വിദ്യാര്‍ത്ഥിനിയുടെ മരണം : പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

February 10th, 2015

nizha-ala-ePathramഅബുദാബി : സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവ ത്തില്‍ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശി ബസ് ഡ്രൈവര്‍, സഹായിയായ ഫിലിപ്പിനോ സ്വദേശിനി, സ്‌കൂള്‍ ജീവനക്കാരി യായ ലബനന്‍ സ്വദേശിനി എന്നീ മൂന്നു പ്രതികള്‍ക്ക് മൂന്ന് വര്‍ഷ ത്തെ തടവും 20,000 ദിര്‍ഹം പിഴയും വിധിച്ചു.

അബുദാബി അല്‍ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂള്‍ കെ. ജി. വണ്‍ വിദ്യാര്‍ഥിനി യായ നിസ ആല 2014 ഒക്ടോബര്‍ ഏഴിനാണ് സ്‌കൂള്‍ ബസ്സില്‍ ശ്വാസം മുട്ടി മരിച്ചത്. കുട്ടി ബസ്സില്‍ ഉറങ്ങി പ്പോയത് അറിയാതെ ഡ്രൈവറും സഹായിയും ബസ്സ് ലോക്ക് ചെയ്തു പോവുക യായിരുന്നു.

വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന അല്‍ വുറൂദ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ (അഡെക്) തീരുമാനം ശരി വെച്ച കോടതി, സ്‌കൂളില്‍ നിന്ന് ഒന്നര ലക്ഷം ദിര്‍ഹം നഷ്ട പരിഹാര മായി ഈടാക്കാനും ഉത്തരവിട്ടു.

കുട്ടിയുടെ കുടുംബത്തിന് പ്രതികള്‍  ദയാധനം നല്‍കുവാനും വിധിയുണ്ട്. തൊഴില്‍ സമയത്തെ അനാസ്ഥയാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം.

സ്‌കൂള്‍ ബസ്സിന്റെ ചുമതലയുള്ള  ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമയ്ക്ക് ആറു മാസം തടവും 500,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.

അബുദാബിയിലെ സ്കൂളുകളില്‍, സ്കൂള്‍ ബസുകള്‍ നിര്‍ത്ത ലാക്കുകയും  പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ രക്ഷിതാക്കളുടെ ഭാഗത്ത്‌ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂളു കള്‍ക്ക് അബുദാബി എഡ്യുക്കേഷണല്‍ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി യിരുന്നു.

- pma

വായിക്കുക: , , ,

Comments Off on വിദ്യാര്‍ത്ഥിനിയുടെ മരണം : പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

February 4th, 2015

lady-of-justice-epathram
ഷാര്‍ജ : കമ്പനി അധികൃതര്‍ തൊഴില്‍ ആനുകൂല്യം നല്‍കാത്തതിനെ ത്തുടര്‍ന്ന് പ്രതിസന്ധി യില്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശിക്ക് നിയമ യുദ്ധ ത്തിലൂടെ ആനുകൂല്യ ങ്ങള്‍ ലഭ്യമായി.

ഷാര്‍ജ യിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിന്റെ സൗജന്യ നിയമ സഹായ ത്തോടെ കണ്ണൂര്‍ പാണപ്പുഴ സ്വദേശി നിശാന്ത് മട്ടുമ്മേല്‍ ആനുകൂല്യ ങ്ങളുമായി നാട്ടിലേക്ക് മടങ്ങി.

സൊമാലിയന്‍ സ്വദേശിയായ മുഹമ്മദ് ഹെര്‍സിയുടെ ഷാര്‍ജ യിലെ കമ്പനിയില്‍ അഞ്ചു വര്‍ഷ മായി ജോലി ചെയ്യുക യായിരുന്ന നിശാന്ത്, വിസ കാലാവധി തീരുന്ന തിന് ഒരു മാസം മുന്‍പേ വിസ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ തൊഴില്‍ ആനുകൂല്യം നല്‍കാതെ ‘ആനുകൂല്യം ലഭിച്ചു’ വെന്ന് എഴുതി നല്‍കി വിസ റദ്ദാക്കാനാണ് കമ്പനി അധികൃതര്‍ ആവശ്യ പ്പെട്ടത്. തുടര്‍ന്ന് ഷാര്‍ജ യില്‍ തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ച നിശാന്തിന് ആനുകൂല്യം നല്‍കാന്‍ അവിടെയും കമ്പനി അധികൃതര്‍ വിസമ്മതിച്ചു.

salam-pappinisseri-epathram

ഈ സാഹചര്യ ത്തില്‍ സാമൂഹിക പ്രവര്‍ത്തക നായ സലാം പാപ്പിനിശ്ശേരി യുടെ നേതൃത്വ ത്തില്‍ അഭിഭാഷകരായ കെ. എസ്. അരുണ്‍, രമ്യ അരവിന്ദ്, രശ്മി ആര്‍. മുരളി, ജാസ്മിന്‍ ഷമീര്‍, നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തന ങ്ങളിലാണ് നിശാന്തിന് സൗജന്യ നിയമ സഹായം വഴി അനുകൂല തീരുമാന മുണ്ടായത്.

അങ്ങനെ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ക്കോടതി ഏറ്റെടുത്ത ഈ കേസ്സില്‍ ആനുകൂല്യമായ 7,416 ദിര്‍ഹം (1,26,070 രൂപ) വും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കമ്പനി യില്‍ നിന്ന് ലഭിച്ചു.

- pma

വായിക്കുക: , , ,

Comments Off on നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

February 2nd, 2015

satellite-dish-tv-receiver-epathram
അബുദാബി : താമസ ക്കാരുടെയും കെട്ടിട ങ്ങളുടെ യും സുരക്ഷിതത്വ ത്തിന് ഭീഷണിയും നഗര ഭംഗിക്ക് കോട്ടവും ഉണ്ടാക്കുന്ന സാറ്റലൈറ്റ് ഡിഷു കള്‍ ഉടന്‍ നീക്കം ചെയ്യണം എന്ന് അബുദാബി നഗര സഭ യുടെ മുന്നറിയിപ്പ് വീണ്ടും.

അബുദാബി യിലെ വില്ല കളിലും ബഹു നില കെട്ടിട ങ്ങളിലും ഇത് സംബന്ധിച്ച നോട്ടീസു കള്‍ വിതരണം ചെയ്തു കഴിഞ്ഞു.

കെട്ടിട ങ്ങളുടെ ഭിത്തി കളിലും ബാല്‍ക്കണി കളിലും ജനാല കളിലും സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കരുത്. പൊതു ജന ങ്ങള്‍ക്ക് കാണുന്ന വിധ ത്തില്‍ കേബിളുകള്‍ തൂങ്ങി ക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

prohibited-satellite-dish-in-abudhabi-ePathramനിയമ ലംഘനം ശ്രദ്ധ യില്‍ പെടുന്ന പക്ഷം നിശ്ചിത കാലാവധി ക്കുള്ളില്‍ ഇവ മാറ്റണം എന്നു കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഇത് ലംഘിക്കുന്ന പക്ഷം ആയിരം ദിര്‍ഹം പിഴ ഈടാക്കും എന്നും നഗര സഭയുടെ മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നുണ്ട്.

ഫ്ളാറ്റു കളുടെയും വില്ല കളുടെയും മുകള്‍ വശത്ത് നാല് സാറ്റ ലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.

municipality-warning-removal-of-satellite-dishes-ePathram

മുന്‍ വര്‍ഷങ്ങളിലും ഈ വിഷയ ത്തില്‍ നഗരസഭ ബോധ വത്കരണം നടത്തിയിരുന്നു. മാത്രമല്ല അനധികൃത ഉപഗ്രഹ ടി. വി. ഉപയോഗിക്കുന്നവരെ പിടി കൂടുകയും നിയമ ലംഘ കര്‍ക്ക് വന്‍ തുക ഫൈന്‍ അടിക്കുകയും ചെയ്തിരുന്നു.

ഡിഷുകള്‍ സ്ക്രൂ ചെയ്തു ഉറപ്പിക്കുമ്പോള്‍ മേല്‍ക്കൂര യിലെ വാട്ടര്‍ പ്രൂഫിംഗ് സംവിധാനം തകരാറില്‍ ആവുകയും ഇത് വഴി ഏറ്റവും മുകള്‍ നില യില്‍ ചോര്‍ച്ച പോലുള്ള പ്രശ്ന ങ്ങള്‍ക്ക് സാധ്യത യുണ്ട് എന്നും അധികൃതര്‍ പറയുന്നു.

കൂടാതെ പല കെട്ടിട ങ്ങളുടെ മുകളില്‍ നിന്നും ഭിത്തി കളുടെ വശ ത്തേക്ക് ഡിഷ്‌ ആന്റിനയുടെ കാബിളുകളും വൈദ്യുതി ലൈനുകളും അപകടകര മായ വിധ ത്തില്‍ താഴ്ന്നു കിടക്കു ന്നുണ്ട്.

അത്യാഹിത ങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭ ങ്ങളില്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഭിത്തി കളിലും ജനാല കളിലും ഡിഷുകള്‍ സ്ഥാപി ക്കുന്നത് ഏറെ അപകടകര മാണ് എന്നതും ഇത് പറിഞ്ഞു താഴെ വീഴുന്നത് ജീവഹാനിക്ക് വരെ കാരണവും ആയേക്കാം എന്നതിനാലും ഇനിയുള്ള നാളുകളില്‍ അധികൃതര്‍ കൂടുതല്‍ കര്‍ശന നടപടി എടുത്തേക്കും.

- pma

വായിക്കുക: , , ,

Comments Off on സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി

January 29th, 2015

emirates-identity-authority-logo-epathram
അബുദാബി : മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലെ മസിയാദ് മാളിൽ പ്രവർത്തി ച്ചിരുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി വകുപ്പിന്റെ ആസ്ഥാനം ഖലീഫ സിറ്റി യിലെ സ്വന്തം കെട്ടിട ത്തിലേക്ക് മാറ്റി.

ഫെബ്രുവരി ഒന്ന് മുതൽ പുതിയ ഓഫീസ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവും. ഖലിഫ സിറ്റി യുടെ തെക്ക് പടിഞ്ഞാറു ഭാഗ ത്തായി സ്ട്രീറ്റ് നമ്പര്‍ 12 ല്‍ ആണ് (അല്‍ ഫുർസാൻ റിസോര്‍ട്ടിന്റെ അടുത്ത്) പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വിവരങ്ങള്‍ക്ക് 02 49 55 555.

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി

തൊഴിലാളികള്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം

January 27th, 2015

zebra-crosing-in-abudhabi-ePathram
അബുദാബി : തൊഴിലാളികള്‍ക്കു റോഡ് സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി യുമായി അബുദാബി പൊലീസ് രംഗത്ത്. വ്യാവസായിക നഗരമായ മുസ്സഫ യിലെ വിവിധ കമ്പനി കള്‍ കേന്ദ്രീ കരിച്ചാണു റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

കാല്‍ നട ക്കാര്‍ക്കു വേണ്ടി യുള്ള മേല്‍ പ്പാല ങ്ങളോ ടണലുകളോ സീബ്രാ ക്രോസിംഗു കളോ മാത്രം റോഡ് മുറിച്ചു കടക്കാന്‍ ഉപയോഗി ക്കണം എന്ന് പൊലീസ് ഉപദേശിച്ചു.

റോഡ് സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി സമൂഹ ത്തിലെ എല്ലാ മേഖല കളിലും സാമൂഹിക സാംസ്കാരിക സംഘടന കളുടെ സഹകരണ ത്തോടെ നടപ്പാക്കും എന്നും അധികൃതര്‍ അറിയിച്ചു.

റോഡ്‌ അപകട ങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും അപകട ത്തിന് ഇടയാക്കിയ കാരണ ങ്ങള്‍, പെഡസ്ട്രിയന്‍ ക്രോസിംഗ് നിയമ ലംഘന ത്തിനുള്ള പിഴ എന്നിവ വിവരിക്കുന്നതും ഉള്‍പ്പെടുത്തി യാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on തൊഴിലാളികള്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം

Page 117 of 132« First...102030...115116117118119...130...Last »

« Previous Page« Previous « റിപ്പബ്ലിക് ദിന പരേഡില്‍ കാഴ്ചക്കാരനായി മോഹന്‍ലാലും പത്നിയും
Next »Next Page » റിപ്പബ്ലിക് ദിനം ആഘോഷിച്ചു »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha