ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

Comments Off on ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍

September 24th, 2014

abudhabi-police-warning-misusing-social-media-ePathram
അബുദാബി : ഒാണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ്, കുട്ടികളെ വ്യക്തിഹത്യ നടത്തുക, അവഹേളനം, കവര്‍ച്ച, ബ്ലാക്ക് മെയിലിംഗ്, ഇന്റര്‍നെറ്റ് വഴി രഹസ്യം ചോര്‍ത്തല്‍, സോഷ്യല്‍ മീഡിയ കള്‍ വഴിയുള്ള കയ്യേറ്റം തുടങ്ങിയ വിവിധ കേസുകളായി 2013 ജനുവരി മുതല്‍ ഈ വര്‍ഷം ജൂലായ്‌ വരെ യുള്ള പത്തൊന്‍പതു മാസ ത്തിനിടെ അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.

ഇതില്‍ കൂടുതലും കുട്ടികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 179 എണ്ണം കഴിഞ്ഞ വര്‍ഷം ലഭിച്ചതാണ്. ഇക്കൊല്ലം ജൂലൈ വരെ മാത്രം 150 കേസുകള്‍ പൊലീസിനു ലഭിച്ചു. ഈ കേസു കളുടെ അന്വേഷണ ത്തിനായി 6795 കംപ്യൂട്ടറുകളും സാങ്കേതിക ഉപകരണങ്ങളും പരിശോധിച്ചു എന്നും അബുദാബി സി. ഐ. ഡി. ഡയറക്ടര്‍ കേണല്‍ ഡോക്ടര്‍ റാഷിദ് മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍

ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍

September 22nd, 2014

new-sign-board-in-abudhabi-street-ePathram
അബുദാബി : തലസ്ഥാന നഗരി യില്‍ തെരുവു കള്‍ക്ക് ജി. പി. എസ്. സംവിധാന വുമായി യോജിപ്പിച്ച് നല്‍കിയ പുതിയ പേരു കള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡ് സ്ഥാപിക്കല്‍ അന്തിമ ഘട്ട ത്തില്‍ എത്തി. ഓരോ സ്ഥല ത്തിനും, മേല്‍ വിലാസ ത്തിനും പ്രത്യേകം ബാര്‍ കോഡുകളും നല്‍കി യിട്ടുണ്ട്.

യാത്ര പുറപ്പെടുന്ന സ്ഥലത്ത് നിന്നും വാഹന ത്തില്‍ ജി. പി. എസ്. സംവിധാന ത്തില്‍ ബാര്‍ കോഡ് നല്‍കി യാല്‍ വാഹനം ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് എളുപ്പമാകും. ദൂര സ്ഥല ങ്ങളില്‍ നിന്ന് അബുദാബി യില്‍ വരുന്നവര്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന തിന് ഈ സംവിധാനവും ഏറെ പ്രയോജനപ്പെടും.

അബുദാബി യില്‍ റോഡു കള്‍ നമ്പറു കളിലൂടെ യാണ് അറിയ പ്പെട്ടിരുന്നത്. നഗര പരിധി യിലെ പ്രധാന സ്ഥല ങ്ങളി ലെല്ലാം പുതിയ ബോര്‍ഡു കള്‍ സ്ഥാപിച്ചു കഴിഞ്ഞു. പഴയ കാല നേതാക്ക ളുടേയും ഭരണാധി കാരികളുടേയും പേരു കള്‍ അവരോടുള്ള ആദര സൂചക മായി നല്‍കി ക്കഴിഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍

ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി

September 21st, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : തവണകളായി ട്രാഫിക് പിഴകള്‍ അടക്കുന്ന തിനുള്ള കാലാവധി നവംബര്‍ 30 വരെ നീട്ടിയ തായി അബുദാബി പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. പൊതു ജന ങ്ങൾക്കുള്ള സൌകര്യ ങ്ങൾ കണക്കിൽ എടുത്തു കൊണ്ടാണ് അബുദാബി ഗതാഗത വകുപ്പു മായി സഹകരിച്ചു ട്രാഫിക് പോലീസ് ഈ സംവിധാനം ഒരുക്കിയിരി ക്കുന്നത്.

ട്രാഫിക് പിഴകള്‍ ഒന്നിച്ചു വരുമ്പോഴു ണ്ടായേ ക്കാവുന്ന ഭാരം ലഘൂകരിക്കു ന്നതിന്റെ ഭാഗ മായാ ണ് ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെ തവണ കളായി കുടിശ്ശിക അടയ്ക്കാന്‍ സൗകര്യം നല്‍കി യിരുന്നത്.

യു. എ. ഇ. യില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി ഗത വാഹന ങ്ങള്‍ക്കു മാത്ര മായിരിക്കും ഈ ഇളവ് ലഭി ക്കുക. എന്നാല്‍ ഒരൊറ്റ പിഴ മാത്രം അടക്കാനുള്ള വര്‍ക്ക് ഇത് ബാധക മാവില്ല. പിഴ അടക്കേണ്ടുന്ന തുക ആയിരം ദിര്‍ഹ മിനു മുകളില്‍ ഉള്ളതു മായിരിക്കണം.

അബുദാബി കൂടാതെ അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല കളിലും പിഴ അടക്കാന്‍ മൂന്നു മാസത്തെ ഇളവ് അവസരം കൂടി ലഭിക്കു മെന്നും ലൈസന്‍സ് പുതുക്കാനുള്ള വരും മറ്റും ഇളവ് കാലാവധി ഉപയോഗ പ്പെടുത്തി രേഖ കള്‍ ശരി യാക്കാന്‍ ശ്രമിക്കണ മെന്നും ട്രാഫിക് വിഭാഗം മേധാവി അറിയിച്ചു.

ഇനിയും തുക അടച്ചു തീര്‍ക്കാത്ത വര്‍ക്കും പുതുതായി പിഴ ലഭിച്ച വര്‍ക്കും പുതിയ തീരുമാനം സഹായകമാകും.

- pma

വായിക്കുക: , ,

Comments Off on ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും

September 18th, 2014

logo-ministry-of-interior-uae-ePathram അബുദാബി : മാറാ രോഗി കളായ ഡ്രൈവര്‍മാരെ വാഹനം ഓടിക്കുന്ന തില്‍ നിന്നു വിലക്കാന്‍ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം നടപടി കൈ ക്കൊള്ളാന്‍ ഒരുങ്ങുന്നു. രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗികമോ സ്ഥിരമോ ആകാമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

വാഹന അപകട ങ്ങള്‍ക്ക് അറുതി വരുത്തുന്ന തിന്റെ ഭാഗ മായാണ് മാറാ വ്യാധികള്‍ ഉള്ള ഡ്രൈവര്‍ മാര്‍ക്ക് എതിരെ നടപടി സ്വീകരി ക്കാന്‍ ഒരുങ്ങു ന്നതെന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ട്രാഫിക് കോ – ഓഡിനേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത് ഹസ്സന്‍ അല്‍ സആബി വ്യക്തമാക്കി.

ചില രോഗ ങ്ങള്‍ ബാധിച്ചവര്‍ വാഹനം ഓടി ക്കുന്നത് അപകട ങ്ങള്‍ക്ക് ഇട യാക്കും എന്നതു കൊണ്ടാണ് ഇങ്ങിനെ ഒരു നടപടി സ്വീകരി ക്കുന്നത്. ഡ്രൈവര്‍ മാരുടെ രോഗാ വസ്ഥ കാരണം നിരവധി അപകട ങ്ങള്‍ രാജ്യത്ത് ഉണ്ടാ യിട്ടുണ്ട്.

ഗതാഗത നിയമ ത്തിലെ 18 -ആം ചട്ട പ്രകാരം കൃത്യമായ കാരണ ത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയ ത്തിനു അധികാരം ഉണ്ട് എന്നും ഗെയ്ത് ഹസ്സന്‍ ആല്‍ സആബി ചൂണ്ടിക്കാട്ടി.

ഡ്രൈവിംഗിനെ പ്രതികൂല മായി ബാധിക്കുന്ന രോഗ ങ്ങള്‍ ഏതൊക്കെ എന്ന് തീരുമാനി ക്കുന്നതി നായി പ്രത്യേക വിദഗ്ധ സംഘ ത്തെ നിയോഗിക്കും. ലൈസന്‍സ് ഉള്ള വ്യക്തി ക്ക് ഡ്രൈവി ങ്ങിന് തടസ്സ മാകുന്ന രോഗ ങ്ങളില്‍ ഏതെങ്കിലു മൊന്ന് ഉണ്ടെന്ന് കണ്ടെത്തി യാല്‍ രോഗ ത്തിന്റെ കാഠിന്യം അനുസരിച്ച് രോഗി യുടെ അറിവോടെ തന്നെ തുടര്‍ നടപടി കള്‍ കൈക്കൊള്ളും.

അന്താരാഷ്ട്ര മാന ദണ്ഡം അനുസരി ച്ചായിരിക്കും ഓരോരുത്ത രുടെ യും ശാരീരിക യോഗ്യത തിട്ട പ്പെടുത്തുന്നത് എന്നും രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗി കമോ സ്ഥിരമോ ആകാ മെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന തിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

അബുദാബി ഹെല്‍ത്ത് അതോറിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ യുടെ സഹകരണ ത്തോടെ യാണിത് നടപ്പാക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും

Page 122 of 134« First...102030...120121122123124...130...Last »

« Previous Page« Previous « വിവാഹ ധൂര്‍ത്തിനെതിരെ പ്രതിജ്ഞ
Next »Next Page » ബീഹാറിലെ വിധവകൾ ബീഹാറിൽ മതിയെന്ന് ഹേമമാലിനി »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha