യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

June 16th, 2025

mohre-implementation-of-the-mid-day-break-for-workers-in-direct-sunlight-ePathram
അബുദാബി : കഠിന വെയിലിൽ പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കായി യു. എ. ഇ. യിൽ നടപ്പാക്കിയ ഉച്ച വിശ്രമ നിയമം 2025 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഉച്ചക്ക് 12 : 30 മുതൽ 3 മണി വരെ യാണ് പുറം ജോലിക്കാർക്ക് വിശ്രമം നൽകുക.

മാത്രമല്ല തൊഴിലാളികൾക്ക് വിശ്രമിക്കാൻ കമ്പനികള്‍ ജോലി സ്ഥലങ്ങളിൽ തണൽ ഒരുക്കണം. തണുപ്പിക്കല്‍ ഉപകരണങ്ങള്‍, നിര്‍ജലീകരണം തടയാന്‍ ആവശ്യമായ വെള്ളം, പ്രഥമ ശുശ്രൂഷ ഉപകരണങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം എന്നും അധികൃതർ ആവശ്യപ്പെട്ടു.

നിരോധിത സമയങ്ങളിൽ ഇത്തരം പുറം ജോലി ചെയ്യുന്നവരെ നിരീക്ഷിക്കാൻ അധികൃതർ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും കരാറുകാർക്കും 5000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴ ചുമത്തും സെപ്റ്റംബർ 15 വരെ മൂന്ന് മാസമാണ് ഉച്ച വിശ്രമ നിയമം. കഴിഞ്ഞ 21 വർഷമായി തുടർച്ചയായി ഈ നിയമം നടപ്പിലാക്കി വരുന്നു.

അടിസ്ഥാന സേവനങ്ങളിലെ തകരാറുകള്‍ നീക്കുക, ജല – വൈദ്യുതി വിതരണത്തിലെ തടസങ്ങള്‍ നീക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങി സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ജോലിക്കാരെ ഉച്ച വിശ്രമ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ഏറ്റവും കൂടിയ ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത് അതു കൊണ്ടു തന്നെ നിത്യ ജീവിതത്തിൽ സൂര്യാഘാതം ഏൽക്കാതെ ഓരോ വ്യക്തികളും സ്വയം സംരക്ഷണം ഏറ്റെടുക്കണം എന്നും ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും അധികൃതർ ഓർമിപ്പിച്ചു.

അധികരിച്ച ചൂടു കാരണം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടാനും ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാനും മടിക്കരുത് എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Image Credit : MoHRE_UAE

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം

May 19th, 2025

lightning-rain-thunder-storm-kerala-ePathram
പാലക്കാട് : മഴക്കാല ദുരന്ത സാദ്ധ്യതകൾ മുന്നില്‍ ക്കണ്ട് പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സർക്കാർ നിർദ്ദേശം. വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ആരോഗ്യമുള്ള യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി മഴക്കാല ദുരന്തങ്ങളെ നേരിടാൻ പ്രാപ്തരാക്കണം.

അത്തരം പ്രദേശങ്ങളിൽ ഉള്ളവരുടെ പട്ടിക തദ്ദേശ തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം എന്നതു ഉൾപ്പെടെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല ഇക്കുറി നേരത്തെ തന്നെ തുടക്കം കുറിച്ച വർഷക്കാലത്തെ മുന്‍ നിര്‍ത്തി 40 അംഗങ്ങൾ അടങ്ങുന്ന പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം നൽകി.

അതാത് വാര്‍ഡുകളില്‍ കര്‍മ്മ സേനയില്‍ അംഗങ്ങൾ ആവാൻ താത്പര്യമുള്ളവര്‍ വാര്‍ഡ് അംഗം മുഖേന വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഇതനുസരിച്ച് പഞ്ചായത്തുകളും നഗര സഭകളും പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് പ്രായം, ആരോഗ്യം എന്നിവ കണക്കിൽ എടുത്താണ് കര്‍മ്മ സേനയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഇവർക്ക് പരിശീലനം നൽകി ജൂണ്‍ ആദ്യ വാരം മുതല്‍ കര്‍മ്മ സേനയെ സജ്ജമാക്കണം എന്നാണു അധികൃതരുടെ അറിയിപ്പ്.

മഴക്കാല ക്കെടുതികളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കേണ്ടി വന്നാല്‍ ഇവിടങ്ങളില്‍ പോലീസും അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കും കൂടെ പ്രവര്‍ത്തിക്കുക എന്നതും കർമ്മ സേനയുടെ ചുമതലയാണ്.

- pma

വായിക്കുക: , , , , , , , , ,

Comments Off on മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം

രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു

April 21st, 2025

actor-mamukkoya-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. യുടെ രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു.

സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം ബ്ലഡ് ഡോണേഴ്സ് കേരള യു. എ. ഇ. ഘടകം പ്രസിഡണ്ട് പ്രയാഗ് പേരാമ്പ്ര, എഴുത്തുകാരനുള്ള പുരസ്കാരം ഇ. കെ. ദിനേശൻ, ഹാസ്യ കലാകാരനുള്ള പുരസ്കാരം ഹരീഷ് കണാരൻ, മാധ്യമ പുരസ്കാരങ്ങൾ ഷാബു കിളിത്തട്ടിൽ (ഹിറ്റ് എഫ്. എം.), മാത്തുക്കുട്ടി കടോൺ (എൻ. ടി. വി.) എന്നിവരെ തെരഞ്ഞെടുത്തു എന്ന് പുരസ്കാര സമിതി അംഗങ്ങളായ മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, മൊയ്‌ദു കുറ്റിയാടി, ഹാരിസ് എന്നിവർ അറിയിച്ചു.

മെയ് 31 ന് ദുബായിൽ നടക്കുന്ന മാമുക്കോയ അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , , , , ,

Comments Off on രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു

ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു

March 11th, 2025

logo-sharjah-jwala-kala-samskarika-vedhi-ePathram

അജ്മാൻ : ജ്വാല കലാ സാംസ്കാരിക വേദി, ജ്വാല ഉത്സവ് 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ജ്വാല വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ കൺവീനർ മാധവൻ, പബ്ലിസിറ്റി കൺവീനർ അരവിന്ദൻ, ഗംഗാധരൻ എന്നിവരാണ്   ജ്വാല ഉത്സവ് 2025 ബ്രോഷർ പുറത്തിറക്കിയത്.

2025 മെയ് 10 ന് അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ജ്വാല ഉത്സവ് എന്ന പരിപാടിയിൽ വാഗ്മിയും എഴുത്തുകാരനുമായ വി. കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം, ഗായകന്‍ അലോഷിയുടെ ഗസല്‍ സന്ധ്യ എന്നിവയാണ് മുഖ്യ ആകർഷണം. കൂടാതെ ട്രിബ്യൂട്ട് ടു ലെജന്റ്‌സ് എന്ന പേരില്‍ തയ്യാറാക്കിയ നൃത്ത-ഗാനാര്‍ച്ചന, കഥകളി, നാടകം, വിവിധ നൃത്ത നൃത്യങ്ങളും അരങ്ങിലെത്തും.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു

ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.

March 5th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ജീവന ക്കാർക്ക് എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം നൽകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ച് അടക്കുവാൻ കഴിയും. ചെലവ് ചുരുക്കലിൽ നിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കും എന്നും മന്ത്രി അറിയിച്ചു.

സർക്കാർ പല ഘട്ടങ്ങളിലായി പതിനായിരം കോടി യോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധി കൾ ഉണ്ട് എങ്കിലും പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെ. എസ്. ആർ. ടി. സി. യിൽ കൊണ്ടു വരാൻ കഴിഞ്ഞു എന്നും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന് ജീവന ക്കാരുടെ കൂട്ടായ സഹകരണം ആവശ്യമാണ് എന്നും മന്ത്രി പറഞ്ഞു. 2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നൽകി. ഇതിനായി ഓരോ ദിവസവും വരുമാനത്തിൻ്റെ 5 ശതമാനം മാറ്റി വെക്കുകയാണ്.

2024 സെപ്റ്റംബർ വരെയുള്ള ആനുകൂല്യങ്ങൾ രണ്ടു മൂന്നു മാസങ്ങൾക്ക് ഉള്ളിൽ നൽകാൻ കഴിയും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യമായി നൽകാൻ കഴിഞ്ഞു.

ജീവനക്കാരുടെ ആനുകൂല്യ ഇനത്തിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരി വരെയുള്ള കുടിശ്ശിക തീർക്കാൻ 262.94 കോടി രൂപ അനുവദിച്ചു നൽകിയിച്ചുണ്ട്. അനാവശ്യ ചെലവുകൾ കുറക്കാൻ സി. എം. ഡിക്ക് നിർദ്ദേശം നൽകി. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളിൽ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്.

ബസ്സ് സർവ്വീസ്, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവയിൽ പരാതികൾ ഉണ്ടെങ്കിൽ 149 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചക്കകം നിലവിൽ വരും.

143 ബസ്സുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ട്. കെ. എസ്. ആർ. ടി. സി. യുടെ കട മുറികളുടെ വാടകയിനത്തിൽ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. PRDKSRTC F B 

- pma

വായിക്കുക: , , , , , , , ,

Comments Off on ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.

Page 4 of 51« First...23456...102030...Last »

« Previous Page« Previous « സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Next »Next Page » കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha