ചിരന്തന സാംസ്കാരിക വേദി അഴീക്കോട് അനുസ്മരണം നടത്തി

February 5th, 2013

chiranthana-remembering-azheekkodu-ePathram
ദുബായ് : പാവപ്പെട്ട വരുടെയും നീതിക്ക് വേണ്ടി പോരുതുന്ന വരുടെയും നിലക്കാത്ത സാഗര ഗര്‌ജ്ജനമാണു പ്രൊ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗം മൂലം കേരള ത്തിനു നഷ്ടമായത്. അതു കൊണ്ടു തന്നെ പല മുഖ്യധാരാ പ്രശ്നങ്ങളും സമൂഹ ത്തിനു മുന്നില്‍ എത്തിയില്ല എന്ന് ചിരന്തന സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

അബ്ദുള്ളകുട്ടി ചേറ്റുവ യോഗം ഉദ്ഘാടനം ചെയ്തു. പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

നാട്ടില്‍ നിന്നും എത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ എ . കെ. വി. ഹമീദ്, സി. പി. ജലീല്‍, ഫിലിപ്പ്, ജിജോ ജേകബ്, എ. കെ. ജനാര്‍ദ്ദനന്‍, കെ. വി. ഫൈസല്‍, എസ്. കെ. പി. ഷംസുദ്ദീന്‍, സി. പി. മുസ്തഫ, സലാം കോഴിക്കോട്, നാസര്‍ പരദേശി, സി. വി. ശിഹാബുദ്ദീന്‍ എഴോം എന്നിവര്‍ സംസാരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ചിരന്തന സാംസ്കാരിക വേദി അഴീക്കോട് അനുസ്മരണം നടത്തി

ഗാല സാഹിത്യ പുരസ്കാര ദാനവും സാംസ്‌കാരിക പരിപാടിയും വെള്ളിയാഴ്‌ച

February 5th, 2013

gala-literary-award-winners-ePathram
ദുബായ് : ഗള്‍ഫ്‌ ആര്‍ട്ട്‌ ആന്‍ഡ്‌ ലീഡര്‍ഷിപ്പ് അക്കാദമി (ഗാല) യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന സാഹിത്യ പുരസ്കാര ദാന വും സാംസ്‌കാരിക പരിപാടിയും ഫെബ്രുവരി എട്ട്‌ വെള്ളിയാഴ്ച ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ്‌ റാഷിദ്‌ ഓഡിറ്റോറിയ ത്തില്‍ നടക്കും.

അറബ് മേഖല യിലെ പ്രശസ്ത സാഹിത്യകാരനായ ശിഹാബ് ഗാനിം, പ്രമുഖ മലയാള സാഹിത്യ കാരന്മാരായ പെരുമ്പടവം ശ്രീധരന്‍, സേതു, ചെമ്മനം ചാക്കോ, പ്രവാസി എഴുത്തുകാരന്‍ ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.

ഉച്ചക്ക് 2.30 ന് “എഴുത്തുകാരന്റെ സാമൂഹിക ഇടപെടല്‍” എന്ന വിഷയ ത്തില്‍ സാഹിത്യ സംവാദം നടക്കും. പെരുമ്പടവം ശ്രീധരന്‍, സേതു, ചെമ്മനം ചാക്കോ, മാധ്യമ പ്രവര്‍ത്തകരായ ജോസ് പനച്ചിപ്പുറം, ജോണ്‍ സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

poster-gala-literary-award-cultural-fest-ePathram

സാഹിത്യ സംവാദ ത്തില്‍ സംബന്ധിക്കുവാന്‍ താല്‍പര്യമുളളവര്‍ വിളിക്കുക : 050 621 23 25 (അനില്‍ കുമാര്‍ സി. പി.)

വൈകുന്നേരം 7 മണിക്കാണ് പുരസ്കാര ദാനവും കലാപരിപാടിയും നടക്കുന്നത്. പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ നയിക്കുന്ന ഗാനമേള, പ്രശസ്ത നര്‍ത്തകി ഗോപിക വര്‍മ്മയുടെ ശാസ്ത്രീയ നൃത്തം എന്നിവയുണ്ടാകും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഗാല സാഹിത്യ പുരസ്കാര ദാനവും സാംസ്‌കാരിക പരിപാടിയും വെള്ളിയാഴ്‌ച

അക്കാഫ് കൂട്ടയോട്ടം ജന സാഗര മായി

February 4th, 2013

akcaf-the-great-run-indian-2013-ePathram
ദുബായ്: മാതൃ രാജ്യത്തെ പ്രണമിക്കുന്ന തിനൊപ്പം കര്‍മ ഭൂമിയെ സ്‌നേഹി ക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം മുന്‍പന്തി യില്‍ ആണെന്ന് ഇന്ത്യന്‍ കോണ്‍സു ലേറ്റിലെ ലേബര്‍ കോണ്‍സല്‍ എം. പി. സിംഗ് അഭിപ്രായപ്പെട്ടു.

ഓള്‍ കേരളാ കോളജസ് അലുമ്‌നൈ ഫോറ (അക്കാഫ്) ത്തിന്റെ ആഭിമുഖ്യ ത്തില്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2013’ എന്ന പേരില്‍ ദുബായ് മംസാര്‍ ബീച്ച് റോഡില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായ മൂന്നാം വര്‍ഷ മാണ് അക്കാഫ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ത്തോടെ ആരംഭിച്ച പൊതു സമ്മേളന ത്തില്‍ അക്കാഫ് പ്രസിഡന്റ് സാനു മാത്യു അധ്യക്ഷത വഹിച്ചു.

ഡിഫ്‌വാക് കമ്മ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് റിസോര്‍സ് ഡെവലപ്‌മെന്റ് കോര്‍ഡിനെറ്റര്‍ ഫത്മ റാഷിദ് അല്‍ ഫലാസി, സാമൂഹ്യ പ്രവര്‍ത്തകന്‍ മത്തായി ചാക്കോ, താരിഖ് അബ്ദുള്ള അല്‍അവാദി (ഇസ്ലാമിക് അഫയര്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിടീസ്), അബ്ദുള്ള അലി സാലേ (ദുബായ് പോലീസ്), അബ്ദുള്ള അല്‍ യസീദി(ആര്‍. ടി. എ.), അക്കാഫ് ജനറല്‍ സെക്രട്ടറി അഡ്വ. ബക്കര്‍ അലി, ട്രഷറര്‍ വേണു കണ്ണന്‍, ജനറല്‍ കണ്‍വീനര്‍ രാജേഷ് പിള്ള, ചാരിറ്റി കണ്‍വീനര്‍ ചാള്‍സ് പോള്‍, അക്കാഫ് ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ നായര്‍, ജോയിന്റ് ട്രഷറര്‍ ജോണ്‍ ഷാരി, കണ്‍വീന ര്‍മാരായ സലീം ബാബു, കെ. പി. നിഫ്ഷാര്‍, കോര്‍ഡിനേറ്റര്‍ എം. ഷാഹുല്‍ ഹമീദ്, എന്നിവര്‍ പ്രസംഗിച്ചു.

അവധി ദിവസ ത്തിന്റെ ആലസ്യം വക വെയ്ക്കാതെ സ്ത്രീകളും കുട്ടി കളും അടക്കം രണ്ടായിരത്തോളം ആളുകളാണ് മംസാര്‍ ബീച്ച് റോഡില്‍ എത്തിയത്. വിവിധ രാജ്യക്കാരും ആവേശ പൂര്‍വ്വം അണി നിരന്നു. ദുബായ് പോലീസ്, ആര്‍. ടി. എ. എന്നിവര്‍ ഓട്ടം നടക്കുന്ന റോഡിലെ ഗതാഗത ത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി യിരുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അക്കാഫ് കൂട്ടയോട്ടം ജന സാഗര മായി

അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷിക ആഘോഷം

November 30th, 2012

ദുബായ് : സാമൂഹിക സാംസ്‌കാരിക കലാ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അക്ഷരം സാംസ്‌കാരിക വേദി യുടെ 12- ആം വാര്‍ഷിക ആഘോഷവും അക്ഷരം കവിതാ പുരസ്‌കാര ദാനവും ദുബായ് ഖിസൈസ് തുലിപ് ഹോട്ടലില്‍ വെച്ച് നവംബര്‍ 30 നു നടക്കും.

പ്രശസ്ത ചിത്രകാരനും രാജാ രവി വര്‍മ്മ പുരസ്‌കാര ജേതാവു മായ പ്രൊ. സി. എല്‍. പൊറിഞ്ചുകുട്ടി ഉദ്ഘാടനം ചെയ്യും.

വി. ടി. ബല്‍റാം എം. എല്‍. എ. മുഖ്യാതിഥിയും എഷ്യാ നെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റര്‍ രമേഷ് പയ്യന്നുര്‍ മുഖ്യ പ്രഭാഷണവും നടത്തുന്ന യോഗ ത്തില്‍ എഴുത്തു കാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷിക ആഘോഷം

സല്യൂട്ട് യു. എ. ഇ.

November 30th, 2012

ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ന് വൈകീട്ട് 5 മണി മുതല്‍ ബര്‍ ദുബായിലുള്ള ഷെയ്ഖ്‌ റാഷിദ് ഓഡിറ്റോറിയ ത്തില്‍ വെച്ച് സല്യൂട്ട് യു. എ. ഇ. 2012 എന്ന പേരില്‍ ദേശീയ ദിനം ആഘോഷിക്കുന്നു.

അഡ്വ. വൈ. എ. റഹീം, വി. ടി. ബല്‍റാം എം. എല്‍. എ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പി. ജയചന്ദ്രന്‍, ഗായത്രി അശോകന്‍, കലാഭവന്‍ സതീഷ് തുടങ്ങിയര്‍ നേതൃത്വം കൊടുക്കുന്ന സംഗീത ഹാസ്യ വിരുന്നും ഉണ്ടായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സല്യൂട്ട് യു. എ. ഇ.

Page 42 of 43« First...102030...3940414243

« Previous Page« Previous « സമാജം ഓഡിറ്റോറിയം ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും
Next »Next Page » കവിത ക്യാമ്പ് അബുദാബിയില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha