യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ

August 13th, 2026

nedumbassery-airport-epathram
കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണ ങ്ങളിൽ മാറ്റം ഉണ്ടാവും. സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കും എന്നതിനാൽ യാത്രക്കാര്‍ പതിവിലും നേരത്തെ എയര്‍ പോര്‍ട്ടില്‍ എത്തണം. യാത്രക്കാരുടെ ബാഗേജുകളും കാർഗോ പരിശോധനകളും കൂടുതൽ കർശ്ശനമാക്കും.

പതിവ് പരിശോധനകൾക്കു പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടു മുമ്പ് ലാഡർ പോയിന്റിൽ യാത്രക്കാർക്ക് അധിക സുരക്ഷാ പരിശോധന (സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്) ഏർപ്പെടുത്തും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി യുടെ (ബി. സി. എ. എസ്) നിർദ്ദേശ പ്രകാരമാണ് നടപടികൾ.

ഇതിന്റെ ഭാഗമായി വിമാന ത്താവള പരിസരത്ത് വാഹന പരിശോധനയും ശക്തമാക്കും. രാജ്യത്തെ എല്ലാ വിമാന ത്താവളങ്ങളിലും ഏർപ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും സുരക്ഷ വർദ്ധിപ്പിക്കുന്നത്.

ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിൽ ആഗസ്റ്റ് 20 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം വേണ്ടി വരും എന്നതിനാലാണ് യാത്രക്കാർ പതിവിലും നേരത്തെ വിമാന ത്താവളത്തിൽ എത്തിച്ചേരണം എന്ന് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ

വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട

March 13th, 2026

airport-passengers-epathram

അബുദാബി : 2026 ഫെബ്രുവരി 28 ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ തന്നെ 2026 മാർച്ച് 31 നുള്ളിൽ യു. എ. ഇ. യിലേക്ക് തിരിച്ചു വരാം എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി – സിറ്റിസൺ ഷിപ്പ് – കസ്റ്റംസ് & പോർട്ട്സ് സെക്യൂരിറ്റി (ഐ. സി. പി.) അധികൃതർ അറിയിച്ചു.

മേഖലയിലെ സംഘർഷത്തെ തുടർന്ന് വിമാന സർവ്വീസുകൾ നിർത്തി വച്ചതും വ്യോമ പാത അടച്ചതും കാരണം കൃത്യ സമയത്ത് മടങ്ങാൻ കഴിയാത്ത റെസിഡന്റ് വിസക്കാർക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ അവസരം ഒരുക്കുകയാണ് യു. എ. ഇ. അധികൃതർ.

വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ യാത്രക്കുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി കുടുംബങ്ങ ളുമായി ഒന്നിക്കാനും സഹായിക്കുന്ന മാനുഷികമായ പരിഗണനയാണ് ഇത് എന്നും ഐ. സി. പി. അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ ഉണ്ടായ OVERSTAY പിഴ ഈടാക്കില്ല എന്നും അതോറിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട

എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു

March 7th, 2026

emirates-air-lines-ePathram

എമിറേറ്റ്സ് വിമാന സർവീസുകൾ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ആരംഭിക്കും. ഇന്ന് ഉച്ചതിരിഞ്ഞുള്ള വിമാനങ്ങൾക്ക് സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകാം. ദുബായിലൂടെ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാരും അവരുടെ കണക്റ്റിംഗ് വിമാനം പ്രവർത്തിക്കുന്നുണ്ടെങ്കിൽ യാത്ര തുടരാം.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് എമിറേറ്റ്സ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

Comments Off on എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു

അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു

January 28th, 2026

maharashtra-deputy-chief-minister-ajit-pawar-killed-in-a-plane-crash-ePathram
മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻ. സി. പി. നേതാവും കൂടിയായ അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു. ബാരാമതിയിൽ നടക്കുന്ന പൊതു യോഗങ്ങളിൽ പങ്കെടുക്കാനായി മുംബൈ യിൽ നിന്ന് പുറപ്പെട്ട വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിനകം തകർന്നു വീഴുകയും വിമാനത്തിന് തീ പിടിക്കുകയും ചെയ്തു എന്നാണു റിപ്പോർട്ട്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.

അജിത് പവാർ ഉൾപ്പടെ ആറ് പേർ സഞ്ചരിച്ച വിമാനം ബാരാമതി വിമാന ത്താവളത്തിൽ അടിയന്തരമായി ഇറക്കുന്നതിനിടെ തകർന്നു വീഴുകയായിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു

സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ

November 25th, 2025

morafiq-aviation-city-check-in-service-ePathram

അബുദാബി : സിറ്റിയിൽ നിന്നുള്ള വിമാന യാത്ര ക്കാർക്കായി ബാഗേജ് ചെക്ക്-ഇൻ സേവനം മദീനാ സായിദ് ഷോപ്പിംഗ് സെന്ററിന് എതിർ വശത്തുള്ള (മുറൂർ റോഡ്) ഇത്തിഹാദ് എയർ വെയ്‌സ് ഓഫീസിൽ ഒരുക്കി എന്ന് മൊറാഫിക് ഏവിയേഷൻ സർവ്വീസ് അറിയിച്ചു.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് നൽകി സീറ്റ് ഉറപ്പു വരുത്തി ബോഡിംഗ് കാർഡ് നേടാം. മൊറാഫിക് ഏവിയേഷനു കീഴിൽ ആരംഭിച്ചിരിക്കുന്ന സിറ്റി ചെക്ക്-ഇൻ സർവ്വീസ് കേന്ദ്രം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തിക്കുക.

മുതിർന്നവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്ക് നൽകണം. ഇത്തിഹാദ്,  എയർ അറേബ്യാ, ഇൻഡിഗോ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇവിടെ സിറ്റി ചെക്ക്-ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ

Page 1 of 1912345...10...Last »

« Previous « യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
Next Page » ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha