യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്

September 11th, 2024

cyber-pulse-beware-e-fraud-hacker-attack-ePathram
ദുബായ് : സർക്കാർ ഉദ്യോഗസ്ഥർ എന്ന് അവകാശപ്പെട്ട് ഉപഭോക്താക്കളിൽ നിന്നും യു. എ. ഇ. പാസ്സ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്ക് എതിരെ ദുബായ് എമിഗ്രേഷൻ മുന്നറിയിപ്പ് നൽകി.

വ്യാജ സന്ദേശങ്ങളിലൂടെ തട്ടിപ്പുകാർ UAE PASS ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ഒറ്റത്തവണ പാസ്സ്‌ വേർഡ്‌ (OTP) നമ്പർ പങ്കു വെക്കാൻ നിർബ്ബന്ധിക്കുകയും ചെയ്യുന്നു.

യാതൊരു കാരണ വശാലും അപരിചിതരുമായി തങ്ങളുടെ UAE പാസ്സ് ലോഗിൻ വിവരങ്ങളോ OTP നമ്പറുകളോ പങ്കു വെക്കരുത് എന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈയിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ വീണ്ടും ആഹ്വാനം ചെയ്തത്.

ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകും എന്ന സംശയം തോന്നിയാൽ ഉടൻ തന്നെ 800 5111- എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കണം എന്നും ദുബായ് എമിഗ്രേഷൻ അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്

കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ

September 5th, 2024

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
ഇടുക്കി : ഗുണ നിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ വെളിച്ചെണ്ണ ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. കേര ശക്തി എന്ന ബ്രാന്‍ഡ് വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിനാണ് ഇടുക്കി ജില്ലാ സബ് കളക്ടർ പിഴ ചുമത്തിയത്.

സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിൽ ഉണ്ടായിരുന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആദിവാസി കുടുംബങ്ങളിലെ നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത വെളിച്ചെണ്ണ കാലാവധി കഴിഞ്ഞതാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ ഷിജാസ് 15 ദിവസത്തിനകം പിഴ അടക്കണം എന്നാണു നിർദ്ദേശം.

- pma

വായിക്കുക: , , , , , , , , , ,

Comments Off on കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ

കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്

August 29th, 2024

police-warning-about-online-fraud-adhaar-pan-card-link-ePathram
കൊച്ചി : കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു പാഴ്‌സൽ ഉണ്ട്. അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ട് എന്നും അറിയിക്കും. നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ പേരിൽ കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. ഓൺ ലൈൻ തട്ടിപ്പു കളുടെ വിവിധ വശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി വരുന്ന കേരളാ പോലീസിൻ്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് “പെടല്ലേ.. തട്ടിപ്പാണ്”… എന്ന പോസ്റ്റ്.

നിങ്ങളുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ട് എന്നു പറഞ്ഞു വിളിക്കുന്നയാൾ, നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധം ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈ മാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു.

പാഴ്സലിനുള്ളിൽ എം. ഡി. എം. എ. യും പാസ്സ് പോർട്ടും നിരവധി ആധാർ കാർഡുകളും ഉണ്ട്. നിങ്ങൾ തീവ്ര വാദികളെ സഹായിക്കുന്നു എന്നും പറയുന്നു.

പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐ. ഡി. കാർഡ്, പരാതിയുമായി ബന്ധം ഉണ്ട് എന്നു തെളിയിക്കും വിധം വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചു തരുന്നു.

ഐ. ഡി. കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്പാദ്യ വിവര ങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിൻ്റെ പരിശോധനക്ക് അയച്ചു നൽകണം എന്നും ആവശ്യപ്പെടുന്നു. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. എങ്ങോട്ടും പോകരുത് എന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു.

ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈ മാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതാവും.

അവരുമായി ബന്ധപ്പെടാൻ കഴിയാതെ വരുമ്പോൾ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഓണ്‍ ലൈന്‍ സാമ്പത്തിക ത്തട്ടിപ്പിന്ന് ഇരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ് എന്നും പോലീസ് അറിയിച്ചു. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

അതുപോലെ വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് ഫെയ്‌സ് ബുക്ക് അടക്കമുള്ള നവ സാമൂഹ്യ മാധ്യമ ങ്ങളിലൂടെയാണ്.

വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം / വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക.

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻ ഷോട്ടുകളും ഷെയർ ചെയ്യും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണ് എന്നുള്ള കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.  FB Page

- pma

വായിക്കുക: , , , , , , ,

Comments Off on കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്

വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

January 31st, 2024

nude-video-call-for-black-mailing-kerala-police-warning-ePathram
ഓൺലൈൻ തട്ടിപ്പുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശവുമായി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.

വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. അതു കൊണ്ട് അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

നിങ്ങളുടെ സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ അവർ ആവശ്യപ്പെടുന്ന പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുവാൻ അവർക്ക് കഴിയും.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

ഇനി അഥവാ നിങ്ങൾ ഓൺ ലൈൻ സൈബർ തട്ടിപ്പിൽ അകപ്പെട്ടു പണം നഷ്ടപ്പെട്ടു എങ്കിൽ ഒരു മണിക്കൂറിനകം തന്നെ [GOLDEN HOUR ] വിവരം 1930 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം എന്നും പോലീസ് സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചു.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്

January 23rd, 2024

fraud-epathram

തിരുവനന്തപുരം : ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴത്തുക ഓണ്‍ ലൈനിൽ അടക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഇ- ചലാനുകളുടെ (E chellan) പിഴ അടക്കുവാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ് സൈറ്റുകൾ ക്ക്‌ സമാനമായി നിരവധി വ്യാജ വെബ് സൈറ്റുകൾ ലഭ്യമാകുന്നു എന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ വെബ് സൈറ്റു കളുടെ കെണി യില്‍ വീഴരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

പരിവാഹന്‍ സേവ (PARIVAHAN SEWA) എന്ന സൈറ്റ് വഴിയോ ഇ- ചലാൻ (E chellan) ലിങ്ക് വഴിയോ അതല്ലെങ്കിൽ ഇ -ചലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ മാത്രം പിഴ അടക്കണം.

സമാനമായ പേരുകളിലുള്ള മറ്റ് വ്യാജ സൈറ്റുകള്‍ വഴി കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക എന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കി.

- pma

വായിക്കുക: , , , , , , , , ,

Comments Off on വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്

Page 2 of 1212345...10...Last »

« Previous Page« Previous « നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
Next »Next Page » ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha