കേരള രാഷ്ട്രീയ നേതാക്കള്‍ « e പത്രം – ePathram.com

ബന്ധു നിയമന വിവാദം ഇ. പി. ജയരാജൻ രാജി വെക്കാൻ തയ്യാറാകുന്നു

October 13th, 2016

jayarajan-epathram

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തോടനുബന്ധിച്ച് ഇ.പി.ജയരാജൻ രാജി വെക്കാൻ തയ്യറാണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ വെച്ച് കോടിയേരിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ കാര്യങ്ങൾക്ക് ഇതുവരെ തീരുമാനമായിട്ടില്ല.നിയമന കാര്യത്തിൽ തനിക്ക് വീഴ്ച്ച പറ്റിയെന്ന് ജയരാജൻ സമ്മതിച്ചു.

കാര്യങ്ങളിൽ ശരിയായ രീതിയിൽ തീരുമാനമുണ്ടാക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയരാജൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് സീതാറാം യെച്ചൂരിയും തെറ്റിതിരുത്തിയാൽ മതിയെന്ന് പ്രകാശ് കാരാട്ടും പറയുന്നു.

- അവ്നി

വായിക്കുക: ,

Comments Off on ബന്ധു നിയമന വിവാദം ഇ. പി. ജയരാജൻ രാജി വെക്കാൻ തയ്യാറാകുന്നു

ഹൈക്കോടതി യില്‍ മാധ്യമ ങ്ങള്‍ക്ക് വിലക്കില്ല : ചീഫ് ജസ്റ്റിസ്

October 11th, 2016

high-court-of-kerala-ePathram-
കൊച്ചി : മാധ്യമ ങ്ങള്‍ക്ക് ഹൈക്കോടതി യില്‍ വിലക്കില്ല എന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കും എന്നും അദ്ദേഹം വ്യക്ത മാക്കി.

ചൊവ്വാഴ്ച വൈകുന്നേരം കൊച്ചി യിൽ വെച്ച് മുഖ്യ മന്ത്രി പിണറായി വിജയനു മായി നടത്തിയ കൂടിക്കാഴ്ച യിലാണ് മാധ്യമ വിലക്കു മായി ബന്ധപ്പെട്ട പ്രശ്‌ന ങ്ങള്‍ പരിഹരിച്ചു എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

പ്രശ്‌ന പരി ഹാര ത്തിനുള്ള മാര്‍ഗ്ഗ ങ്ങള്‍ ആരാഞ്ഞു കൊണ്ട് മുഖ്യ മന്ത്രി അഡ്വക്കേറ്റ് ജനറലു മായി നേരത്തെ കൂടിക്കാഴ്ച നടത്തി യിരുന്നു. അതു പോലെ മാധ്യമ സ്ഥാപന മേധാവി കളു മായി നടത്തിയ ചര്‍ച്ച യില്‍ പ്രശ്‌ന പരിഹാര ത്തിന് ദീര്‍ഘ കാല അടിസ്ഥാന ത്തിൽ ഉള്ള കര്‍മ്മ പദ്ധതി തയ്യാറാക്കും എന്നും മുഖ്യ മന്ത്രി അറി യിച്ചിരുന്നു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഹൈക്കോടതി യില്‍ മാധ്യമ ങ്ങള്‍ക്ക് വിലക്കില്ല : ചീഫ് ജസ്റ്റിസ്

ബന്ധുനിയമനം : പ്രശ്നങ്ങളിൽ ഉചിത തീരുമാനമെന്ന് പിണറായി

October 10th, 2016

pinarayi-vijayan-epathram

ബന്ധുനിയമനം ഉൾപ്പെടെ ഗൗരവകരമായ എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം കാര്യങ്ങൾ വളച്ചൊടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്മന്ത്രി പി.കെ ശ്രീമതിയുടെ മരുമകൾക്ക് ജോലി കൊടുത്തത് പാർട്ടി അറിഞ്ഞു കൊണ്ടുള്ള തീരുമാനമായിരുന്നില്ല എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മൂന്ന് നിയമനങ്ങൾ നടത്താൻ മന്ത്രിമാർക്ക് തന്നെ അവകാശമുണ്ട്. ഇത് പാർട്ടി അറിയേണ്ട കാര്യമല്ല. സ്ഥാനക്കയറ്റത്തിന്റെ കാര്യം വന്നപ്പോഴാണ് ഇങ്ങനെയൊരു നിയമനം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ തന്നെ അതിനുവേണ്ട നടപടി എടുക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

- അവ്നി

വായിക്കുക: ,

Comments Off on ബന്ധുനിയമനം : പ്രശ്നങ്ങളിൽ ഉചിത തീരുമാനമെന്ന് പിണറായി

മുഹമ്മദ് മുഹ്‌സിന്‍ എം. എല്‍. എ. ക്ക് സ്വീകരണം

September 25th, 2016

അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബിയില്‍ എത്തിയ പട്ടാമ്പി എം. എല്‍. എ. മുഹമ്മദ് മുഹ്‌സിന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കും.

സെപ്റ്റംബർ 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രതിവാര സാഹിത്യ പരിപാടി യായ ചുറ്റു വട്ട ത്തില്‍ ‘സമകാലീന രാഷ്ട്രീയം’ എന്ന വിഷയ ത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ സംസാരിക്കും.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on മുഹമ്മദ് മുഹ്‌സിന്‍ എം. എല്‍. എ. ക്ക് സ്വീകരണം

ടി. വി. രാജേഷ് എം. എൽ. എ. അബുദാബിയിൽ

September 5th, 2016

kalyassery-mla-tv-rajesh-ePathram
അബുദാബി : കല്യാശ്ശേരി നിയമ സഭാ മണ്ഡലം മെമ്പർ വി. വി. രാജേഷ് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ എത്തുന്നു.

സെപ്റ്റംബർ 5 തിങ്കളാഴ്ച രാത്രി 8. 30 ന് അബുദാബി ശക്തി തിയ്യ റ്റേഴ്‌സി ന്റെ ആഭി മുഖ്യത്തിൽ സംഘടി പ്പിക്കുന്ന പരിപാടി യിലാണ് വി. വി. രാജേഷ് എം. എൽ. എ. പങ്കെടുക്കുക.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാന ങ്ങളുടെ നേതൃ നിര യിലുള്ള പ്രമുഖ മാധ്യമ പ്രവർ ത്തകനും അബുദാബി ശക്തി അവാർഡ് കമ്മിറ്റി അംഗവു മായ വി. വി. ദക്ഷിണാ മൂർത്തി യുടെ വിയോഗ ത്തിൽ അനുശോചി ക്കുന്ന തിനു വേണ്ടി സംഘടി പ്പിക്കുന്ന പരിപാടി യിൽ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ടി. വി. രാജേഷ് എം. എൽ. എ. അബുദാബിയിൽ

Page 20 of 86« First...10...1819202122...304050...Last »

« Previous Page« Previous « ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം : കണ്ണൂരിൽ ഹർത്താൽ പൂർണ്ണം
Next »Next Page » ആര്‍. എസ്. സി. ദുബായ് സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha