മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

September 23rd, 2022

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത്  മിന്നൽ പണിമുടക്ക്  പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

ഉച്ച വിശ്രമം : 99 % സ്ഥാപനങ്ങളും നിയമം പാലിച്ചു

September 16th, 2022

dubai-rain-in-summer-ePathram
അബുദാബി : മൂന്നു മാസങ്ങളായി യു. എ. ഇ. യിൽ നടപ്പാക്കിയ ഉച്ച വിശ്രമ നിയമം അവസാനിച്ചു. കഠിന വെയിലും ഉയർന്ന താപനിലയും കാരണം ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ നിർബ്ബന്ധിത നിയമം വഴി ലക്ഷ്യം വെച്ചത്. ഈ മൂന്നു മാസത്തിനിടെ വിവിധ തൊഴിൽ ഇടങ്ങളിലായി 55,192 പരിശോധനകൾ നടത്തി. അതിൽ 99 ശതമാനം സ്ഥാപനങ്ങളും നിയമാനുസൃതമായി പ്രവർത്തിച്ചു എന്നും മന്ത്രാലയം അറിയിച്ചു.

കടുത്ത വേനല്‍ ദിനങ്ങളായ ജൂൺ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12.30 മുതൽ മൂന്നു മണി വരെ ആയിരുന്നു ഉച്ച വിശ്രമ നിയമം. നിയമ ലംഘനം നടത്തുന്ന തൊഴില്‍ ഉടമകൾക്കും സ്ഥാപങ്ങൾക്കും അര ലക്ഷം ദിർഹം വരെ പിഴ ഈടാക്കും എന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

https://twitter.com/MOHRE_UAE/status/1570421563467436033

സ്വകാര്യ മേഖലയില്‍ ആശുപത്രികള്‍ അടക്കം നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലാളികള്‍ക്കുള്ള ബോധവത്കരണ പ്രചാരണ ങ്ങളും മറ്റു പരിപാടികളും വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. കഠിന വെയിലിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷമാണ് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വത്കരണ മന്ത്രാലയം ഈ നിര്‍ബ്ബന്ധിത നിയമം നടപ്പിലാക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on ഉച്ച വിശ്രമം : 99 % സ്ഥാപനങ്ങളും നിയമം പാലിച്ചു

ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം

September 15th, 2022

qatar-driving-license-ePathram
ദോഹ : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി. സി. സി.) രാജ്യങ്ങളിലെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഖത്തറിലെ താമസ വിസക്കാര്‍ക്ക് ടെസ്റ്റ് കോഴ്സു കളില്‍ ചേരാതെ തന്നെ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് റജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം.

ജി. സി. സി. പൗരന്മാർക്ക് അതതു രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഖത്തർ ലൈസൻസ് ആക്കി ഉടൻ മാറ്റി എടുക്കാം.

ബന്ധുക്കളെ സന്ദർശിക്കുവാന്‍ ആല്ലെങ്കില്‍ വിനോദ സഞ്ചാരിയായി ഖത്തറില്‍ എത്തുന്ന ഏതെങ്കിലും ഒരു ജി. സി. സി. രാജ്യത്തിന്‍റെ ലൈസൻസ് ഉള്ളവർക്ക് ഗതാഗത നിയമം അനുസരിച്ച്, ഖത്തറിൽ എത്തിയ ദിവസം മുതൽ 3 മാസം വരെ ജി. സി. സി. ലൈസൻസ് ഉപയോഗിച്ച് ഖത്തറിൽ വാഹനം ഓടിക്കാം.

എന്നാൽ പാസ്സ് പോര്‍ട്ട്, എന്‍ട്രി വിസ അടക്കമുള്ള ഖത്തറിൽ പ്രവേശിച്ച തീയ്യതി തെളിയിക്കുന്ന രേഖ കള്‍ എപ്പോഴും കയ്യില്‍ കരുതണം.

- pma

വായിക്കുക: , , , ,

Comments Off on ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം

മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ

September 14th, 2022

madras-high-court-in-chennai-ePathram
ചെന്നൈ : മദ്യലഹരിയില്‍ കാര്‍ ഓടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്ത യുവാവിന് തീര്‍ത്തും വിചിത്രമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഉണ്ടാകുന്ന അപകട ങ്ങളെ കുറിച്ച് അവബോധം നല്‍കുന്ന ലഘു ലേഖകള്‍ നഗരത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണം എന്നാണ് കോടതി വിധിച്ചത്. ഇത്തരം ഒരു ശിക്ഷയിലൂടെ, നിരുത്തരവാദിത്വ പരമായ പ്രവൃത്തികള്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാനും ഉള്ള തിരിച്ചറിവ് പ്രതിക്ക് ഉണ്ടാവും എന്നും കോടതി വിലയിരുത്തി.

രണ്ടാഴ്ച, എല്ലാ ദിവസവും അഡയാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പു വെക്കാനും എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയും നഗരത്തില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യണം എന്നും യുവാവിനോട് കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല ബോധ വല്‍ക്കരണ ലഘുലേഘകള്‍ വിതരണം ചെയ്തു കഴിഞ്ഞ് ആവശ്യം എങ്കില്‍ പോലീസ് സ്റ്റേഷനില്‍ ഹാജര്‍ വെക്കുവാനും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ

യു. എ. ഇ. യിലെ ഉച്ചവിശ്രമ നിയമം ഈ മാസം 15 വരെ തുടരും

September 11th, 2022

uae-labour-summer-midday-break-begin-june-15-ePathram
അബുദാബി : കഠിന വെയിലിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന തിനുള്ള ഉച്ച വിശ്രമ നിയമം ഈ മാസം 15 വരെ തുടരും എന്ന് അബുദാബി നഗര സഭ അറിയിച്ചു. ചൂടിന് ശമനം വന്നിട്ടുണ്ട് എങ്കിലും നിയമത്തിൽ വിട്ടു വീഴ്ച പാടില്ല. നിയമ ലംഘ കർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

സൂര്യ പ്രകാശം നേരിട്ട് ശരീരത്തിൽ ഏല്‍ക്കുന്നതു മൂലം സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാല്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12:30 മുതൽ 3 മണി വരെയാണ് വിശ്രമം നൽകേണ്ടത്.

ഉച്ച വിശ്രമ നിയമം ജൂൺ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ്. ജോലി സമയങ്ങളിലും ഇടവേളകളിലും തൊഴിലാളി കൾക്ക് കുടി വെള്ളം ലഭ്യമാക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ ബോദ്ധ്യ പ്പെടുത്തുവാന്‍ അബുദാബി നഗര സഭാ ഉദ്യോഗസ്ഥർ നടത്തി വരുന്ന ക്യാമ്പയിനിലാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യിലെ ഉച്ചവിശ്രമ നിയമം ഈ മാസം 15 വരെ തുടരും

Page 18 of 162« First...10...1617181920...304050...Last »

« Previous Page« Previous « ഷാരൂഖ് ഖാന്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡ് അംബാസഡര്‍
Next »Next Page » ലുലു ഹൈപ്പർ മാർക്കറ്റ് അൽ മഖാമിൽ തുറന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha