ചെന്നൈ : കൊവിഡ് രോഗ ബാധിതനായി അത്യാസന്ന നില യിൽ കഴിയുന്ന പ്രമുഖ ഗായ കൻ എസ്. പി. ബാല സുബ്രഹ്മണ്യ ത്തിന്റെ രോഗ ശമന ത്തിനും സുഖ പ്രാപ്തിക്കും വേണ്ടി കൂട്ട പ്രാർത്ഥന നടത്തുവാന്‍ ആഹ്വാനം.
ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് എസ്. പി. ബി. യുടെ പാട്ടു കൾ വെക്കു വാനും കൂട്ട പ്രാർത്ഥന നടത്തു വാനുമാണ് സംവിധായകന്‍ ഭാരതി രാജ ആവശ്യ പ്പെട്ടിരി ക്കുന്നത്.
ഇളയരാജ, എ. ആർ. റഹ്മാൻ, രജനി കാന്ത്, കമൽ ഹാസൻ, വൈര മുത്തു, നടീ നട ന്മാര്‍, സംവിധായകർ, നിർമ്മാതാക്കൾ, മറ്റു സിനിമാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവർത്തകർ, ലോക മെമ്പാടുമുള്ള ലക്ഷ ക്കണക്കിന് എസ്. പി. ബി. ആരാധ കരും അതാത് സ്ഥലങ്ങ ളിൽ നിന്നും ഓണ്‍ ലൈന്‍ വഴി കൂട്ട പ്രാർത്ഥന യില്‍ പങ്കു ചേരും.
കൊവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് ആയിരുന്നു എസ്. പി. ബാല സുബ്ര മണ്യത്തെ ചെന്നൈ യിലെ എം. ജി. എം. ആശുപത്രിയിൽ പ്രവേശി പ്പിച്ചത്.
താന്‍ കൊവിഡ് ബാധിതന്‍ ആണെന്നുള്ള വിവരം എസ്. പി. ബി. തന്നെയാണ് ഫേയ്സ് ബുക്കി ലൂടെ അറിയിച്ചി രുന്നത്. പിന്നീട് രോഗം ഗുരുതരം ആയ തോടെ ജീവന്‍ രക്ഷാ ഉപ കരണ ങ്ങളുടെ സഹായ ത്തോടെ യാണ് വെൻറി ലേറ്റ റില്‍ കഴിയുന്നത്.
എന്നാല്‍ ആരോഗ്യ നില ഗുരുതര മായി തുടരുന്ന സാഹ ചര്യത്തിലും എസ്. പി. ബി. യുടെ മകന്‍ എസ്. പി. ചരണ്‍ ഫേയ്സ് ബുക്കിലൂടെ എല്ലാ ദിവസ വും അദ്ദേഹ ത്തി ന്റെ രോഗ വിവര ങ്ങള്‍ ആരാധ കരു മായി പങ്കു വെക്കു ന്നുണ്ട്.