ചിത്ര രചനാ മത്സരം വെള്ളിയാഴ്ച

August 13th, 2026

logo-indian-islamic-center-abudhabi-ePathram

അബുദാബി : ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ വിംഗ് സംഘടിപ്പിക്കുന്ന ഓപ്പൺ ചിത്ര രചന മത്സരം (Open Drawing Competition) 2026 ആഗസ്റ്റ് 14 വെള്ളിയാഴ്ച സെന്റർ അങ്കണത്തിൽ നടക്കും.

വൈകുന്നേരം 6 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും 055 424 3561, 055 955 7395 എന്നീ നമ്പറുകളിൽ വാട്സാപ്പ് വഴിയും സെന്റർ ഓഫീസുമായും (02 642 4488) ബന്ധപ്പെടുക.

വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും മറ്റ് ആകർഷക സമ്മാനങ്ങളും നൽകും.

- pma

വായിക്കുക: , , , , ,

Comments Off on ചിത്ര രചനാ മത്സരം വെള്ളിയാഴ്ച

സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ

July 9th, 2026

islamic-center-insight-summer-camp-2026-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പ്, ജൂലായ് 9 വ്യാഴാഴ്ച മുതൽ 19 ഞായർ വരെ സെന്റർ അങ്കണത്തിൽ വെച്ച് നടക്കും.

പ്രസ്തുത ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെ ഒരുക്കുന്ന ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പിനു പരിചയ സമ്പന്നരായ പരിശീലകരും ആദ്ധ്യാപകരും നേതൃത്വം നൽകും. കുട്ടികളുടെ സർഗാത്മകത, ചിന്താശേഷി, നേതൃത്വ ഗുണം, ആശയ വിനി മയ വൈദഗ്ധ്യം, സാങ്കേതിക വിജ്ഞാനം തുടങ്ങിയവ പരിപോഷിപ്പിക്കുവാനും ഭാവിയിൽ ഉപയോഗപ്പെടുത്തുവാനും ഉതകും വിധം കുട്ടികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

4 വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കായി ബ്രെയിൻ ജിം, ശാസ്ത്ര പരിചയം, കലാ-കര കൗശല പരിശീലനം, ആശയ വിനിമയ നൈപുണ്യ വികസനം എന്നിവയും 9 – 12 പ്രായത്തിലുള്ളവർക്ക് സ്റ്റം (STEM) അധിഷ്ഠിത പ്രോജക്ട് ബേസ്ഡ്, പരിശീലനം, നേതൃത്വ പരിശീലനം, കോഡിംഗും റോബോട്ടിക്സും പൊതു പ്രസംഗ പരിശീലനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

13 വയസ്സ് മുതൽ മുകളിൽ ഉള്ള വിദ്യാർത്ഥികൾക്കായി നേതൃത്വ അക്കാദമി-സംരംഭകത്വ വികസന പരിപാടി, പ്രോജക്ട് അധിഷ്ഠിത പഠനം, റോബോട്ടിക്സ്, കരിയർ വിലയിരുത്തലും മാർഗ്ഗ നിർദ്ദേശങ്ങളും ഉൾപ്പെടുന്ന പ്രത്യേക പരിശീലന പരിപാടികളും നടക്കും.

ക്യാമ്പിൽ ഭാഗമാകുവാൻ താൽപര്യമുള്ളവർ ഓൺ ലൈനിലൂടെ  രജിസ്റ്റർ ചെയ്യണം എന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു.

 

- pma

വായിക്കുക: , , , , , ,

Comments Off on സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ

പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച

June 11th, 2026

proud-of-uae-islamic-center-celebration-2026-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) സംഘടി പ്പിക്കുന്ന ‘പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ’ എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകു ന്നേരം 7 മണിക്ക് സെന്റർ ഹാളിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

sheikh-nahyan-bin-mubarak-attend-proud-of-uae-celebration-in-indian-islamic-center-ePathram

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു. എ. ഇ. പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, കമ്മ്യൂണിറ്റി ഡെവലപ്‌ മെന്റ് വകുപ്പ് ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റ ജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (ECSSR) വൈസ് ചെയർമാൻ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം. എ. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, പി. ബാവ ഹാജി കൂടാതെ നിരവധി സർക്കാർ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തി പ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹ വാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് “പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ” പ്രോഗ്രാമിന്റെ ലക്‌ഷ്യം.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം രാജ്യത്തെ ജനങ്ങൾക്കൊപ്പം വിദേശികളെയും ചേർത്ത് പിടിച്ച, ഓരോ പൗരനും ഇമാറാത്തി തന്നെ എന്ന് ഊന്നി പ്പറഞ്ഞ മഹത്തായ ഈ രാജ്യത്തിന്റെ ഭരണ നേതൃത്വത്തിനുള്ള ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കുക കൂടിയാണ് ഇതിലൂടെ എന്നും ഭാരവാഹികൾ അറിയിച്ചു.

യു. എ. ഇ. യുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘ കാല സൗഹൃദം കൂടുതൽ ശക്തി പ്പെടുത്തുന്ന ഒരു മനോഹരമായ സാംസ്‌കാരിക വേദിയായി മാറും. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക–സംഗീത നിശയും അരങ്ങേറും.

അബിദ് കണ്ണൂർ, ആദിൽ അത്തു തുടങ്ങിയ കലാകാരന്മാർ ഈ സായാഹ്നത്തിൽ ഗാന വിരുന്നൊരുക്കും.

സെന്റർ ഭാരവാഹികളായ അബ്ദുൽ റൗഫ് അഹ്സനി, വി. പി. കെ. അബ്ദുള്ള, യു. അബ്ദുള്ള ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടാൻ, അബ്ദുള്ള നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി, സലിം നാട്ടിക, ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് സെന്റർ ഓഫീസുമായി ബന്ധപ്പെടുക :  02-642 44 88.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച

ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്

May 26th, 2026

hubbul-emaraath-singer-kannur-shareef-eid-raavu-in-islamic-center-ePathram
അബുദാബി : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐ. ഐ. സി.) സംഘടിപ്പിക്കുന്ന ‘ഈദ് രാവ്’ 2026 മേയ് 27 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റർ അങ്കണത്തിൽ അരങ്ങേറും. ഹുബ്ബുൽ ഇമാറാത്ത് എന്ന പേരിൽ ഗായകൻ കണ്ണൂർ ഷെരീഫ് നേതൃത്വം നൽകുന്ന സംഗീത നിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഷെഫീൽ കണ്ണൂർ പരിപാടികൾക്ക് നേതൃത്വം നൽകും.

കൂടാതെ കോൽക്കളി, ഒപ്പന, വിവിധ നൃത്ത നൃത്യങ്ങൾ തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറും. അസിൻ വെള്ളില, കീർത്തന സബരീഷ്, സന്ധ്യ വിജയൻ തുടങ്ങി നിരവധി പ്രതിഭകളും പരിപാടിയിൽ പങ്കെടുക്കും. FB

- pma

വായിക്കുക: , , , , , , ,

Comments Off on ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്

45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ

May 15th, 2026

chess-islamic-center-press-meet-ePathram

അബുദാബി: മെയ് 16, 17 ശനി, ഞായർ ദിവസങ്ങളിൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഹാളിൽ അരങ്ങേറുന്ന ചെസ്സ് ടൂർണ്ണ മെന്റിൽ 45 രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ഇതിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും അബുദാബി ചെസ്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണ മെന്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ മാറ്റുരക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും സമ്മാനിക്കും.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണ മെന്റ് ഇത്തവണ കൂടുതൽ വിപുലമായ രീതി യിലാണ് സംഘടിപ്പിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു.

മെയ് 16 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അണ്ടർ-16 വിഭാഗം ജൂനിയർ മത്സരങ്ങളും മെയ് 17 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഓപ്പൺ കാറ്റഗറി മത്സരങ്ങളും നടക്കും.

ഓപ്പൺ കാറ്റഗറി മത്സരം തുടങ്ങുന്നതിനും ഒരു മണിക്കൂർ മുൻപ് വരെ പങ്കെടുക്കാൻ അവസരം നൽകും. ഈ ലിങ്ക് ക്ലിക്ക് ചെയ്തു ഓൺ ലൈനിലൂടെ അപേക്ഷിക്കാം. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഫലപ്രഖ്യാപനവും തുടർന്ന് സമ്മാന വിതരണവും നടക്കും. ഇന്ത്യൻ എംബസ്സി, അബുദാബി ചെസ്സ് അക്കാദമി ഉന്നത ഉദ്യോഗസ്ഥരും പൗര പ്രമുഖരും സമ്മാന ദാനചടങ്ങിൽ സംബന്ധിക്കും.

ഒരേ സമയം നൂറിലധികം പേർക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഇസ്‌ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ളത്.

യു. എ. ഇ. പ്രഖ്യാപിച്ച കുടുംബ വർഷാചരണത്തിന്റെ ഭാഗമായി വരും മാസങ്ങളിൽ വൈവിധ്യമാർന്ന മറ്റ് പരിപാടികളും സംഘടിപ്പിക്കും എന്നും സെന്റർ ഭാരവാഹികൾ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ സെന്റർ പ്രസിഡണ്ട് അബ്ദുൽ റഊഫ് അഹ്സനി, വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള, ജനറൽ സെക്രട്ടറി അഡ്വ. കെ. വി മുഹമ്മദ് കുഞ്ഞി, അബുദാബി ചെസ്സ് അക്കാദമി ജനറൽ മാനേജർ അഹമ്മദ് സദാഹ്,  യു. അബ്ദുള്ള ഫാറൂഖി, അബ്ദുള്ള നദ്‌വി, അഷറഫ് നജാത്ത്, അസീസ് കാളിയടൻ, അബ്ദുൽ ബാസിത് കായക്കണ്ടി, ഹംസ നടുവിൽ, സി. കെ ഹുസൈൻ മലപ്പുറം, മുത്തലിബ് പയ്യന്നൂർ, പി. ടി. റഫീഖ്, ഹൈദർ ബിൻ മൊയ്തു, അനീഷ് മംഗലം എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ

Page 1 of 2912345...1020...Last »

« Previous « മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
Next Page » ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha