വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

December 20th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ, കൊവിഡ് വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സ ലഭിക്കുകയില്ല. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നുള്ള സാക്ഷ്യ പത്രം സമര്‍പ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.

വാക്സിന്‍ എടുക്കാത്ത കൊവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ ചികിത്സ ചെയ്യണം എന്നാണ് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ വകുപ്പു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്ക് ഉള്ളില്‍ ഹാജരാക്കാം എന്ന സത്യവാങ്മൂലം എഴുതി നല്‍കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കും.

എന്നാല്‍ രോഗി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലാ എങ്കില്‍ ചികിത്സക്കു വേണ്ടി ചെലവഴിച്ച തുക രോഗി യില്‍ നിന്നും ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

അലര്‍ജി, മറ്റു രോഗങ്ങള്‍ എന്നിവ കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുവാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സൗജന്യചികിത്സ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന

December 16th, 2021

covid-ede-scanner-to-enter-abu-dhabi-ePathram
അബുദാബി : യു. എ. ഇ. യുടെ ഇതര ഭാഗങ്ങളില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആളുകളെ ഇ. ഡി. ഇ. സ്കാൻ പരിശോധനക്ക് വിധേയമാക്കും എന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സുരക്ഷയെ മുന്‍ നിറുത്തിയാണ് 2021 ഡിസംബര്‍ 19 ഞായര്‍ മുതല്‍ അബുദാബി അതിര്‍ത്തികളിലെ എന്‍ട്രി പോയിന്‍റു കളില്‍ ഇ. ഡി. ഇ. സ്കാനിംഗ് ആരംഭിക്കുന്നത്.

വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതി വേഗത്തില്‍ കൊവിഡ് ബാധ കണ്ടെത്തുവാൻ കഴിയും എന്നതാണ് ഇ. ഡി. ഇ. സ്കാനറുകളുടെ പ്രത്യേകത. ഈ പരിശോധനയില്‍ പോസിറ്റീവ് ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ വെച്ചു തന്നെ അന്‍റിജന്‍ പരിശോധന നടത്തും. ഈ സൗജന്യ പരിശോധനാ ഫലം 20 മിനിറ്റിനുള്ളില്‍ ലഭ്യമാകും.

അന്‍റിജന്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. വൈറസ് ബാധ ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷമേ അബുദാബി യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

കൊവിഡ് വ്യാപന നിരക്ക് 0.05 % ത്തിൽ നിന്ന് ഉയരാതെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ് അതിര്‍ത്തികളില്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന

ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O

December 15th, 2021

covid-19-omicron-variant-spread-very-fast-ePathram
ജനീവ : കൊവിഡിന്റെ ഡൽറ്റ വക ഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പകരുവാന്‍ കഴിയുന്ന വൈറസ് വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോൺ എന്ന കൊവിഡ് വകഭേദം. ഇത് കൊവിഡ് വാക്സിന്റെ ഫലം കുറക്കും. അതു കൊണ്ടു തന്നെ രോഗ ബാധിതരായി ആശുപത്രികളില്‍ എത്തുന്ന വരുടെ എണ്ണം അധികരിക്കും. മരണ സംഖ്യ കൂടുവാനും ഒമിക്രോൺ വകഭേദം കാരണമാവും എന്നും ലോക ആരോഗ്യ സംഘടന യുടെ (W H O) മുന്നറിയിപ്പ്. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്.

ദക്ഷിണാഫ്രിക്കയില്‍ 2021 നവംബര്‍ ആദ്യവാരത്തിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ആഗോള തല ത്തിൽ ഒമിക്രോണ്‍ ബാധിതരുടെ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് ഇപ്പോൾ 77 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ വിവരങ്ങൾ പ്രകാരം, ഡെൽറ്റ വക ഭേദം പടര്‍ന്നതിനേക്കാള്‍ അതിവേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദ ത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ് എങ്കിലും വ്യാപന ശേഷി കൂടുതലാണ് എന്നും W H O അധികൃതര്‍ വ്യക്തമാക്കി.

> Image Credit : Reuters

- pma

വായിക്കുക: , , ,

Comments Off on ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O

പി. സി. ആര്‍. ടെസ്റ്റ് : അതിവേഗ പരിശോധനാ ഫലം മുശ്രിഫ് മാളില്‍

November 20th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : വളരെ വേഗത്തിൽ കൊവിഡ് പി. സി. ആർ. പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റ് സെന്റര്‍ അബു ദാബി മുശ്രിഫ് മാളില്‍ സജ്ജമായി എന്ന് ആക്യുറസി പ്ലസ്സ് മെഡിക്കൽ ലബോറട്ടറി അധികൃതർ അറിയിച്ചു. യു. എ. ഇ. ആരോഗ്യ മന്ത്രാലയത്തി ന്റെ അനുമതിയോടെയാണ് ഇവിടെ സ്വാബ് കളക്ഷൻ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ട വർക്ക് ഇവിടെ നിന്നും വളരെ വേഗത്തിൽ കൊവിഡ് പി. സി. ആർ. പരിശോധനാ ഫലം കിട്ടും.

ഇന്ത്യയിലേക്കുള്ള യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി. സി. ആര്‍. നെഗറ്റീവ് റിസല്‍ട്ട് ആണ് വേണ്ടത്. എന്നാൽ കുടുംബാംഗങ്ങളുടെ മരണം അറിഞ്ഞു നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇല്ലാതെ തന്നെ വിമാനം കയറുവാന്‍ സാധിക്കുമായിരുന്നു. ഇപ്പോൾ എയർ സുവിധയിൽ വിവരങ്ങൾ നൽകുമ്പോൾ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നിർബ്ബന്ധമായും വേണം എന്നതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമായി നാട്ടില്‍ പോകുന്നവര്‍ക്ക് മുശ്രിഫ് മാളിലെ ടെസ്റ്റ് സെന്‍റര്‍ ഏറെ ഉപകാരപ്പെടും.

സ്വാബ് നൽകി നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാം. അവിടെ എത്തി യാത്രാ സംബന്ധമായ നടപടി ക്രമങ്ങള്‍ തുടങ്ങുമ്പോഴേക്കും പി. സി. ആര്‍. പരിശോധനാ ഫലം എസ്. എം. എസ്. വഴിയും ഇ- മെയിൽ വഴിയും ലഭിക്കും.

- pma

വായിക്കുക: , , ,

Comments Off on പി. സി. ആര്‍. ടെസ്റ്റ് : അതിവേഗ പരിശോധനാ ഫലം മുശ്രിഫ് മാളില്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ.

October 20th, 2021

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : രാജ്യത്തെ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റ ങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകളും പ്രഖ്യാപിച്ചു കൊണ്ട് ദേശീയ ദുരന്ത നിവരണ സമിതി. വീടുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകള്‍, സംസ്‌കാര ചടങ്ങുകൾ, കുടുംബ കൂട്ടായ്മകളുടെ ഒത്തു ചേരലുകൾ അടക്കമുള്ള മറ്റു പാർട്ടികൾ തുടങ്ങീ ചടങ്ങു കളിൽ 80 ശതമാനം ശേഷിയോടെ ആളുകളെ പങ്കെടുപ്പിക്കാം. എന്നാൽ, ആകെ ആളുകളുടെ എണ്ണം 60 പേരില്‍ കൂടുതല്‍ ആവരുത്. കൂടാതെ അഥിതി സേവനങ്ങൾക്ക് 10 പേരെ യും പങ്കെടുപ്പിക്കാം.

എല്ലാവരും വാക്സിന്‍ രണ്ടു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരും ആയിരിക്കണം.

ചടങ്ങുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശരീര താപ നില പരിശോധിക്കണം. മാത്രമല്ല  48 മണിക്കൂറിനുള്ളില്‍ എടുത്ത പി. സി. ആര്‍. ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ടും അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ്സും നിര്‍ബ്ബന്ധവുമാണ്.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ.

Page 29 of 123« First...1020...2728293031...405060...Last »

« Previous Page« Previous « ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
Next »Next Page » രചനാ മല്‍സരം : സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha