തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്

October 15th, 2025

oman-ministry-warns-against-fake-job-advertisements-circulating-online-ePathram
മസ്‌കത്ത്‌ : വ്യാജ തൊഴിൽ പരസ്യങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. വിവിധ ഓൺ ലൈൻ പ്ലാറ്റ്‌ ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്. തൊഴിൽ തേടുന്നവർ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കുക. എല്ലാ തൊഴിൽ അവസരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഹാൻഡിലുകളിലാണ് പ്രസിദ്ധീകരിക്കുക എന്ന് സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.

മന്ത്രാലയങ്ങളുടെ അക്കൗണ്ടുകളില്‍ അല്ലാതെ വരുന്ന തൊഴിൽ പരസ്യങ്ങൾ ഒഴിവാക്കാനും മന്ത്രാലയം പൊതു ജനങ്ങളെ ഓർമ്മിപ്പിച്ചു. തങ്ങളുടെ പേരിൽ തൊഴിൽ ഒഴിവുകൾ പോസ്റ്റ് ചെയ്യാൻ മൂന്നാം കക്ഷി യായി ഏതെങ്കിലും സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഉത്തരവാദിത്വം നൽകിയിട്ടില്ല എന്നും മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്

പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി

October 15th, 2025

onam-celebration-2025-p-s-v-payyannooronam-2K25-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി (പി. എസ്. വി.) അബുദാബി ഘടകം ‘പയ്യന്നൂരോണം 2K25’ എന്ന പേരിൽ വിവിധ പരിപാടികളോടെ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. യു. എ. ഇ. ലെ വിവിധ സംഘടനാ സാരഥികൾ പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തിൽ പി. എസ്. വി. പ്രസിഡണ്ട് ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. പ്രസിഡണ്ട് ജയചന്ദ്രൻ നായർ ഉത്ഘാടനം ചെയ്തു.

10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ പി. എസ്. വി. കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് സമ്മാനവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ലോക കേരളസഭ അംഗം പ്രവീൺ കുമാറിനെയും വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പയ്യന്നൂർ സൗഹൃദ വേദി അംഗങ്ങളെയും യു. എ. ഇ. യിൽ സന്ദർശനത്തിനായി എത്തിയ രക്ഷിതാക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു.

സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പി. സത്യബാബു, ഗോപ കുമാർ, സജേഷ് നായർ, നൗഷാദ് ഹാഷിം, പ്രഭാകരൻ പയ്യന്നൂർ, വി. പി. ശശി കുമാർ, എ. കെ. ബീരാൻകുട്ടി, സുരേന്ദ്രൻ പാലേരി, സതീഷ് പി. കെ., ഹബീബ് റഹ്മാൻ, വി. ടി. വി. ദാമോദരൻ, വൈശാഖ് ദാമോദരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

payyannur-sauhrudha-vedhi-onam-2025-payyannooronam-2K25-ePathram

പി. എസ്. വി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ‘പയ്യന്നൂരോണം 2K25’ ആഘോഷങ്ങൾക്കു മാറ്റു കൂട്ടി.

ബി. ജ്യോതിലാൽ, സുരേഷ് പയ്യന്നൂർ, രഞ്ജിത്ത് പൊതുവാൾ, ദിലീപ് പറന്തട്ട, സന്ദീപ് വിശ്വനാഥൻ, ഗഫൂർ, രാജേഷ് കോഡൂർ, പ്രസാദ്, സി. കെ. രാജേഷ്, രഞ്ജിത്ത് രാമൻ, ഫവാസ് റഹ്മാൻ, പ്രമോദ് എ. പി., രാജേഷ് പൊതുവാൾ, മനോജ് കാമ്പ്രത്ത്, പി. എസ്. മുത്തലിബ്, പ്രവീൺ കുമാർ, ദിനേശ് ബാബു, ഉമേശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , , , ,

Comments Off on പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി

നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു

October 14th, 2025

norka-care-registration-support-by-malabar-pravasi-uae-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നോർക്ക പ്രവാസി അംഗത്വ രജിസ്‌ട്രേഷനും നോർക്ക മുഖാന്തിരം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ചേരാനും ഉള്ള അവസരം ഒരുക്കുന്നു. ഹെൽപ് ഡസ്കും പ്രവർത്തിക്കും. നോർക്ക പ്രധിനിധി കളുമായുള്ള മുഖാമുഖവും നടക്കും.

2025 ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ദുബായ് കറാമയിലെ മദീന വൈഡ് റേഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി.

പ്രധാനമായും രണ്ട് പദ്ധതികളാണ് പ്രവാസി നോർക്ക കാർഡും പ്രവാസി ഇൻഷ്വറൻസും. യു. എ. ഇ. യിലെ പ്രവാസി കേരളീയർക്ക് ഈ പദ്ധതികളുടെ പ്രാധാന്യവും സാദ്ധ്യതകളും വ്യക്തമാക്കുന്നതിനും അംഗങ്ങളായി ചേർക്കുന്നതിനും കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രവാസി ഇൻഷ്വറൻസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം 22 വരെ ഉണ്ടാവുകയുള്ളൂ. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയോജന കരമായ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് മലബാർ പ്രവാസി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് 055 391 5151, 056 292 2562, 050 578 6980 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു

അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം

October 8th, 2025

golden-jubilee-logo-mar-thoma-yuvajana-sakhyam-ePathram
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം ഭാരത ത്തിനു പുറത്തുള്ള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം തുടർച്ചയായി പതിനാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
2024-’25 വർഷത്തെ പ്രവർത്തനങ്ങൾക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്.

abu-dhabi-marthoma-yuva-jana-sakhyam-award-2025-ePathram

മികച്ച ശാഖ പുരസ്കാരം അബുദാബി മാർത്തോമാ ഇടവക യുടെ 54-മത് ഇടവക ദിനാഘോഷത്തിൽ വെച്ച് റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രാഗൻ മെത്രാപ്പോലീത്ത അബുദാബി യുവജന സഖ്യം ഭാരവാഹികൾക്ക് സമ്മാനിച്ചു.

മികച്ച ശാഖാ കിരീടം കൂടാതെ മാർത്തോമ്മാ സഭയുടെ പഠന പുസ്തക പരീക്ഷയിൽ രണ്ടാം റാങ്ക് യുവ ജന സഖ്യം അംഗം അലീന ജിനു നേടിയിരുന്നു. ഇതേ പരീക്ഷയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനും ഏറ്റവും കൂടുതൽ ആളുകൾ വിജയച്ചതിനുമുള്ള ട്രോഫിയും അബുദാബി മാർത്തോമാ യുവജനസഖ്യം കരസ്ഥമാക്കി.

പ്രസിഡണ്ട് റവ. ജിജോ സി. ഡാനിയേൽ, വൈസ് പ്രസിഡണ്ടുമാരായ റവ. ബിജോ എബ്രഹാം തോമസ്, റെജി ബേബി, സെക്രട്ടറി ദിപിൻ വി. പണിക്കർ, ജോയിന്റ് സെക്രട്ടറി റിയ എൽസ വർഗീസ്, ട്രസ്റ്റി ടിൻജോ തങ്കച്ചൻ, സാംസൺ മത്തായി എന്നിവരുടെ നേതൃത്വത്തിൽ 22 അംഗ കമ്മിറ്റി യാണ് 2024 -’25 വർഷത്തെ പ്രവർത്തനങ്ങൾക്കും വിവിധ പരിപാടികൾക്കും നേതൃത്വം നൽകിയത്.

- pma

വായിക്കുക: , , , , , ,

Comments Off on അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം

കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്

October 2nd, 2025

kantha-puram-in-icf-dubai-epathram
ദുബായ് : ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രാന്‍ഡ് ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കും.

2025 ഒക്ടോബര്‍ നാലിന് ദുബായ് ഹോര്‍ അല്‍ അന്‍സ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് ടോളറന്‍സ് കോണ്‍ഫറന്‍സിൽ വെച്ചാണ് അവാർഡ് സമ്മാനിക്കുക.

ഏഴ് പതിറ്റാണ്ടിലേറെ മത വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളിലെ നിസ്തുല സേവനം പരിഗണിച്ചാണ് കാന്തപുരത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , ,

Comments Off on കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്

Page 3 of 32412345...102030...Last »

« Previous Page« Previous « പ്രസംഗ മത്സരം സംഘടിപ്പിച്ചു
Next »Next Page » കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha