അബുദാബി : കവി അസ്മോ പുത്തൻ ചിറയുടെ സ്മരണാർത്ഥം യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) ഒമ്പതാമത് അസ്‌മോ കഥ-കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ നിന്നുള്ള പ്രവാസി മലയാളികളുടെ രചനകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുക.
മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. ഒരാൾക്ക് ഒരു രചന മാത്രം സമർപ്പിക്കാം.
മികച്ച ഒരു കഥയും കവിതയുമാണ് പുരസ്കാരത്തിന് അർഹത നേടുക. ഷാർജ പുസ്തകോത്സവത്തിൽ വെച്ച് അസ്‌മോ പുരസ്കാരം 2025 സമ്മാനിക്കും. രചനകൾ artsteamufk @ gmail. com എന്ന ഇ-മെയിലിൽ 2025 ജൂലായ് 31 ന് മുൻപായി അയക്കുക. ഫോൺ : 055 627 5123.