വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

January 31st, 2024

nude-video-call-for-black-mailing-kerala-police-warning-ePathram
ഓൺലൈൻ തട്ടിപ്പുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശവുമായി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.

വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. അതു കൊണ്ട് അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

നിങ്ങളുടെ സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ അവർ ആവശ്യപ്പെടുന്ന പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുവാൻ അവർക്ക് കഴിയും.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

ഇനി അഥവാ നിങ്ങൾ ഓൺ ലൈൻ സൈബർ തട്ടിപ്പിൽ അകപ്പെട്ടു പണം നഷ്ടപ്പെട്ടു എങ്കിൽ ഒരു മണിക്കൂറിനകം തന്നെ [GOLDEN HOUR ] വിവരം 1930 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം എന്നും പോലീസ് സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചു.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്

January 23rd, 2024

fraud-epathram

തിരുവനന്തപുരം : ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴത്തുക ഓണ്‍ ലൈനിൽ അടക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഇ- ചലാനുകളുടെ (E chellan) പിഴ അടക്കുവാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ് സൈറ്റുകൾ ക്ക്‌ സമാനമായി നിരവധി വ്യാജ വെബ് സൈറ്റുകൾ ലഭ്യമാകുന്നു എന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ വെബ് സൈറ്റു കളുടെ കെണി യില്‍ വീഴരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

പരിവാഹന്‍ സേവ (PARIVAHAN SEWA) എന്ന സൈറ്റ് വഴിയോ ഇ- ചലാൻ (E chellan) ലിങ്ക് വഴിയോ അതല്ലെങ്കിൽ ഇ -ചലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ മാത്രം പിഴ അടക്കണം.

സമാനമായ പേരുകളിലുള്ള മറ്റ് വ്യാജ സൈറ്റുകള്‍ വഴി കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക എന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കി.

- pma

വായിക്കുക: , , , , , , , , ,

Comments Off on വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്

ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !

December 11th, 2023

police-warning-fraud-banking-sms-ePathram

കൊച്ചി : നിങ്ങളുടെ ബാങ്ക് എക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണം എന്നും മെസ്സേജുകൾ അയക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ആയതിനാൽ ജാഗ്രത പാലിക്കുവാൻ പോലീസ് മുന്നറിയിപ്പ്.

ഇങ്ങനെയുള്ള മെസ്സേജുകൾ ലഭിച്ചാൽ യാതൊരു കാരണ വശാലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മെസ്സേജിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. ആധികാരികത ഉറപ്പു വരുത്താൻ നിങ്ങളുടെ എക്കൗണ്ടുള്ള ബ്രാഞ്ചിൽ നേരിട്ട് ബന്ധപ്പെടുക എന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന ഒ. ടി. പി. വഴി പണം തട്ടാൻ ഇവർക്ക് സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക.

ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചു പിടിക്കുവാൻ സാദ്ധ്യത ഉണ്ട് എന്നും പോലീസ് അറിയിച്ചു. FB POST 

* ePathram tag  : BANK 

- pma

വായിക്കുക: , , , , , ,

Comments Off on ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !

കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം

September 19th, 2023

logo-uae-public-prosecution-ePathram
അബുദാബി : അംഗീകൃത മാർഗ്ഗങ്ങളിലൂടെ മാത്രം കറൻസികൾ കൈമാറ്റം ചെയ്യണം എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വ്യാജ കറൻസികൾ നൽകി, യഥാർത്ഥ കറൻസി മൂല്യത്തിൽ നിന്ന് 50 ശതമാനം വരെ കിഴിവ് ലഭിക്കും എന്നു പ്രചരിപ്പിച്ച് കബളിപ്പിക്കുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

അതിവേഗം സമ്പന്നരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ വിശ്വസിക്കരുത് എന്നും യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

- pma

വായിക്കുക: , , , , , ,

Comments Off on കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം

വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

August 31st, 2023

supreme-court-launches-updated-version-of-its-mobile-app-ePathram
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റ് എന്ന രീതിയിൽ വ്യാജ വെബ്‌ സൈറ്റ്. പൊതു ജനം കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പു നൽകി ക്കൊണ്ട് ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും വ്യാജ സൈറ്റിന്‍റെ ലിങ്കുകളും സുപ്രീം കോടതിയുടെ വെബ്‌ സൈറ്റിലെ വാര്‍ത്താ കുറിപ്പില്‍ പ്രസിദ്ധീകരിച്ചു.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. വ്യക്തിഗതവും സാമ്പത്തികവും അടക്കമുളള രഹസ്യാത്മക വിവരങ്ങള്‍ ഒന്നും തന്നെ സുപ്രീം കോടതി ഒരിക്കലും ആവശ്യപ്പെടില്ല.

ഇന്‍റര്‍ നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയായ ‘പിഷിംഗ്‌’ വഴി ആരെങ്കിലും വഞ്ചിക്കപ്പെട്ടു എങ്കില്‍ എല്ലാ ഓൺലൈൻ എക്കൗണ്ടുകളുടെയും പാസ്സ് വേഡുകൾ എത്രയും വേഗം മാറ്റണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ www. sci. gov. in എന്നുള്ളതാണ്. വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതര്‍ ആവരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. Twitter X

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

Page 1 of 1012345...10...Last »

« Previous « പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
Next Page » വേറിട്ട അനുഭവമായി Inspiro 2023 പ്രവർത്തക ക്യാമ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha