ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്

August 13th, 2013

ima-ksc-against-air-india-express-ePathram അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഈ മാസം 22 മുതല്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് പരിധി വെട്ടി ക്കുറയ്ക്കാനുള്ള നീക്കത്തിന് എതിരെ അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക രുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ്‌ 16 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് പ്രവാസി സംഘടനാ പ്രതിനിധി കളുടെ അഭിപ്രായ രൂപീകരണ യോഗം നടത്തും.

കേരള സോഷ്യല്‍ സെന്ററിന്റെ സഹകരണ ത്തോടെ നടക്കുന്ന യോഗ ത്തില്‍ എയര്‍ ഇന്ത്യാ തീരുമാന ത്തിന് എതിരെ ഗള്‍ഫ് വിമാന യാത്ര ക്കാരുടെ ശക്തമായ പ്രതിഷേധം അധികൃതര്‍ക്കു മുമ്പില്‍ എത്തി ക്കുന്നതിനും നടപടി പിന്‍വലിപ്പി ക്കാന്‍ കേന്ദ്ര സര്‍ക്കാരിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനും ഉള്ള കര്‍മ പരിപാടി കള്‍ക്കു രൂപം നല്‍കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്

എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബാഗേജ് പരിധി വെട്ടിക്കുറയ്ക്കരുത് : ഇമ

August 11th, 2013

air-india-express-epathram അബുദാബി : എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് വെട്ടി ക്കുറക്കാനുള്ള നീക്കം പിന്‍വലിക്കണം എന്ന് ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

പ്രവാസി ഇന്ത്യ ക്കാരില്‍ വരുമാനം കുറഞ്ഞ ഭൂരി ഭാഗവും ഏറ്റവുമധികം ആശ്രയിക്കുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബജറ്റ്എയര്‍ വിമാന ങ്ങളെ യാണ്. ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും ഈ മാസം 22 മുതല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഇന്ത്യ യിലേക്കുള്ള ബാഗേജ് പരിധി 30 കിലോ ഗ്രാമില്‍ നിന്ന് 20 കിലോ ഗ്രാമായി വെട്ടി ക്കുറക്കുന്നത് സാധാരണ ക്കാരായ ഗള്‍ഫ് മലയാളി കളെ യാണ് പ്രതികൂല മായി ബാധിക്കുന്നത്.

ലഗേജ് കുറച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ തീരുമാന മെടുക്കുമെന്ന എയര്‍ ഇന്ത്യയുടെ വിശദീകരണം തൃപ്തി കരമല്ല. ബഗേജ് വെട്ടിക്കുറക്കാനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നീക്കം ഉടന്‍ പിന്‍വലിക്കണ മെന്ന് ഇന്ത്യന്‍ മീഡിയ അബുദാബി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കും സഹമന്ത്രിക്കും നിവേദനം സമര്‍പ്പിക്കും.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, ജോയിന്റ് സെക്രട്ടറി സിബി കടവില്‍, പ്രസ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹ്മാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജോണി ഫൈനാര്‍ട്‌സ്, മനു കല്ലറ, അബ്ദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബാഗേജ് പരിധി വെട്ടിക്കുറയ്ക്കരുത് : ഇമ

എയര്‍ ഇന്ത്യ പ്രവാസികളോട് കാട്ടുന്നത് കടുത്ത വഞ്ചന : ദല

August 3rd, 2013

air-india-epathram
ദുബായ് : പ്രവാസി ഇന്ത്യ ക്കാരുടെ മൃതദേഹമോ, ചിതാ ഭസ്മമോ നാട്ടില്‍ കൊണ്ടു പോകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കണം എന്ന എയര്‍ ഇന്ത്യ സര്‍ക്കുലര്‍ മര്യാദ കളുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്ന് ദല അഭിപ്രായപ്പെട്ടു.

കാലങ്ങളായി പ്രവാസി ഇന്ത്യ ക്കാരോട് കാണിക്കുന്ന തല തിരിഞ്ഞ സമീപനങ്ങള്‍ ഇന്ത്യക്കാരായ യാത്രക്കാരെ എയര്‍ ഇന്ത്യയുടെ ശത്രു ക്കളാക്കി നിര്‍ത്തുന്ന തിനുള്ള ഉന്നത തല ഗൂഡാലോചന യാണ്. സ്വകാര്യ വിമാന കമ്പനികളെ സഹായിക്കുന്ന ഇത്തരം രഹസ്യ അജണ്ടകള്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്റെ ഒത്താശ യോടെ നടക്കുന്ന തട്ടിപ്പാണ്. വിദേശ രാജ്യങ്ങളില്‍ മരണം സംഭവിച്ചു കഴിഞ്ഞാല്‍ മൃതശരീരം എത്രയും വേഗ ത്തില്‍ നാട്ടില്‍ എത്തിക്കുന്ന തിനുള്ള നടപടി വിദേശ രാജ്യ ങ്ങളിലെ സര്‍ക്കാറുകള്‍ സ്വീകരിക്കുമ്പോള്‍, അതിനു കടക വിരുദ്ധമായ രീതിയില്‍ ഒരു തര ത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടാണ് എയര്‍ ഇന്ത്യ കൈ ക്കൊണ്ടിരിക്കുന്നത്.

പ്രവാസികളെ അവഹേളിക്കുകയും മൃത ദേഹത്തോടു പോലും അനാദരവ് കാണിക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നയം തിരുത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ദല അഭ്യര്‍ഥിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on എയര്‍ ഇന്ത്യ പ്രവാസികളോട് കാട്ടുന്നത് കടുത്ത വഞ്ചന : ദല

എയര്‍ ഇന്ത്യ നിലപാട് അപലപനീയം : കോഴിക്കോട് പ്രവാസി അസോസിയേഷന്‍

July 31st, 2013

ദുബായ് : വിമാന യാത്ര ക്കാര്‍ക്ക് കൊണ്ടു പോകാവുന്ന ബാഗേജിന്‍റ തൂക്കം 30 കിലോ ഗ്രാമില്‍ നിന്നും 20 കിലോ ആക്കി ചുരുക്കിയ കുറച്ച എയര്‍ ഇന്ത്യ നടപടി, തുച്ചമായ വേതന ത്തിന് വിദേശ ത്ത് ജോലി ചെയ്യുന്ന സാധാരണ ക്കാരായ പ്രവാസി കളോട് ചെയ്യുന്ന ക്രൂരതയാണ് എന്നും

ഈ നടപടിക്ക് എതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര മായി ഇടപെടണം എന്നും എല്ലാ പ്രവാസി സംഘടന കളും ഇതിന് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധി ക്കണം എന്നും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ യു. എ. ഇ. കമ്മറ്റി ആവശ്യപ്പെട്ടു.

ഈ നടപടി ക്കെതിരെ വ്യോമയാന മന്ത്രിക്കും, പ്രധാന മന്ത്രി ക്കും കത്തയക്കാനും യോഗം തീരുമാനിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on എയര്‍ ഇന്ത്യ നിലപാട് അപലപനീയം : കോഴിക്കോട് പ്രവാസി അസോസിയേഷന്‍

ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം

July 13th, 2013

judge-hammer-epathram

ന്യൂഡൽഹി : ജയിലിൽ കഴിയുന്ന രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത നിഷേധിച്ച സുപ്രീം കോടതി വിധി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിനു മേലുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റവുമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ പ്രസ്താവിച്ചു.

കോടതി ശിക്ഷിക്കുന്ന ജനപ്രതിനിധിയെ ശിക്ഷാ വിധിയുടെ അന്ന് മുതൽ അയോഗ്യനാക്കണം എന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയ്ക്കെതിരെയും പ്രസ്താവനയിൽ പരാമർശമുണ്ട്. മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി അനുവദിച്ചിട്ടുള്ള മൂന്ന് മാസം സമയം അംഗമായി തുടരാം എന്ന ജന പ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ഈ വിധി എന്ന് സി.പി. ഐ. (എം.) ചൂണ്ടിക്കാട്ടി.

പോലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്ന ഒരു പൌരന് തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. വിചാരണയോ കുറ്റപത്രമോ സമർപ്പിക്കപ്പെടാതെ പോലീസ് കസ്റ്റഡിയിൽ കഴിയുകയോ വിചാരണാ തടവിൽ കയുകയോ ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി ഒതുക്കാനുള്ള അവസരം ഒരുക്കും. ലക്ഷക്കണക്കിന് വിചാരണ തടവുകാരുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഈ വിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് തീർച്ചയാണ്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം

Page 20 of 33« First...10...1819202122...30...Last »

« Previous Page« Previous « ആയഞ്ചേരി പഞ്ചായത്തിൽ ‘ബൈത്തുൽ റഹ്മ’ പദ്ധതി നടപ്പിലാക്കും
Next »Next Page » സോളാർ സി.സി.ടി.വി. വിദഗ്ദ്ധ സമിതിയിൽ ഡോ. അച്യുത് ശങ്കർ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha