ഇബോളയ്ക്ക് ദ്രുതപരിശോധന

February 21st, 2015

ebola-virus-outbreak-epathram

ജനീവ: ആഫ്രിക്കയില്‍ പതിനായിരത്തോളം പേരുടെ മരണത്തിന് കാരണമായ ഇബോള വൈറസ് ബാധ അതിവേഗം കണ്ടുപിടിക്കാന്‍ ഉതകുന്ന ഒരു പരിശോധനയ്ക്ക് ലോക ആരോഗ്യ സംഘടന ഇതാദ്യമായി അംഗീകാരം നല്‍കി. ഇബോളയെ നേരിടാനുള്ള ആരോഗ്യ വിദഗ്ദ്ധരുടെ ശ്രമങ്ങള്‍ക്ക് ഏറെ ആക്കം കൂട്ടുന്ന ഒരു നടപടിയാവും ഇത്.

ഇത്തരമൊരു ദ്രുത പരിശോധന ഇത് വരെ ഇബോളയെ കണ്ടെത്താന്‍ ലഭ്യമല്ലാതിരുന്നത് ആദ്യ ദശയില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുവാന്‍ തടസ്സമായിരുന്നു.

നിലവിലുള്ള പരിശോധനയുടെ ഫലം അറിയാന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നത് ഈ പരിശോധനയോടെ കേവലം 15 മിനിറ്റായി ചുരുങ്ങി. നിലവിലെ അംഗീകൃത പരിശോധനയുടെ അത്രയും കൃത്യമല്ലെങ്കിലും ഈ പരിശോധനയുടെ ഗുണം ഏറെ വലുതാണ്. രോഗം പെട്ടെന്ന് കണ്ടുപിടിച്ച് രോഗ ബാധ സംശയിക്കപ്പെടുന്നവരെ മാറ്റി പാര്‍പ്പിക്കുക വഴി രോഗം പകരുന്നത് തടയാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ ആശ്വാസം.

അമേരിക്കയിലെ കോര്‍ജെനിക്സ് മെഡിക്കല്‍ കോര്‍പ്പ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ReEBOV Antigen Rapid Test എന്ന ഈ പരിശോധനാ രീതിക്ക് വൈദ്യുതി ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു തുള്ളി രക്തം ഒരു കഷ്ണം പേപ്പറില്‍ വീഴ്ത്തി ഇതിന്റെ രാസപ്രവര്‍ത്തനം ഒരു ടെസ്റ്റ് ട്യൂബില്‍ നിരീക്ഷിക്കുകയാണ് ഇതിന്റെ രീതി. 15 മിനിറ്റിനുള്ളില്‍ ഫലം അറിയാം. 92 ശതമാനം രോഗികളേയും 85 ശതമാനം രോഗ വിമുക്തരേയും ഇങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ഇബോളയ്ക്ക് ദ്രുതപരിശോധന

പന്നി പനി പടരുന്നു

February 8th, 2015

swine-flu-epathram

രാജ്യമെമ്പാടും പനി പടർന്നു പിടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പന്നി പനി എന്ന് അറിയപ്പെടുന്ന H1N1 ഇൻഫ്ലുവെൻസ വയറസ് മൂലം ഉണ്ടാവുന്ന പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെലങ്കാനയിൽ മാത്രം 50 മരണങ്ങളും 600 ലേറെ പേർക്ക് പനി ബാധിച്ചതുമായാണ് റിപ്പോർട്ടുകൾ. ശീതകാലം ഇനിയും ബാക്കി നിൽക്കുമ്പോൾ രാജ്യത്തെ ആരോഗ്യ രംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുവാൻ പോകുന്നത്. വെള്ളിയാഴ്ച്ചത്തെ മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രാജസ്ഥാനിൽ പന്നി പനി മൂലം മരിച്ചവരുടെ എണ്ണം 85 ആയി. പകർച്ച വ്യാധി “കൈ വിട്ടു പോയി” എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പറയുന്നത്. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ എന്നിവർക്ക് പന്നി പനി ബാധിച്ചതോടെയാണ് രാജസ്ഥാനിൽ അധികൃതർ കർമ്മനിരതരായത്. പനി നേരിടാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഡോക്ടർമാർക്ക് അവധി നിഷേധിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകരുത് എന്നും നിർദ്ദേശമുണ്ട്. ആയിരക്കണക്കിന് ജനമാണ് പനി പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്നത്. ചികിൽസ വൈകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച ബോധവൽക്കരണ പരിപാടികൾ ഫലപ്രദമായതോടെ ജനം പനി പരിശോധനയ്ക്ക് എത്തുന്നത് ആശ്വാസകരമാണ്. എന്നാൽ ഇത്തരം ബോധവൽക്കരണം നേരത്തേ നടത്തിയിരുന്നെങ്കിൽ വിലപ്പെട്ട നിരവധി ജീവനുകൾ രക്ഷപ്പെടുത്താൻ ആവുമായിരുന്നു എന്നും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക:

Comments Off on പന്നി പനി പടരുന്നു

ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ അഡ്നോക്കില്‍

February 5th, 2015

logo-universal-hospital-abudhabi-ePathram
അബുദാബി : യൂണിവേഴ്‌സല്‍ ആശുപത്രിയുടെ നേതൃത്വ ത്തില്‍ നടത്തുന്ന ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ പദ്ധതി യുടെ ഭാഗമായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി യുമായി ചേര്‍ന്ന് രണ്ട് ദിവസത്തെ മെഡിക്കല്‍ കാമ്പയിന്‍ നടത്തി.

ജീവനക്കാര്‍ക്ക് വേണ്ടി ആരോഗ്യ പരിശോധനയും ആരോഗ്യ ബോധ വല്‍കരണ സെമിനാറു കളും ചര്‍ച്ച കളുമാണ് സംഘടിപ്പിച്ചത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി സി. ഇ. ഒ. അബ്ദുല്‍ സലിം അല്‍ ദാഹിരി കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

യൂണിവേഴ്‌സല്‍ ആശുപത്രി മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട് അദ്ധ്യക്ഷത വഹിച്ചു. മാനസിക പിരിമുറുക്കം, രക്ത സമ്മര്‍ദ്ദം, തുടങ്ങിയ അവസ്ഥ കളെയും തൊഴില്‍ ഇട ങ്ങളില്‍ ഉണ്ടാവുന്ന അപകട ങ്ങള്‍ എങ്ങിനെ നേരിടാം എന്നുള്ള തിനെ കുറിച്ചുള്ള ബോധവല്‍കരണവും പ്രാഥമിക ചികിത്സ നല്‍കുന്ന തിനുള്ള പരിശീലനവും കാമ്പയിന്റെ ഭാഗമായി നടന്നു.

നിരവധി ജീവകാരുണ്യ പദ്ധതികള്‍ ഇതിനിടെ യൂണിവേഴ്സല്‍ ആശുപത്രിക്ക് കീഴില്‍ നടന്നിരുന്നു. പരിപാടിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട്, മറ്റു ഡോക്ടര്‍ മാരായ ജോര്‍ജി കോശി, രാജീവ് പിള്ള, ഹസ്‌നീം ഹൈദര്‍ ഷാ, മൈക്കില്‍ ഖൂരി എന്നിവരെയും മറ്റു മെഡിക്കല്‍ സ്റ്റാഫുകളെയും ആദരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ അഡ്നോക്കില്‍

280 അവശ്യ മരുന്നുകളുടെ വിലക്കുറവ് ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍

January 27th, 2015

uae-slash-price-of-medicine-ePathram
ദുബായ് : രാജ്യത്ത് 280 അവശ്യ മരുന്നുകളുടെ വില കുറച്ചു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55 ശതമാനം വരെ യാണ് വില ക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യ ത്തില്‍ വരും എന്ന് ആരോഗ്യ മന്ത്രാലയം പബ്ളിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി അറിയിച്ചു.

രക്ത സമ്മര്‍ദം, പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോള്‍ തുടങ്ങിയവ ക്കുള്ള മരുന്നു കളുടെ വില യാണ് പ്രധാനമായും കുറയുക. അഞ്ചാം തവണ യാണ് മന്ത്രാലയം അവശ്യ മരുന്നു കള്‍ക്ക് വില ക്കുറവ് പ്രഖ്യാപി ച്ചിരിക്കുന്നത്.

2011 ജൂലൈ മുതല്‍ 565 ഓളം മരുന്നുകള്‍ക്ക് അഞ്ച് മുതല്‍ 55 ശതമാനം വരെ വില കുറച്ചിരുന്നു. 2012 ജനുവരി യില്‍ 115 മരുന്നുക ള്‍ക്ക് അഞ്ച് മുതല്‍ 35 വരെയും 2013 ജൂണില്‍ 6,791 മരുന്നുകള്‍ക്ക് ഒന്ന് മുതല്‍ 40 വരെയും 2014 ജനുവരിയില്‍ 192 മരുന്നുകള്‍ക്ക് ഒന്ന് മുതല്‍ 60 ശതമാനം വരെയും വില കുറച്ചു.

പകര്‍ച്ച വ്യാധികള്‍, ദഹന വ്യവസ്ഥാ രോഗങ്ങള്‍, കണ്ണ് രോഗ ങ്ങള്‍, ശ്വാസ കോശ രോഗ ങ്ങള്‍, ത്വക് രോഗങ്ങള്‍, ഗര്‍ഭ കാല – പ്രസവ ചികിത്സ, കാന്‍സര്‍ തുടങ്ങിയവ ക്കുള്ള മരുന്നുകള്‍ വില കുറയുന്നവ യില്‍ പെടും. പരമ്പരാ ഗത മരുന്നുകള്‍, ഹെര്‍ബല്‍ മരുന്നുകള്‍, ബയോളജിക്കല്‍ ഫുഡ് സപ്ളിമെന്‍റുകള്‍ എന്നിവക്കെല്ലാം വിലക്കുറവ് ബാധക മായി രിക്കും എന്ന്‍ ഡോ. അമീന്‍ അല്‍ അമീരി പറഞ്ഞു.

മാരക രോഗങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴില്‍ വരാത്ത, 75 ശതമാനത്തിലധികം പേര്‍ക്ക് വില ക്കുറവിന്‍െറ പ്രയോജനം ലഭിക്കും

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on 280 അവശ്യ മരുന്നുകളുടെ വിലക്കുറവ് ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍

നിതംബ മത്സര വിജയിയുടെ ദുരന്തം

December 10th, 2014

andressa-urach-epathram

മാറിടത്തിന്റേയും നിതംബത്തിന്റേയും ഉള്‍പ്പെടെ ശരീരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുവാനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ജാഗ്രത. അത് നിങ്ങളുടെ ജീവിതത്തെ വേദനാ പൂര്‍ണ്ണമാക്കുവാന്‍ ഇടയുണ്ട്. നിതംബ മത്സരത്തില്‍ ഒന്നാമത് എത്തുവാനായി കുറുക്കു വഴി തേടിയ ബ്രസീലിയന്‍ മോഡലായ അന്‍‌ഡ്രെസ യുറക്ക് എന്ന ഇരുപത്തിയേഴുകാരി ഇപ്പോള്‍ ആശുപത്രിയില്‍ നരകയാതന അനുഭവിക്കുകയാണ്. അന്‍‌ഡ്രെസ ശരീരത്തില്‍ രാസ വസ്തുക്കള്‍ കുത്തി വെച്ചാണ് മികച്ച നിതംബം ഉള്ള സ്ത്രീ എന്ന പട്ടം കരസ്ഥമാക്കുവാന്‍ തയ്യാറെടുത്തത്. മരുന്നുകള്‍ ഫലം കണ്ടു. ആന്‍ഡ്രെസയുടെ തുടകളും നിതംബവും എല്ലാം വലുതായി. താന്‍ ആഗ്രഹിച്ച പ്രകാരം ആകൃതിയൊത്ത നിതംബവും തുടകളും സ്വന്തമാക്കിയതില്‍ അന്‍ഡ്രെസ അതിയായി ആഹ്ലാദിക്കുകയും ചെയ്തു.

തുടര്‍ന്ന് 2012-ലെ നിതംബ സുന്ദരീ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന് മോഡലായും അവതാരകയായും എല്ലാം അവര്‍ക്ക് നിരവധി അവസരങ്ങളും കൈവന്നു. എന്നാല്‍ ഈ ആഹ്ലാദം അധിക കാലം നീണ്ടു നിന്നില്ല. അംഗലാവണ്യം കൈവരിക്കുവാനായി നടത്തിയ കുത്തിവെയ്പുകള്‍ പിന്നീട് അവരെ ആശുപത്രി കിടക്കയിലേക്കാണ് എത്തിച്ചത്. രാസ വസ്തുക്കളുടെ അമിതമായ ഉപയോഗത്താല്‍ ശരീര വേദനയും തൊലിക്ക് നിറ വ്യത്യാസവും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് നിതംബത്തില്‍ പഴുപ്പും അണുബാധയും ഉണ്ടായി. ഇപ്പോള്‍ അവ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇവ നീക്കം ചെയ്താല്‍ വേദനയും അണുബാധയും മാറും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

രാസ വസ്തുക്കള്‍ ഉപയോഗിച്ചും കൃത്രിമ വസ്തുക്കള്‍ ശരീരത്തിനകത്ത് സ്ഥാപിച്ചും മാറിടവും നിതംബവും വലുതാക്കുന്നവര്‍ ഇത്തരം പാര്‍ശ്വ ഫലങ്ങളെ കുറിച്ച് കൂടെ ചിന്തിക്കുന്നത് നല്ലതാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on നിതംബ മത്സര വിജയിയുടെ ദുരന്തം

Page 20 of 40« First...10...1819202122...3040...Last »

« Previous Page« Previous « എല്ലാവര്‍ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി
Next »Next Page » ഗണേശിന്റെ അഴിമതി ആരോപണം അവ്യക്തമെന്ന് മുഖ്യമന്ത്രി; അന്വേഷണം വേണമെന്ന് പ്രതിപക്ഷം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha