അബുദാബി : കൊവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ച് കൊണ്ടും കെ. എം. സി. സി. പ്രവർത്ത കരുടെ കൊവിഡ് പോരാട്ടങ്ങളെ അഭിനന്ദിച്ചു കൊണ്ടും ഗാന രചയിതാവ് സുബൈര്‍ തളിപ്പറമ്പ് രചിച്ച ‘പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്’ എന്ന സംഗീത ദൃശ്യ ആവി ഷ്കാര ത്തിന്റെ ബ്രോഷർ പ്രകാശനം അബു ദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, അലിഫ് മീഡിയ എം. ഡി. മുഹമ്മദലി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗാന രചയിതാവ് സുബൈർ തളിപ്പറമ്പ്, സംവിധായകൻ പി. എം. എ. റഹിമാൻ എന്നിവർ സംബന്ധിച്ചു.
മ്യൂസിക് റിയാലിറ്റി ഷോകളിലൂടെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളി ലൂടെ യും ആസ്വാദ കര്‍ക്ക് പ്രിയങ്ക രനായ സംഗീത സംവിധായകൻ കൂടിയായ കമറുദ്ധീൻ കീച്ചേരി, ഗായകന്‍ എന്ന നിലയില്‍ അരങ്ങേറുന്ന പ്രഥമ മ്യൂസിക് ആല്‍ബം കൂടിയാണ് പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്.
യു. എ. ഇ. മലയാളികളുടെ ഇഷ്ട ഗായിക അമൽ കാരൂത്ത് ബഷീർ ഒരു ഇട വേള ക്കു ശേഷം ആലാപന രംഗത്ത് സജീവമാവുകയാണ് ഈ ആല്‍ബ ത്തിലൂടെ.
ഗായകനും സംഗീത സംവിധായകനുമായ ചാള്‍സ് സൈമണ്‍ ഈണം നല്‍കിയ ഗാനത്തിന് ലളിത സുന്ദരമായ വരികള്‍ എഴുതിയത് സുബൈർ തളിപ്പറമ്പ. പ്രവാസി കൂട്ടായ്മയായ ടീം തളിപ്പറമ്പക്കു വേണ്ടി അലിഫ് മീഡിയ അവതരി പ്പിക്കുന്ന ‘പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്’ സെപ്റ്റംബർ ആദ്യ വാരം റിലീസ് ചെയ്യും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.