കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം

September 10th, 2025

new-born-baby-uae-provide-5-days-parental-leave-to-father-ePathram

അബുദാബി : കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വൈറൽ പനി പിടിക്കുന്നതിനാൽ കുട്ടികൾക്ക് ചിക്കൻ പോക്സ് പ്രതിരോധ കുത്തിവെപ്പ് നൽകണം എന്ന നിർദ്ദേശവുമായി യു. എ. ഇ. ആരോഗ്യ വകുപ്പ് അധികൃതർ. പനി, ശരീരമാകെ ചൊറിച്ചിൽ എന്നിവ യാണ് ചിക്കൻ പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ.

വേരിസെല്ല സോസ്റ്റർ എന്ന varicella-zoster virus (VZV) വൈറസ് പരത്തുന്ന രോഗമാണിത്.

തലച്ചോറിൽ അണുബാധ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഈ വൈറസു മൂലം കാരണം ആയേക്കും. യു. എ. ഇ. യിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ വേണം എന്നും ആരോഗ്യ വിദഗ്ധർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

1995 മുതൽ യു. എ. ഇ. യിൽ ചിക്കൻ പോക്സിനുള്ള പ്രതിരോധ കുത്തി വെപ്പുകൾ നിലവിലുണ്ട്. ദേശീയ രോഗ പ്രതിരോധ നടപടി കളുടെ ഭാഗമായി യു. എ. ഇ. യിൽ ഒരു വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സൗജന്യമായി പ്രതിരോധ കുത്തി വെപ്പ് നടത്താറുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി, റോട്ടവൈറസ്, ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ന്യൂമോകോക്കൽ കൺജഗേറ്റ്, പോളിയോ എന്നിവക്ക് എതിരായ വാക്സിനുകളും യു. എ. ഇ. യിൽ കുട്ടികൾക്ക് നൽകി വരുന്നു.

വാക്സിനേഷൻ സ്വീകരിക്കാത്ത കുട്ടികളിൽ ത്വക്ക് അണു ബാധക്ക്‌ സാദ്ധ്യതയുണ്ട് എന്നും ആരോഗ്യ വിദഗ്ദർ ഓർമ്മിപ്പിച്ചു

- pma

വായിക്കുക: , , , , , , , ,

Comments Off on കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം

ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ

August 28th, 2025

traffic-fine-for-driving-without-head-lights-at-night-or-fog-and-heavy-rain-ePathram
അബുദാബി : നിയമ ലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി പോലീസ്. ഹെഡ് ലൈറ്റ് ഇടാതെ രാത്രിയിൽ വാഹനം ഓടിച്ചാൽ ശിക്ഷയായി വലിയ തുകയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ളാക്ക് പോയിന്റുകളും നൽകും എന്നും അധികൃതർ.

രാത്രി മാത്രമല്ല മൂടൽ മഞ്ഞ്, ശക്തമായ പൊടി ക്കാറ്റ്, കനത്ത മഴ എന്നിവ മൂലം ദൂരക്കാഴ്ച കുറയുന്ന സന്ദർഭങ്ങളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഹെഡ് ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ നിലവിൽ 500 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിന് നാല് ബ്ലാക്ക് പോയിന്റും ശിക്ഷ നൽകി വരുന്നുണ്ട്.

ഹെഡ് ലൈറ്റുകൾക്ക് തകരാർ ഉണ്ടെങ്കിൽ 400 ദിർഹവും 6 ബ്ലാക്ക് പോയിന്റുകളും പിഴയായി നൽകും. ഹെഡ് ലൈറ്റുകൾ കത്തുന്നില്ല എങ്കിൽ വാഹനം റോഡിൽ ഇറക്കരുത് എന്നാണു നിയമം അനുശാസിക്കുന്നത്.

ഹൈബീം ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുന്നതിലും നിയമ പരമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. വെളിച്ചം ഇല്ലാത്ത ഹൈവേകളിൽ ഹൈബീം ലൈറ്റുകൾ ഇടാൻ നിയമം അനുവദിക്കുന്നുണ്ട്.

വെളിച്ചം ഉള്ള ഇടങ്ങളിൽ ഇവ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും വാഹന അപകടങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും എന്നും മുന്നറിയിപ്പിൽ പറയുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക

August 23rd, 2025

anti-rabies-vaccine-supreme-court-modified-previous-order-street-dogs-issue-ePathram
ന്യൂഡല്‍ഹി : പൊതുജനങ്ങള്‍ തെരുവു നായ്കള്‍ക്ക് ഭക്ഷണം നല്‍കരുത് എന്നും ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കണം എന്നും സുപ്രീം കോടതി ഉത്തരവ്. നിയമ പ്രകാരം തെരുവു നായ്ക്കളെ പിടിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ല എന്നും സുപ്രീം കോടതി.

ഡല്‍ഹിയിലെ തെരുവു നായ പ്രശ്‌നത്തില്‍, തെരുവില്‍ നിന്ന് പിടികൂടുന്ന നായകളെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണം എന്നും പിന്നീട് പുറത്ത് വിടരുത് എന്നും ഉള്ള സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍. വി. അന്‍ജാരിയ എന്നിവ ർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.

ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യം കരണം നടത്തി തിരികെ വിടണം എന്നും മൂന്നംഗ ബെഞ്ച് ഉത്തരവ് ഇറക്കി. റാബീസ് ബാധിച്ചവ, റാബീസിന് സാധ്യതയുള്ളവ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തു വിടരുത് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തെരുവ് നായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതി കളുടെ പരിഗണനയിൽ ഉള്ള ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി. റോയിട്ടേഴ്‌സ് 

 

 

- pma

വായിക്കുക: , , , , , , , ,

Comments Off on തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക

ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്

August 13th, 2025

government-of-dubai-new-logo-2024-ePathram
ദുബായ് : എമിറേറ്റിലെ ശുചിത്വത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികൾ നിരീക്ഷിച്ച് അവ രേഖപ്പെടുത്തുവാൻ ‘ഇൽത്തിസാം’ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു.

പൊതു സ്ഥലങ്ങളിൽ തുപ്പുക, ച്യൂയിംഗം, സിഗരറ്റു കുറ്റികൾ, ചായക്കപ്പുകൾ, കാനുകൾ മറ്റു മാലിന്യങ്ങൾ അടക്കമുള്ളവ പൊതു സ്ഥലങ്ങളിൽ ഇടുക, നിരോധിത ഇടങ്ങളിൽ ബാർബിക്യൂ ഒരുക്കുക, അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ ലഘു ലേഖകൾ, പോസ്റ്ററുകൾ, പരസ്യങ്ങൾ പതിക്കുക തുടങ്ങി നിയമ ലംഘനങ്ങൾ ആപ്പ് വഴി നിരീക്ഷിക്കും.

പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, നഗര ഭംഗി കാത്ത് സൂക്ഷിക്കുക തുടങ്ങിയവക്കും ഉദ്യോഗസ്ഥരും പൊതു സമൂഹവും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുവാനും കൂടിയാണ് ആപ്പ് രൂപ കൽപന ചെയ്തിരിക്കുന്നത്. നിയമ ലംഘനങ്ങളുടെ ഫോട്ടോ എടുക്കാനും അത് ഉടനെ തന്നെ റിപ്പോർട്ട് ചെയ്യാനും കഴിയും.

നഗരത്തിന്‍റെ ശുചിത്വം, സുസ്ഥിരത, ജീവിത നില വാരം എന്നിവ വർദ്ധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റി യുടെ ദൗത്യങ്ങളിൽ ‘ഇൽത്തിസാം’ പോലുള്ള ഡിജിറ്റൽ ആപ്പുകൾ പ്രധാന പങ്കു വഹിക്കും. ലോകത്ത് ഏറ്റവും വൃത്തിയുള്ള നഗരം ദുബായ് എന്നുള്ള സ്ഥാനം നില നിർത്തുവാനും കൂടിയാണ് ഈ ദൗത്യം എന്നും പൊതു ജനങ്ങൾ ഇതിനോട് പൂർണ്ണമായും സഹകരിക്കണം എന്നും നഗര സഭാ അധികൃതർ അറിയിച്ചു. F B , Instagram

- pma

വായിക്കുക: , , , , , , ,

Comments Off on ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ

August 4th, 2025

plastic-banned-in-tamil-nadu-2019-ePathram

ന്യൂഡല്‍ഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരളത്തിലെ മലയോര മേഖലകളിലുള്ള നിരോധനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അതിരപ്പള്ളി, വാഗമണ്‍, മൂന്നാര്‍, തേക്കടി തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ കേരള ത്തിലെ പത്തോളം മലയോര മേഖലകളിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ നിരോധനം ചോദ്യം ചെയ്ത് അന്ന പോളിമേര്‍സ് എന്ന സ്ഥാപനമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിരോധനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എത്തിയെങ്കിലും ഹൈക്കോടതിയുടെ നിരോധന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവ് ആണിപ്പോൾ സുപ്രീം കോടതി സ്റ്റേചെയ്തത്. ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ

Page 1 of 6112345...102030...Last »

« Previous « അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
Next Page » മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha