ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

July 10th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : പരിസ്ഥിതി സൗഹൃദ ഊര്‍ജ മേഖല യുടെ വികസന ത്തിനായി പ്രവര്‍ത്തി ക്കുന്ന ഐറീന യില്‍ (ഇന്‍റര്‍ നാഷനല്‍ റിന്യൂവബിള്‍ ഏജന്‍സി) ഇന്ത്യ സ്ഥിരാംഗ മായി.

അബുദാബി ആസ്ഥാന മായുള്ള ഐറീന യില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി.

130ഓളം ലോക രാജ്യ ങ്ങള്‍ അംഗ ങ്ങളായ ഐറീന യുടെ പത്തൊന്‍പതാമത് സ്ഥിരാംഗ മായാണ് ഇന്ത്യ മാറിയത്. ഐറീന ആസ്ഥാനത്ത് നടന്ന ചട ങ്ങില്‍ ഇതു സംബന്ധിച്ച അധികാര പത്രം ഡയറക്ടര്‍ ജനറല്‍ അദ്നാന്‍ അമീനിന് ടി. പി. സീതാറാം കൈമാറി.

ഭാവിയെ മുന്നില്‍ നിര്‍ത്തി നില നില്‍ക്കാവുന്ന ഊര്‍ജ മേഖല ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാറു കളുടെ കൂട്ടായ്മ യാണ് ഐറീന. പുനരുപയോഗ ഊര്‍ജ മേഖല യില്‍ അന്തര്‍ ദേശീയ സഹകരണ ത്തിനുള്ള ഇടം സൃഷ്ടിക്കുക യാണ് ഐറീന ലക്ഷ്യം വെക്കു ന്നത്.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

അനധികൃത ഫ്ലാറ്റ് വിവാദം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

July 2nd, 2014

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടിനെയും അനധികൃത ഫ്ലാറ്റ് നിര്‍മ്മാണത്തെയും അടിമാലിത്തുറയില്‍ അനധികൃത കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവും സംബന്ധിച്ച് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിവാദ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു എത്ര കോടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ചോദിച്ചു. അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൊല്ലി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി ഘാതകരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ആയിരുന്ന പി.ശ്രീകണ്ഠന്‍ ചട്ട വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും മുത്തുനായകം, പി.കെ. മെഹന്തി എന്നിവര്‍ പരിസ്ഥിതി വകുപ്പിന്റെ ചുമത വഹിച്ചിരുന്നപ്പോള്‍ നല്‍കിയ അനുമതികള്‍ പരിശോധിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പാറ്റൂരില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപിച്ച പ്രതിപക്ഷം ഇത് അളന്ന് തിട്ടപ്പെടുത്തണമെന്നും അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയില്ല. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.

പരിസ്ഥിതി നിബന്ധനകള്‍ പാലിച്ചാണ് അനുമതി നല്‍കിയതെന്നുംപി.ശ്രീകണ്ഠനെ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുന്നതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിക്കുകയായിരുന്നു.നിയമനം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ഉദ്യോഗസ്ഥനാണ് പി.ശ്രീകണ്ഠന്‍. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on അനധികൃത ഫ്ലാറ്റ് വിവാദം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

ആണവ ഭീഷണി : അറബ് മേഖലാ ഉച്ച കോടി അബുദാബി യിൽ

June 21st, 2014

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : രാസ, ജൈവ, വികിരണ, ആണവ ഭീഷണി കള്‍ നേരിടുന്നതി നുള്ള അറബ് മേഖലാ ഉച്ച കോടി അബു ദാബി യിൽ നടന്നു.

അബുദാബി ഇത്തിഹാദ് ടവര്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ച കോടി, യു. എ. ഇ. ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.

യു. എ. ഇ. ഉള്‍പ്പെടെ യുള്ള ജി. സി. സി. രാജ്യങ്ങളിൽ നിന്നുള്ള മന്ത്രി മാരും നയ തന്ത്ര ജ്ഞരും അണ്ടര്‍ സെക്രട്ടറി മാരും മുതിര്‍ന്ന പ്രതി രോധ സേനാ ഉദ്യോഗ സ്ഥരും സംബന്ധിച്ചു.

യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ – സെയ്ഫ് അബ്ദുല്ലാ അല്‍ ഷാഫര്‍, ദുബായ് പൊലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി ഡപ്യൂട്ടി ചെയര്‍മാന്‍ – ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ അല്‍ തമീം, മേജര്‍ ജനറല്‍ ഖലീഫാ ഹാരെബ് അല്‍ ഖേയ് ലി, റാസല്‍ഖൈമ പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ്താലിബ് ബിന്‍ സഖര്‍ അല്‍ ഖാസിമി യും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗ സ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: ,

Comments Off on ആണവ ഭീഷണി : അറബ് മേഖലാ ഉച്ച കോടി അബുദാബി യിൽ

മലിന ജലം കുടിവെള്ളമായി വിതരണം ചെയ്തു

June 11th, 2014

water-pollution-epathram

കൊച്ചി: നഗരത്തില്‍ കുടിവെള്ളം എന്ന പേരില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത് മലിന ജലമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ലാന്റുകള്‍ അടച്ചു പൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ഈ ക്രമക്കേട് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട നദികളില്‍ ഒന്നാണ് പെരിയാർ. മാരകമായ അർബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷങ്ങള്‍ അടങ്ങിയ രാസ വസ്തുക്കൾ പുഴയിലേക്ക് ഒഴുക്കി വിടുന്നത് ഏറെ കാലമായി തുടരുന്നു. ഈ തരത്തില്‍ മലിനമാക്കപ്പെട്ട നദിയിലെ വെള്ളമാണ് കുടിവെള്ളം എന്ന പേരില്‍ കൊച്ചി നഗര സഭയില്‍ വിതരണം ചെയ്തു വന്നിരുന്നത്. പുഴകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് പല സ്ഥലങ്ങളിലും എത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടത്തെി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മലിന ജലം കുടിവെള്ളമായി വിതരണം ചെയ്തു

മോഡിക്ക് പി. ടി. തോമസിന്റെ പിന്തുണ

June 7th, 2014

pt-thomas-epathram

കോട്ടയം: മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും മുൻ ഇടുക്കി എം. പി. യുമായ പി. ടി. തോമസ്‌ മോഡിക്ക് പിന്തുണ അറിയിച്ചു. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വെള്ളം ചേർക്കാതെ നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായാൽ തീർച്ചയായും പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സി. എസ്. ഐ. മദ്ധ്യ കേരള ഇടവകയുടെ ആദ്യ പരിസ്ഥിതി അവാർഡ്‌ സി. എസ്. ഐ. ബിഷപ്പ് തോമസ്‌ കെ. ഉമ്മനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പി. ടി. തോമസ്‌. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് പി. ടി. തോമസ് പ്രശംസാപത്രം ഏറ്റുവാങ്ങി.

സി. എസ്. ഐ. സഭയും ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

പാർട്ടിയിൽ നിന്നും ഏൽക്കേണ്ടി വന്ന കയ്പേറിയ അനുഭവം ഉള്ളിൽ വെച്ചു കൊണ്ട് വികാരാധീനനായാണ് പി. ടി. തോമസ്‌ സംസാരിച്ചത്. “അൽപ്പം മുറിവേറ്റു,​ രക്തമൊലിപ്പിക്കേണ്ടി വന്നു. വീണതു മുള്ളിനു പുറത്താണെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തവർ വരെ നൽകിയ പിന്തുണയിൽ അഭിമാനമുണ്ട്.” സ്വന്തം സഭയായ കത്തോലിക്കാ സഭ അധിക്ഷേപിച്ചും കല്ലെറിഞ്ഞും ക്രൂശിച്ചപ്പോൾ സി. എസ്. ഐ. സഭ താങ്ങായി നിന്നതിൽ അദ്ദേഹം നന്ദി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇന്നല്ലെങ്കിൽ നാളെ ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണയ്​ക്കേണ്ടി വരും. പരിസ്ഥിതി സംരക്ഷണം മുഖ്യ രാഷ്ട്രീയ അജൻഡയാക്കാതെ മുന്നോട്ടു പോവാനാവില്ല എന്നും, ആരെങ്കിലും കണ്ണുരുട്ടിയാൽ, ജാതി കാർഡിറക്കിയാൽ അവർക്കൊപ്പം നിന്നാൽ നാളെ വായുവിനും വെള്ളത്തിനും വേണ്ടി ആരും ഉണ്ടാകാത്ത അവസ്ഥ വരും. മരങ്ങളെ നശിപ്പിക്കാനും കോടാലി വയ്ക്കാനുമുള്ള അവകാശിയാണ് മനുഷ്യനെന്നു ചിന്തിക്കുന്ന ഇടുക്കി, താമരശേരിക്കാരെ തമസ്​കരിക്കുകയും തിരസ്​കരിക്കുകയും ചെയ്യുന്ന കാലമുണ്ടാകും. അദ്ദേഹം കൂട്ടിച്ചേർത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മോഡിക്ക് പി. ടി. തോമസിന്റെ പിന്തുണ

Page 30 of 38« First...1020...2829303132...Last »

« Previous Page« Previous « ബ്രസീലും അർജന്റീനയും ഫൈനലിൽ എത്തും: സ്കോളാരി
Next »Next Page » അദ്ധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന് »



ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha