രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി

December 21st, 2023

central-health-minister-mansukh-mandaviya-ePathram
ന്യൂഡൽഹി : കൊവിഡ് ഉപ വകഭേദമായ ജെ. എൻ-1 വേരിയന്റ് രാജ്യത്ത് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന രേഖപ്പെടുത്തുകയും ജെ. എൻ-1 കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളും മൂന്ന് മാസത്തിൽ ഒരിക്കൽ മോക്ക് ഡ്രില്ല് നടത്തണം എന്നും ശൈത്യ കാലവും ഉത്സവ കാലവും പരിഗണിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചു ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

രാജ്യത്ത് ജെ.എൻ-1 വേരിയന്റ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ടതായ മുൻ കരുതലുകൾ നിർദ്ദേശിച്ചു കൊണ്ട് കേന്ദ്രം ഇതിനു മുമ്പേ തന്നെ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു എന്നും മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി

കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി

December 20th, 2023

health-minister-veena-george-ePathram

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും ആശങ്ക വേണ്ട എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്‌. നവംബര്‍ മാസത്തില്‍ തന്നെ കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടിരുന്നു.

അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിരുന്നു. മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും മന്ത്രി അറിയിച്ചു.

രോഗ ലക്ഷണം ഉള്ളവര്‍ക്ക് കൊവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കൊവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

നിലവിലെ കൊവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവർത്തനങ്ങൾ നടത്തും.

കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ പ്രത്യേക സൗകര്യം ഒരുക്കണം. ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകൾ ജില്ലാ ആശുപത്രികളിൽ മാറ്റി വെക്കണം. ഓക്സിജൻ കിടക്കകൾ, ഐ. സി. യു., വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ലാൻ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

കൊവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രം കൊവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾക്കും പ്രത്യേക പരിഗണന നൽകണം.

കൊവിഡ് പോസിറ്റീവ് ആയാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ തുടർ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, ആശുപത്രിയിൽ എത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം.

നിലവിലെ ആക്ടീവ് കേസുകളിൽ ബഹു ഭൂരിപക്ഷം പേരും നേരിയ രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ വീടുകളിൽ തന്നെയാണ് കഴിയുന്നത്.

മരണപ്പെട്ടവരിൽ ഒരാൾ ഒഴികെ എല്ലാവരും 65 വയസ്സിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങൾ ഉള്ളവ ആയിരുന്നു.

ഫലം ലഭിച്ചതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെ.എൻ-1 ഒമിക്രോൺ വേരിയെന്റ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാവുകയും ചെയ്തു.

ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐ. സി. യു. കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐ. സി. യു. കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ. സി. യു. കിടക്കകളും ലഭ്യമാണ്. PRD

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി

കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

December 20th, 2023

multiple-spike-protein-mutations-new-covid-19-strain-ePathram

വാഷിംഗ്ടൺ : കൊവിഡ് കേസുകൾ വീണ്ടും ലോക രാജ്യങ്ങളിൽ വർദ്ധിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ പുതിയ വക ഭേദമായ കൊവിഡ് ജെ. എൻ-1 വേരിയന്റ് പൊതു ജന ആരോഗ്യത്തിന് വലിയ ഭീഷണിയല്ല എന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ജെ. എൻ-1 വേരിയൻറിന് എതിരെ ജാഗ്രത പാലിക്കണം എന്ന് നേരത്തെ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും കൊവിഡ്-19 വൈറസിന്റെ പരിണാമ സ്വഭാവത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, വൈറസ്‌ ലക്ഷണങ്ങൾ ഇപ്പോൾ കഠിനമല്ല. ‘വേരിയന്റ് ഓഫ് ഇൻട്രസ്റ്റ്’ വിഭാഗത്തിലാണ് ഈ ഉപ വകഭേദത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരി ക്കുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ജെ. എൻ-1 ഉയർത്തുന്ന പൊതു ജനാരോഗ്യ അപകട സാദ്ധ്യത നിലവിൽ കുറവാണ്. എന്നാൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസൺ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്

November 22nd, 2023

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വാക്സിൻ എടുത്തതു കൊണ്ട് യുവാക്കൾക്ക് ഇടയിൽ പെട്ടെന്നുള്ള മരണ സാദ്ധ്യത ഉണ്ടാക്കുന്നില്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) പഠന റിപ്പോർട്ട്.

18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഐ. സി. എം. ആർ. ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തിയത്. എന്നാല്‍ കൊവിഡ് ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിത ശൈലിയും യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിക്കുന്നത് എന്നും പഠനത്തിൽ കണ്ടെത്തി.

2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിൽ പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ പെട്ടെന്നു മരണപ്പെട്ട 18 നും 45നും ഇടയിൽ പ്രായ ക്കാരായ 729 പേരുടെ വിവരങ്ങളാണ് ഗവേഷകർ പഠന വിധേയം ആക്കിയത്.

ഇവരുടെ മെഡിക്കൽ ചരിത്രം, പുകവലി, മദ്യപാനം, തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ പെരു മാറ്റങ്ങൾ, കൊവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നോ, എന്തെങ്കിലും വാക്സിൻ ഡോസ് എടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ചതായി ഗവേഷകർ പറയുന്നു.

അതേ സമയം, കൊവിഡ് വാക്സിനുകൾ ഇത്തര ത്തിലുള്ള അപകട സാദ്ധ്യത കുറക്കുകയാണ് ചെയ്തത് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് ബാധിച്ചവര്‍ അടുത്ത രണ്ട് വർഷം കഠിനമായ ജോലികൾ ചെയ്യരുത് എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ICMR : Twitter

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 22nd, 2023

covid-19-quarantine-in-india-for-passengers-from-gulf-ePathram

ന്യൂഡല്‍ഹി : കൊവിഡ് പോസിറ്റീവ് കേസുകള്‍ വീണ്ടും അധികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് കേരളം അടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കേരളത്തിന് പുറമെ തമിഴ്‌ നാട്, കര്‍ണ്ണാടക, മഹാ രാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരത്തിന് മുകളിലും കേരളത്തില്‍ 2000 വുമാണ് പ്രതി ദിന കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,692 കൊവിഡ് കേസുകളും19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സജീവ കേസുകളുടെ എണ്ണം 66,170 ആണ്. പോസിറ്റിവിറ്റി നിരക്ക് 5.09 %

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

Page 1 of 5812345...102030...Last »

« Previous « മതം ഏതായാലും പിതാവിൽ നിന്നുള്ള വിവാഹ ധന സഹായത്തിന് പെൺ മക്കൾക്ക് അർഹത
Next Page » പയസ്വിനി വിഷു പൊലിക ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha