക്ക് 18 വയസിനുപകരം 25 വയസില്‍ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാനും അനുമതി ഉള്ളു. പിഴ ഒടുക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. ലൈസന്‍സ് റദ്ദാക്കിയാല്‍ കമ്മ്യുണിറ്റി റിഫ്രഷ് കോഴ്‌സിന് വിധേയമാകണം.

സെപ്റ്റംബര്‍ മൂന്നാം തീയതി മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം രജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍ക്ക് ഒരു വര്‍ഷം തടവോ വാര്‍ഷിക നികുതിയുടെ 10 ഇരട്ടിയോ ആണ്. ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ വാഹനം ഓടിച്ചാല്‍1000 രൂപയാണ് പിഴ. അമിതവേഗതയില്‍ വാഹനം ഓടിച്ചാല്‍ 2000 മുതല്‍ 4000 രൂപ പിഴ ഒടുക്കണം. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപയും 2 വര്‍ഷം തടവും അനുഭവിക്കണം.സെപ്റ്റംബര്‍ മൂന്ന് മുതല്‍ കര്‍ശന പരിശോധന ആരംഭിക്കാനാണ് തീരുമാനം.

- അവ്നി

വായിക്കുക: , , ,

Comments Off on പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി : കാന്ത പുര ത്തിന്റെ അവകാശ വാദം വ്യാജം

April 29th, 2019

kanthapuram-epathram
കോഴിക്കോട് : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലി യാരുടെ  ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജം എന്ന് സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ.

കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റാസാ ഖാന്റെ ഔദ്യോ ഗിക പിന്‍ ഗാമി യായി നിയമി ച്ചിരി ക്കുന്നത് അദ്ദേഹ ത്തിന്റെ മകന്‍ മുഫ്തി അസ്ജദ് റാസാ ഖാനെ യാണ്.

samastha-kerala-jammiyyathul-ulama-against-kanthapuram-musliyar-ePathram

ഇക്കാര്യം ബറേല്‍വി പണ്ഡിത നേതൃത്വം രേഖാമൂലം അറി യിച്ചു എന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലി ക്കുട്ടി മുസ്ലി യാര്‍, ഡോ. ബഹാ വു ദ്ദീന്‍ മുഹമ്മദ് നദ്വി എന്നി വര്‍ പ്രസ്താവിച്ചു.

അസ്ജദ് റസാഖാനെ ഗ്രാന്‍ഡ് മുഫ്തി യായി നിയമിച്ച തിന്റെ ഔദ്യോ ഗിക രേഖ കളും സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ വെച്ച് മാധ്യമങ്ങ ള്‍ക്ക് നല്‍കി. ഏപ്രില്‍ ഒന്നാം തീയ്യ തി മാത്ര മാണ് നിയമനം സംബ ന്ധിച്ച് ഔദ്യോ ഗിക തീരു മാനം കൈ ക്കൊണ്ടത്.

എന്നാല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി യായി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്ലി യാരെ നിയമി ച്ചതായി കഴിഞ്ഞ മാസം മുത ലാണ് എ. പി. വിഭാഗം സുന്നി കള്‍ അവ കാശ പ്പെട്ടു തുട ങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അടക്കം വിവിധ കേന്ദ്ര ങ്ങളില്‍ സ്വീകരണ ചടങ്ങു കളും ഇതി ന്റെ പേരില്‍ സംഘടിപ്പി ച്ചിരുന്നു.

ലോകമെമ്പാടും പോയി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എന്ന രീതി യിലാണ് അബൂ ബക്കര്‍ മുസ്ലിയാര്‍ തന്നെ പരി ചയ പ്പെടുത്തു കയും ചെയ്യുന്നത്. ഇത് വിശ്വാ സികള്‍ തിരി ച്ചറി യണം എന്നും സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രറി കെ. ആലി ക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി : കാന്ത പുര ത്തിന്റെ അവകാശ വാദം വ്യാജം

വെല്ലൂര്‍ ലോക് സഭാ മണ്ഡല ത്തിലെ തെഞ്ഞെടുപ്പ് റദ്ദാക്കി

April 17th, 2019

logo-election-commission-of-india-ePathram
ന്യൂഡല്‍ഹി : തമിഴ്‌ നാട്ടിലെ വെല്ലൂര്‍ ലോക് സഭാ മണ്ഡല ത്തിലെ തെഞ്ഞെ ടുപ്പ് റദ്ദ് ചെയ്തു കൊണ്ട് രാഷ്ട്ര പതി ഉത്തരവ് ഇറക്കി. ഇവിടെ വോട്ടെടുപ്പ് നടക്കേ ണ്ടിയി രുന്നത് ഏപ്രിൽ 18 വ്യാഴാഴ്ച ആയി രുന്നു.

എന്നാല്‍ ഡി. എം. കെ. സ്ഥാനാര്‍ത്ഥി യുടെ ഓഫീസില്‍ നിന്നും ഗോഡൗ ണില്‍ നിന്നു മായി 11.5 കോടി രൂപ യോളം അന ധികൃത സ്വത്ത് പിടി കൂടി യിരുന്നു.

ഇതേ തുടര്‍ന്ന് തെഞ്ഞെടുപ്പ് റദ്ദ് ചെയ്യണം എന്നുള്ള ശുപാര്‍ശ തെര ഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്ര പതിക്ക് അയ ച്ചിരുന്നു. ശുപാര്‍ശ രാഷ്ട്ര പതി അംഗീ കരിച്ച തോടെ യാണ് വെല്ലൂരിലെ തെര ഞ്ഞെടുപ്പ് റദ്ദ് ചെയ്തത്.

- pma

വായിക്കുക: , , , ,

Comments Off on വെല്ലൂര്‍ ലോക് സഭാ മണ്ഡല ത്തിലെ തെഞ്ഞെടുപ്പ് റദ്ദാക്കി

ന്യായ് പദ്ധതി സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും : രാഹുല്‍ ഗാന്ധി

April 14th, 2019

rahul-gandhi-epathram
ബെംഗളൂരു : കോണ്‍ഗ്രസ്സ് പ്രാബല്യത്തില്‍ കൊണ്ടു വരുന്ന ‘ന്യായ്’ പദ്ധതി യിലൂടെ രാജ്യ ത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീ വിപ്പി ക്കും എന്ന് രാഹുല്‍ ഗാന്ധി.

നോട്ടു നിരോധനത്തിലൂടെ നരേന്ദ്ര മോഡി രാജ്യത്തി ന്റെ സമ്പദ്‌ വ്യവ സ്ഥയെ തകര്‍ത്തു എന്ന രൂക്ഷമായ വിമര്‍ ശനം നടത്തി ക്കൊണ്ടാണ് കോണ്‍ഗ്രസ്സ് അദ്ധ്യ ക്ഷന്‍ രാഹുല്‍ ഗാന്ധി മൈസൂരു വിലെ തെര ഞ്ഞെടുപ്പു റാലി യില്‍ സംസാ രിച്ചത്.

നോട്ട് നിരോധനം കൊണ്ട് സമ്പദ്‌ വ്യവസ്ഥ തകര്‍ക്കുക മാത്രമല്ല അതോ ടൊപ്പം ഫാക്ടറി കള്‍ അടച്ചു പൂട്ടി. തൊഴി ലില്ലായ്മ വര്‍ദ്ധിച്ചു. രാജ്യ ത്തെ ഏറ്റവും പാവ പ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്ക് വരുമാനം ഉറപ്പാ ക്കുന്ന കോണ്‍ ഗ്രസ്സി ന്റെ ‘ന്യായ്’ പദ്ധതി, കൈവരി ക്കാന്‍ സാധിക്കുന്ന ലക്ഷ്യ മാണ് എന്നും രാഹുല്‍ പറഞ്ഞു.

‘ന്യായ്’ നിങ്ങള്‍ക്ക് പണം കയ്യില്‍ തരും. പണം കിട്ടുന്ന തോടെ നിങ്ങള്‍ക്ക് സാധന ങ്ങള്‍ വാങ്ങാന്‍ സാധിക്കും. അതോടെ സമ്പദ്‌ വ്യവസ്ഥ പുന രു ജ്ജീ വിക്ക പ്പെടും. തൊഴില്‍ രഹിത രായ യുവാ ക്കള്‍ ക്ക് തൊഴില്‍ ലഭിക്കും. സര്‍ ക്കാര്‍ ജോലി കളി ലെ 22 ലക്ഷം ഒഴിവു കള്‍ നികത്തും.

ഒരു വര്‍ഷം കൊണ്ട് ഇത് നടപ്പാ ക്കുകയും ചെയ്യും. പത്തു ലക്ഷം യുവാ ക്കള്‍ ക്ക് പഞ്ചാ യത്തു കളി ല്‍ തൊഴില്‍ ലഭിക്കും. രാജ്യത്തെ അതി സമ്പന്നര്‍ക്ക് പണം നല്‍കാന്‍ നരേന്ദ്ര മോഡിക്കു കഴിയും എങ്കില്‍ കോണ്‍ ഗ്രസ്സി നും ജെ. ഡി. എസിനും രാജ്യത്തെ ഏറ്റ വും പാവ പ്പെട്ട വര്‍ക്ക് പണം നല്‍കാന്‍ സാധി ക്കും എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on ന്യായ് പദ്ധതി സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും : രാഹുല്‍ ഗാന്ധി

Page 7 of 19« First...56789...Last »

« Previous Page« Previous « ഡോ. ഡി. ബാബു പോൾ അന്തരിച്ചു
Next »Next Page » തീയേറ്ററുകളിലെ വിഷു ആഘോഷമാക്കാന്‍ ‘രാജ’, ത്രില്ലടിപ്പിക്കാന്‍ ഫഹദ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha