ഗായിക രാധിക തിലക് അന്തരിച്ചു

September 20th, 2015

play-back-singer-radhika-thilak-ePathram

കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. പനി ബാധിച്ച് ഏതാനും ദിവസ ങ്ങളായി ചികിത്സ യിലായിരുന്നു. ഒന്നര വർഷ ത്തോളമായി അർബുദ രോഗ ബാധിത യായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം.

എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിട ങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. കേരള സര്‍വ കലാ ശാല യുവജനോത്സവ ത്തില്‍ ലളിത ഗാന ത്തിന് ഒന്നാം സമ്മാനം ലഭിച്ചി ട്ടുണ്ട്.

ടി. എസ്. രാധാ കൃഷ്ണന്റെ ഭജന കളിലൂ ടെയും ആകാശ വാണി യുടെ ലളിത ഗാന ങ്ങളി ലൂടെ യുമാണ് രാധിക പ്രശസ്തയായത്.

യേശുദാസ്, എം. ജി. ശ്രീകുമാർ, ജി. വേണു ഗോപാൽ തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി സ്റ്റേജ് ഷോ കളിലൂടെയും സംഗീത പ്രേമി കളുടെ ഇഷ്ട ഗായിക യായി രാധികാ തിലക് മാറി. വിദേശ രാജ്യ ങ്ങളിലും നിരവധി ഗാനമേള കളില്‍ രാധിക യുടെ സാന്നിദ്ധ്യം ശ്രദ്ധേയ മാണ്.

ഓൾ ഇന്ത്യ റേഡിയോ കൂടാതെ ദൂരദർശ നിലും നിരവധി ലളിത ഗാന ങ്ങൾ പാടി യിരു ന്നു. വിവിധ ചാനലു കളിൽ അവതാരക യുമാ യിരുന്നു.

ഒറ്റയാൾ പട്ടാളം, ഗുരു, ദീപസ്തംഭം മഹാശ്ചര്യം, കന്മദം, രാവണപ്രഭു, നന്ദനം തുടങ്ങിയ സിനിമ കളിലെ രാധികാ തിലകിന്റെ ഗാനങ്ങൾ  ഏറെ പ്രശംസ പിടിച്ചു പറ്റി.

പ്രശസ്ത പിന്നണി ഗായകരായ സുജാത, ജി. വേണു ഗോപാല്‍ എന്നിവര്‍ ബന്ധു ക്കളാണ്. ഭര്‍ത്താവ് : സുരേഷ്. മകള്‍ : ദേവിക.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഗായിക രാധിക തിലക് അന്തരിച്ചു

മലയാളി സമാജം ഓണാഘോഷം : മന്ത്രി കെ. സി. ജോസഫ് മുഖ്യാതിഥി

September 17th, 2015

poster-samajam-onam-utsav-2015-ePathram
അബുദാബി : മലയാളി സമാജം ഓണാഘോഷങ്ങള്‍ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് ഉത്ഘാടനം ചെയ്യും എന്ന് സമാജം ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

കേരളാ ഫോക് ലോര്‍ അക്കാദമി യിലെ കലാകാരന്മാര്‍ അവതരി പ്പിക്കുന്ന നാടോടി നൃത്തം, നാടന്‍ പാട്ട്, ഓണപ്പാട്ട്, പുള്ളുവന്‍ പാട്ട്, ചവിട്ടു കളി, ഓട്ടന്‍ തുള്ളല്‍, ഒപ്പന തുടങ്ങിയ നാടന്‍ കലാ പരിപാടി കളോടെ സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് മുസ്സഫയിലെ സമാജം അങ്കണ ത്തില്‍ ആരംഭം കുറിക്കുന്ന ഓണോത്സവ് 2015 പ്രവാസി മലയാളി കള്‍ക്ക് പുതുമ യാര്‍ന്ന ഒരു അനുഭവ മായിരിക്കും എന്ന് സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ പറഞ്ഞു. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുക്കും

samajam-onam-celebration-2015-press-meet-ePathram

ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന നാടന്‍ കല കളുടെ മത്സര ങ്ങളില്‍ അടുത്ത മാസം 22 – 23 തീയ്യതി കളില്‍ തിരുവാതിര ക്കളി, ഓപ്പന, മാര്‍ഗ്ഗം കളി എന്നി മത്സര ങ്ങള്‍ മൂന്നു വിഭാഗ ങ്ങളിലായി നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്ത മാസം 20നു മുപായി പേര് റജിസ്‌റ്റര്‍ ചെയ്യണം എന്നും ഒക്ടോബര്‍ 16 നു വിപുല മായ രീതി യില്‍ ഓണ സദ്യ സംഘടിപ്പിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

പ്രസിഡന്റ് ബി. യേശുശീലന്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ജോയിന്റ് സെക്രട്ടറി എം. വി. മെഹ്‌ബൂബ് അലി, ട്രഷറര്‍ ടി. എം. ഫസലുദ്ദീന്‍, കലാ വിഭാഗം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തിരുവത്ര, ജലീല്‍ ചോലയില്‍, ജെറിന്‍ കുര്യന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , , ,

Comments Off on മലയാളി സമാജം ഓണാഘോഷം : മന്ത്രി കെ. സി. ജോസഫ് മുഖ്യാതിഥി

ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും

September 3rd, 2015

mappilappattu-singer-kannur-shereef-ePathram
അബുദാബി : അലിഫ് മീഡിയ യുടെ വാര്‍ഷിക ആഘോഷ ത്തിന്‍െറ ഭാഗ മായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടി പ്പിക്കുന്ന ഇശല്‍ മെഹ്ഫില്‍, സെപ്തംബര്‍ 3 വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് നടക്കും. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

ആതുര സേവന രംഗത്തെ മികച്ച വ്യക്തിത്വ ത്തിന് അലിഫ് മീഡിയ നല്‍കുന്ന ‘ആരോഗ്യ രക്ഷക്’ പുരസ്കാരം, യൂണിവേഴ്സല്‍ ആശുപത്രി എം. ഡി. ഡോ. ഷബീര്‍ നെല്ലിക്കോടിനും ‘മാധ്യമ ശ്രേഷ്ഠ’ പുരസ്കാരം മാതൃഭൂമി ന്യൂസിലെ സമീര്‍ കല്ലറക്കും ‘യുവ കര്‍മ’ പുരസ്കാരം അഷ്റഫ് പട്ടാമ്പിക്കും മാപ്പിള പ്പാട്ടിന് നല്‍കിയ സമഗ്ര സംഭാവനക്ക് കണ്ണൂര്‍ ശരീഫിന് ‘ഇശല്‍ ബാദുഷ’ പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും.

പ്രമുഖ ഗായകന്‍ കണ്ണൂര്‍ ശരീഫ് അവതരി പ്പിക്കുന്ന രണ്ട് മണിക്കൂര്‍ നീളുന്ന മാപ്പിള പ്പാട്ട് ഗസല്‍ വിരുന്ന് ഇശല്‍ മെഹ്ഫില്‍ എന്ന പരിപാടിയെ കൂടുതല്‍ ആസ്വാദ്യകര മാക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും

ഇശല്‍ മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

July 27th, 2015

alif-media-ishal-mehfil-brochure-release-ePathram
അബുദാബി : അലിഫ് മീഡിയ അബുദാബി യുടെ ഒന്നാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി സംഘടി പ്പിക്കുന്ന ‘ഇശല്‍ മെഹ്ഫില്‍’ എന്ന സംഗീത നിശ യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി യില്‍ നടന്നു.

ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രവര്‍ത്തന ഉത്ഘാടന വേദി യില്‍ വെച്ച് സക്കീര്‍ അമ്പലത്ത്, സാട്ട ഏരിയ മാനേജര്‍ മനോജ്‌ എന്നിവര്‍ ചേര്‍ന്നാണ് ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചത്. സലീം ചിറക്കല്‍, പുന്നൂസ് ചാക്കോ, ഗുഡ് വില്‍ സാഹിൽ ഹാരിസ്, രജീദ്‌, ഷഫീല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സെപ്തംബര്‍ ആദ്യവാരം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് പ്രമുഖ ഗായകന്‍ കണ്ണൂര്‍ ഷരീഫിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന ‘ഇശല്‍ മെഹ്ഫില്‍’ മൂന്നു മണിക്കൂര്‍ നീളുന്ന ഗസലു കള്‍, മാപ്പിള പ്പാട്ടുകള്‍, ആല്‍ബം ഗാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തീര്‍ത്തും വിത്യസ്തമായ ഒരു സംഗീത നിശ ആയിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 055 591 30 50, 052 999 22 01

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഇശല്‍ മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

കസവ് ശ്രദ്ധേയമായി : ഹംദാ നൌഷാദിനെ ആദരിച്ചു

July 26th, 2015

friends-adms-2015-committee-inauguration-ePathram
അബുദാബി : ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ഘാടനവും പെരുന്നാള്‍ ആഘോഷവും വിവിധ പരിപാടി കളോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രമേഷ് പണിക്കര്‍, എന്‍. വി. മോഹനന്‍, ബി. യേശു ശീലന്‍, ജോണി തോമസ്, കെ. കെ. മൊയ്തീന്‍ കോയ, ഷിഹാബ്, മനോജ്‌, നന്ദകുമാര്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

singer-hamda-noushad-receive-award-from-adms-ePathram

മൈലാഞ്ചി സീസണ്‍ 4 ലെ വിജയി യും അബുദാബി യിലെ കലാകാരി യുമായ ഹംദാ നൗഷാദിനെ ചടങ്ങില്‍ ആദരിച്ചു.

ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച ‘കസവ് 2015’ എന്ന സ്റ്റേജ് ഷോ യില്‍ നാട്ടില്‍ നിന്നും എത്തിയ പ്രമുഖ മാപ്പിളപ്പാട്ടു കലാ കാര ന്മാരായ കമറുദ്ദീന്‍ കീച്ചേരി, ആദില്‍ അത്തു, ഇസ്‌മയില്‍ തളങ്കര, നിസാര്‍ വയനാട്, ഹംദ നൗഷാദ്, ശ്രീക്കുട്ടി എന്നിവരുടെ സംഗീത മേളയും ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഹാസ്യ കലാ പ്രകടനങ്ങള്‍ എന്നിവ അരങ്ങേറി.

സെക്രട്ടറി പുന്നൂസ് ചാക്കോ സ്വാഗതവും ട്രഷറര്‍ കല്യാണ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. സക്കീര്‍ അമ്പലത്ത്, റജീദ് പട്ടോളി, ഫസലുദ്ദീൻ, ഫിറോസ്‌ ബാബു, സാഹിൽ ഹാരിസ് തുടങ്ങി യവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on കസവ് ശ്രദ്ധേയമായി : ഹംദാ നൌഷാദിനെ ആദരിച്ചു

Page 20 of 44« First...10...1819202122...3040...Last »

« Previous Page« Previous « ആന്‍റിയ രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്തു
Next »Next Page » ഇശല്‍ മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha