വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി

March 4th, 2026

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധിയില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് മേധാവിയുമായ എം. എ. യൂസഫലി.

ചില മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഇവിടത്തെ സംഭവങ്ങളെ അതിശയോക്തി കലർത്തിയാണ് അവതരിപ്പിച്ചു കാണുന്നത്. ഇത് നാട്ടിലുള്ള കുടുംബങ്ങളെ വിഷമിപ്പിക്കും.

ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാൾ എങ്കിലും ഗൾഫിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ അവരെ പേടിപ്പിക്കരുത്. തെറ്റായ വാര്‍ത്തകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികളും പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച് നാട്ടിലുള്ള അമ്മമാരേയും കുട്ടികളേയും പരിഭ്രാന്തരാക്കരുത് എന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ജി. സി. സി. രാഷ്ട്രങ്ങള്‍ കേരളത്തിന് അന്നം തരുന്ന രാജ്യങ്ങളാണ്. ഇവിടെ എന്ത് സംഭവിച്ചാലും അതിനെ നേരിടാന്‍ കാര്യ ശേഷിയുള്ള ഭരണാധികാരികളാണ് ഉള്ളത്. തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

അത്തരം കാര്യങ്ങള്‍ ജി. സി. സി. ഭരണ കൂടം നിരീക്ഷിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം റിപ്പോർട്ട് ചെയ്യണം എന്നും അല്ലാത്ത പക്ഷം വരുന്ന നടപടി ക്രമങ്ങള്‍ നേരിടുക എളുപ്പമല്ല എന്നും യൂസഫലി പറഞ്ഞു. ആളുകളെ പരിഭ്രാന്തരാക്കുന്ന വിധത്തിലാണ് മലയാള ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൂടുതൽ ജാഗ്രത പാലിക്കണം.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. ജി. സി. സി. രാഷ്ട്രങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടാവില്ല. സർക്കാരുകൾ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ലുലു സ്റ്റോറുകൾ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് എന്നും എം. എ. യൂസഫലി അറിയിച്ചു

 

- pma

വായിക്കുക: , , , , , ,

Comments Off on വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി

ജലീൽ രാമന്തളി വിടവാങ്ങി

February 23rd, 2026

ima-founder-jaleel-ramanthali-passed-away-ePathram

അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ സ്ഥാപക നേതാവും എഴുത്തുകാരനുമായ   ജലീൽ രാമന്തളി (70) നിര്യാതനായി. രാമന്തളി വടക്കുമ്പാട് പൊന്നിച്ചി അബ്‌ദുൾ റഹിമാൻ- ഇറയത്ത് വടക്കേ പുരയിൽ ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ് ഇറയത്ത് ജലീൽ എന്ന ജലീൽ രാമന്തളി.

തിങ്കളാഴ്ച പുലർച്ചെ രാമന്തളിയിലുള്ള വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ചന്ദ്രിക പത്രത്തിന്റെ അബുദാബി ലേഖകനും നിരവധി ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവും കൂടിയായ ജലീൽ രാമന്തളി പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ശേഷം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും ഏറെ സജീവമായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന്റെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്തത്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ സമ്പൂർണ്ണ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായന ക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തക ങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.

സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ : റഹ്മത്ത്, മക്കൾ : സാമിയ, അമീന, സൽവ. മരുമക്കൾ : അബ്ദുൽ സലാം, അബ്ദുൽ ഖാദർ, അറഫാത്ത്. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് രാമന്തളി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. FB PAGE

- pma

വായിക്കുക: , , , , , , , , ,

Comments Off on ജലീൽ രാമന്തളി വിടവാങ്ങി

ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി

February 2nd, 2026

logo-faisals-uae-winter-fest-2026-ePathram
അബുദാബി : ഫൈസൽ എന്ന പേരുകാരുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘ഫൈസൽസ്‌’ സംഘടിപ്പിച്ച ഫൈസൽസ് വിന്റർ ഫെസ്റ്റ് സീസൺ-6 പരിപാടി കളുടെ വൈവിധ്യത്താൽ ശ്രദ്ധേയമായി.

അൽഐൻ മന്നത്ത് റിസോർട്ടിൽ ഒരുക്കിയ വിന്റർ ഫെസ്റ്റിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക-വാണിജ്യ മേഖലകളിൽ തിളങ്ങിയ ഫൈസൽ നാമധാരികളായ പ്രമുഖ വ്യക്തിത്വങ്ങളും കുടുംബങ്ങളും അടക്കം മുന്നൂറോളം പേർ പങ്കെടുത്തു.

uae-faisals-koottayma-winter-fest-2026-in-alain-ePathram

കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. രാവിലെ 11 മണിക്ക് ആരംഭിച്ച ഫൈസൽസ് വിന്റർ ഫെസ്റ്റ് സംഗീത വിരുന്നോടെ സമാപിച്ചു.

വ്യക്തിത്വ വികസനവും സഹകരണവും മുൻ നിർത്തി മാതൃകാ പരവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള പ്രവർത്തനങ്ങളുമായി ‘ഫൈസൽസ്‌’ കൂട്ടായ്മ അടുത്ത സീസണിലും വിപുലമായ പരിപാടികൾ ഒരുക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

(ഫൈസൽ കടവിൽ, അബുദാബി : +971 50 990 3193).

- pma

വായിക്കുക: , , , , , , , , ,

Comments Off on ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി

ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി

January 20th, 2026

i-c-a-i-abu-dhabi-chapter-tarang-2026-ePathram
അബുദാബി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബുദാബി ചാപ്റ്റർ 37-ാമത് വാര്‍ഷിക സെമിനാറും രണ്ടാമത് ജി. സി. സി. വാര്‍ഷിക സി. എ. കോണ്‍ഫറന്‍സും സംഘടിപ്പിച്ചു.

‘തരംഗ് 26 : വേവ്‌സ് ഓഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍, ബ്രിഡ്ജിങ് നേഷന്‍സ്’ എന്ന പ്രമേയത്തിൽ അബുദാബി ഹോട്ടല്‍ കോണ്‍റാഡില്‍ നടന്ന സെമിനാറിലും കോണ്‍ഫറന്‍സിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖർ സംവദിച്ചു.

വ്യവസായ മന്ത്രാലയം ആക്ടിംഗ് അണ്ടർ സെക്രട്ടറി ഇബ്തിസാം അൽ സാദി, നീതിന്യായ മന്ത്രാലയം ഉദ്യോഗസ്ഥൻ ഡോക്ടർ അബ്ദുല്ല സുലൈമാൻ അൽ ഹമ്മാദി, ക്രിപ്റ്റോ പ്രസിഡണ്ട് മുഹമ്മദ് അൽ ഹാകിം, രാജ്യസഭാ മെമ്പർ രാഘവ് ചദ്ദ, മുൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ, ഹാഷിം ഖുദ്സി, മിച്ച് ഹച് ക്രാഫ്റ്റ് തുടങ്ങിയ പ്രമുഖർ പ്രോഗ്രാമിന്റെ ഭാഗമായി.

ഡിജിറ്റല്‍ നവീകരണം, സുസ്ഥിരത, മാറുന്ന ബിസിനസ് മാതൃകകള്‍ എന്നിവ യിലൂടെ ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതില്‍ സാമ്പത്തിക വിദഗ്ധരുടെ പങ്ക് എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകൾ നടന്നു.

സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍, സ്റ്റാര്‍ട്ടപ്പ് തന്ത്രങ്ങള്‍, ബേങ്കിങ് സൊല്യൂഷനുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മോട്ടിവേഷണല്‍ പ്രസംഗങ്ങളും നടന്നു. സമാപന ചടങ്ങില്‍ ബിസിനസ് എക്‌സലന്‍സ്, ഫിനാന്‍സ് എക്‌സലന്‍സ്, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് ഗായകന്‍ പാപ്പോന്‍ നേതൃത്വം നൽകിയ സംഗീത നിശയും അരങ്ങേറി. Image Credit : FB PAGE

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി

യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

November 25th, 2025

logo-united-child-protection-team-cpt-foundation-uae-ePathram
ഷാർജ : നമുക്കൊന്നിക്കാം: സുരക്ഷിത ബാല്യങ്ങൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്ന ബാലാവകാശ എൻ. ജി. ഒ. യുടെ യു. എ. ഇ. ചാപ്റ്റർ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ രൂപീകരിച്ചു.

ഷാർജയിൽ നടന്ന രൂപീകരണ യോഗത്തിൽ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ അഡ്വ. മുഹമ്മദ്‌ സാജിദ് ബാല നീതി നിയമത്തെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) കുറിച്ച് പ്രഭാഷണം നടത്തി.

united-child-protection-team-cpt-foundation-launches-uae-chapter-committee-ePathram

ഭാരവാഹികളായി ഗഫൂർ പാലക്കാട് (ചെയർമാൻ), അനസ് കൊല്ലം (വൈസ് ചെയർമാൻ), ⁠സുജിത് ചന്ദ്രൻ (കൺവീനർ), നദീർ ഇബ്രാഹിം (ജോ: കൺവീനർ), മനോജ്‌ കാർത്ത്യാരത്ത് (ട്രഷറർ), അൽ നിഷാജ് ഷാഹുൽ, ഷിജി അന്ന ജോസഫ്, അബ്ദുൾ സമദ് മാട്ടൂൽ (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ എമിറേറ്റ് പ്രതിനിധികളായി സൂഫി അനസ് (ദുബായ്), ⁠സൂര്യ സുരേന്ദ്ര (ഷാർജ), ജംഷീർ എടപ്പാൾ (അബുദാബി), നസീർ ഇബ്രാഹിം (അജ്‌മാൻ) എന്നിവ രെയും പ്രവർത്തക സമിതി അംഗങ്ങളായി അഷ്ഹർ എളേറ്റിൽ, മുഹമ്മദ്‌ ഷഹദ്,⁠ മെഹബൂബ് കുഞ്ഞാണ, നിഷാദ് ഷാർജ, നാസർ വരിക്കോളി, ഷബ്‌ന, ജിയ ഡാനി എന്നിവരെയും തെരഞ്ഞെടുത്തു.

ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ, അഡ്വ. മുഹമ്മദ്‌ സാജിദ്, ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരാണ് രക്ഷാധികാരികൾ.

യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ  ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനവും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഡിസംബറിൽ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ എക്സിക്യൂട്ടീവ് നാസർ ഒളകര സ്വാഗതവും മനോജ്‌ നന്ദിയും പറഞ്ഞു. CPT 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

Page 1 of 5512345...102030...Last »

« Previous « മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
Next Page » സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha